---
title: "കോഴിക്കോട് പോലീസിനെ ആക്രമിച്ച യുവാവ് പിടിയിൽ; മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണം പിടികൂടി"
english_title: "Youth who attacked Kozhikode police arrested drug paraphernalia seized"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306166/youth-who-attacked-kozhikode-police-arrested-drug-paraphernalia-seized"
published_at: "2025-08-03T07:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688ec19b85b84_hcgh.jpg"
keywords: []
---

# കോഴിക്കോട് പോലീസിനെ ആക്രമിച്ച യുവാവ് പിടിയിൽ; മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണം പിടികൂടി

> **Lead Summary:** **കോഴിക്കോട് : ( **[www.truevisionnews.com]** )** ലഹരി ഇടപാട് നടക്കുന്നതിനിടെ തടയാനെത്തിയ കുന്ദമംഗലം പൊലീസിനെ ആക്രമിച്ച പ്രതി പിടിയിൽ. പതിമംഗലം സ്വദേശി പി കെ ബുജൈറിനെയാണ് കുന്ദമംഗലം പൊലീസ് സബ് ഇൻസ്പെക്ടർ നിധിനും സംഘവും അറസ്റ്റ് ചെയ്തത്. യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്‍റെ സഹോദരനാണ് പിടിയിലായ ബുജൈർ.

## Article Content

**കോഴിക്കോട് : ( **[www.truevisionnews.com]** )** ലഹരി ഇടപാട് നടക്കുന്നതിനിടെ തടയാനെത്തിയ കുന്ദമംഗലം പൊലീസിനെ ആക്രമിച്ച പ്രതി പിടിയിൽ. പതിമംഗലം സ്വദേശി പി കെ ബുജൈറിനെയാണ് കുന്ദമംഗലം പൊലീസ് സബ് ഇൻസ്പെക്ടർ നിധിനും സംഘവും അറസ്റ്റ് ചെയ്തത്. യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്‍റെ സഹോദരനാണ് പിടിയിലായ ബുജൈർ.

ഇയാൾ ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ചൂലാംവയൽ ആമ്പ്രമ്മൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ പൊലീസ് എത്തി. തുടർന്ന് ഇയാളെ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുന്നതിനിടെ ഇയാൾ പൊലീസിനെ ആക്രമിക്കുകയായിരുന്നു.

കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ അജീഷിനാണ് ആക്രമണത്തിൽ പരുക്കേറ്റത്. പി കെ ഫിറോസിന്‍റെ അനിയൻ കൂടിയായ പി കെ ബുജൈർ ലഹരി വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് കുന്ദമംഗലം പൊലീസ് ഇയാളുടെ ഇരുചക്രവാഹനം പരിശോധിക്കാൻ തീരുമാനിച്ചത്.

വാഹനം പരിശോധിക്കാൻ പൊലീസ് തുടങ്ങിയതയോടെ ബുജൈർ പ്രകോപിതനാവുകയായിരുന്നു. സി പി ഒ അജീഷിനെ മുഖത്ത് അടിക്കുകയും, നെഞ്ചിൽ പിടിച്ച് തള്ളി പരുക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ ബുജൈറിനെ കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306166/youth-who-attacked-kozhikode-police-arrested-drug-paraphernalia-seized)