---
title: "പത്തനംതിട്ടയിൽ ഭാര്യ ഉൾപ്പെടെ മൂന്ന് പേരെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്, ഭാര്യാപിതാവിന്റെ നില ഗുരുതരം"
english_title: "young man stabbed three people including his wife in Pathanamthitta and his father in law is in critical condition"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306156/young-man-stabbed-three-people-including-his-wife-in-pathanamthitta-and-his-father-in-law-is-in-critical-condition"
published_at: "2025-08-03T06:09:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688eaffba8903_gg.jpg"
keywords: []
---

# പത്തനംതിട്ടയിൽ ഭാര്യ ഉൾപ്പെടെ മൂന്ന് പേരെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്, ഭാര്യാപിതാവിന്റെ നില ഗുരുതരം

> **Lead Summary:** **പത്തനംതിട്ട: ( **[www.truevisionnews.com]** ) ** പുല്ലാട് ആലുംതറയില്‍ ഭാര്യ ഉള്‍പ്പെടെ കുടുംബത്തിലെ മൂന്നുപേരെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. അഞ്ചാനിക്കല്‍ വീട്ടില്‍ ശശി , ഇദ്ദേഹത്തിന്റെ സഹോദരി രാധാമണി , ശശിയുടെ മകള്‍ ശ്യാമ എന്നിവര്‍ക്കാണ് കുത്തേറ്റത്. ശ്യാമയുടെ ഭര്‍ത്താവ് അജി ആണ് മൂവരെയും ആക്രമിച്ചത്. ഇയാൾക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.

## Article Content

**പത്തനംതിട്ട: ( **[www.truevisionnews.com]** ) ** പുല്ലാട് ആലുംതറയില്‍ ഭാര്യ ഉള്‍പ്പെടെ കുടുംബത്തിലെ മൂന്നുപേരെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. അഞ്ചാനിക്കല്‍ വീട്ടില്‍ ശശി , ഇദ്ദേഹത്തിന്റെ സഹോദരി രാധാമണി , ശശിയുടെ മകള്‍ ശ്യാമ എന്നിവര്‍ക്കാണ് കുത്തേറ്റത്. ശ്യാമയുടെ ഭര്‍ത്താവ് അജി ആണ് മൂവരെയും ആക്രമിച്ചത്. ഇയാൾക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.

കുടുംബകലഹമാണ് ആക്രമണത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ കോഴിപ്പുറം പോലീസ് അന്വേഷണമാരംഭിച്ചു. ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് ആക്രമണമുണ്ടായത്. ശശിയും ശ്യാമയും അജിക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. വീട്ടിൽ ബഹളംകേട്ട് ഓടിയെത്തിയതായിരുന്നു അയല്‍വാസി കൂടിയായ രാധാമണി. ഇതോടെയാണ് ഇവർക്കും കുത്തേറ്റത്. മൂവരെയും കുത്തിയശേഷം അജി സ്ഥലത്തുനിന്ന് മുങ്ങി. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.

മൂവരെയും ഉടന്‍തന്നെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയേലക്ക് കൊണ്ടുപോവുകയായിരുന്നു. ശശിയുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. അജി വീട്ടില്‍ മുന്‍പും പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇയാള്‍ക്കെതിരേ നേരത്തേതന്നെ ചില അടിപിടിക്കേസുകളുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306156/young-man-stabbed-three-people-including-his-wife-in-pathanamthitta-and-his-father-in-law-is-in-critical-condition)