---
title: "കുട്ടിക്കളി കാര്യമായി...! മണിക്കൂറുകളോളം ചാവിയുമായി കാറിനുള്ളിൽ ഒന്നര വയസുകാരൻ കുടുങ്ങി, രക്ഷയായി ഫയർ ഫോഴ്സ് "
english_title: " One and a half year old boy trapped in car with keys for hours in Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306147/one-and-a-half-year-old-boy-trapped-in-car-with-keys-for-hours-in-thiruvananthapuram"
published_at: "2025-08-02T22:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688e46ca414cd_1234567.jpg"
keywords: []
---

# കുട്ടിക്കളി കാര്യമായി...! മണിക്കൂറുകളോളം ചാവിയുമായി കാറിനുള്ളിൽ ഒന്നര വയസുകാരൻ കുടുങ്ങി, രക്ഷയായി ഫയർ ഫോഴ്സ് 

> **Lead Summary:** **തിരുവനന്തപുരം: ** മണിക്കൂറുകളോളം കാറിനുള്ളിൽ അകപ്പെട്ട് ഒന്നരവയസ്സുകാരൻ. പാച്ചല്ലൂരിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിനുള്ളിലാണ് പാച്ചല്ലൂർ സ്വദേശി നുബിന്‍റെ മകൻ കാറിൽ കയറി താക്കോലെടുത്ത് കളിച്ച് കുടുങ്ങിയത്. കാറിൽ കയറിയതോടെ ഡോർ അടയുകയായിരുന്നു. കീ ചെയിനിലെ സ്വിച്ച് അമർന്ന് വാതിലുകളെല്ലാം ലോക്കാവുകയും വീട്ടുകാർ എത്തിയപ്പോഴേക്കും കാറിൽ കുടുങ്ങിയ നിലയിൽ കുട്ടിയെ കാണുകയുമായിരുന്നു.

## Article Content

**തിരുവനന്തപുരം: ** മണിക്കൂറുകളോളം കാറിനുള്ളിൽ അകപ്പെട്ട് ഒന്നരവയസ്സുകാരൻ. പാച്ചല്ലൂരിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിനുള്ളിലാണ് പാച്ചല്ലൂർ സ്വദേശി നുബിന്‍റെ മകൻ കാറിൽ കയറി താക്കോലെടുത്ത് കളിച്ച് കുടുങ്ങിയത്. കാറിൽ കയറിയതോടെ ഡോർ അടയുകയായിരുന്നു. കീ ചെയിനിലെ സ്വിച്ച് അമർന്ന് വാതിലുകളെല്ലാം ലോക്കാവുകയും വീട്ടുകാർ എത്തിയപ്പോഴേക്കും കാറിൽ കുടുങ്ങിയ നിലയിൽ കുട്ടിയെ കാണുകയുമായിരുന്നു.

ഗ്ലാസുകളെല്ലാം ഉയർത്തിവച്ചിരുന്നതിനാൽ തുറക്കാനുള്ള ശ്രമങ്ങളൊന്നും നടക്കാതെ വന്നപ്പോൾ ഫയർ ഫോഴ്‌സിനെ വിവരം അറിയിച്ചു. കുഞ്ഞിനെ വിഴിഞ്ഞം ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഏറെ നേരമായി കുടുങ്ങിക്കിക്കുന്ന കുട്ടിയുടെ ആരോഗ്യനില മോശമാകാൻ സാധ്യതയുള്ളതിനാൽ പിന്നിലെ ചെറിയ ഗ്ലാസ് പൊട്ടിച്ച് ഡോർ തുറന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306147/one-and-a-half-year-old-boy-trapped-in-car-with-keys-for-hours-in-thiruvananthapuram)