---
title: "കോഴിക്കോട് നാദാപുരത്ത് കഞ്ചാവ് കൈവശം വെച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ "
english_title: "interstate worker was arrested for possessing ganja in Nadapuram, Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306149/interstate-worker-was-arrested-for-possessing-ganja-in-nadapuram-kozhikode"
published_at: "2025-08-02T23:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688e4cb720fb4_arrest.jpg"
keywords: []
---

# കോഴിക്കോട് നാദാപുരത്ത് കഞ്ചാവ് കൈവശം വെച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ 

> **Lead Summary:** കോഴിക്കോട് നാദാപുരത്ത് കഞ്ചാവ് കൈവശം വെച്ച പശ്ചിമബംഗാൾ സ്വദേശി അറസ്റ്റിൽ. ഇന്ന് 12.30 മണിയോടെയാണ് കക്കംവള്ളി പെട്രോൾ പമ്പിന് സമീപത്തായി മജ്മൽ മൊല്ല മകൻ അബ്ദുൽ റജക് മൊല്ല പിടിയിലായത്. 40 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും പിടികൂടി.

## Article Content

കോഴിക്കോട് നാദാപുരത്ത് കഞ്ചാവ് കൈവശം വെച്ച പശ്ചിമബംഗാൾ സ്വദേശി അറസ്റ്റിൽ. ഇന്ന് 12.30 മണിയോടെയാണ് കക്കംവള്ളി പെട്രോൾ പമ്പിന് സമീപത്തായി മജ്മൽ മൊല്ല മകൻ അബ്ദുൽ റജക് മൊല്ല പിടിയിലായത്. 40 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും പിടികൂടി.

വടകര സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കൽ, പ്രിവന്റി ഓഫീസർ ഗ്രേഡ് മാരായ സുരേഷ് സി എം, ഷിരാജ്. കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306149/interstate-worker-was-arrested-for-possessing-ganja-in-nadapuram-kozhikode)