---
title: "കണ്ണൂരിൽ സ്കൂൾവിട്ട് പോവുകയായിരുന്ന പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ"
english_title: "Auto driver arrested for raping 12 year-old girl who was leaving school in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306139/auto-driver-arrested-for-raping-12-year-old-girl-who-was-leaving-school-in-kannur"
published_at: "2025-08-02T21:51:00+05:30"
category: "Crime"
language: "ml"
image: "https://truevisionnews.com/image-uploads/688e3b9b68bfe_fgdfg.jpg"
keywords: []
---

# കണ്ണൂരിൽ സ്കൂൾവിട്ട് പോവുകയായിരുന്ന പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ

> **Lead Summary:** **കണ്ണൂർ: ( **[www.truevisionnews.com]** ) ** കണ്ണൂർ പയ്യന്നൂരിൽ സ്കൂൾവിട്ട് പോവുകയായിരുന്നു 12കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. പുഞ്ചക്കാട് സ്വദേശി ജയേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് നഗരത്തിലെ ക്വാട്ടേഴ്സിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ജൂലൈ 30ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

## Article Content

**കണ്ണൂർ: ( **[www.truevisionnews.com]** ) ** കണ്ണൂർ പയ്യന്നൂരിൽ സ്കൂൾവിട്ട് പോവുകയായിരുന്നു 12കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. പുഞ്ചക്കാട് സ്വദേശി ജയേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് നഗരത്തിലെ ക്വാട്ടേഴ്സിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ജൂലൈ 30ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

സ്കൂൾ വിട്ടുവരികയായിരുന്ന കുട്ടിയെ ഓട്ടോയിലെത്തിയ പ്രതി പ്രലോഭിപ്പിച്ച് ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡ‍നവിവരം ബന്ധുക്കളോട് പെൺകുട്ടി വെളിപ്പെടുത്തിയത്. ഇതിന് ശേഷം പൊലീസിനെ സമീപിക്കുകയായിരുന്നു. പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച ശേഷം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം ലൈംഗികാതിക്രമപരാതിയില്‍ കോളേജ് അധ്യാപകനെതിരെ കോഴിക്കോട് ചോമ്പാല പൊലീസ് കേസെടുത്തു. നിലവില്‍ എറണാകുളം മഹാരാജാസ് കോളേജ് ചരിത്ര വിഭാഗം അസോ .പ്രൊഫസറായ ജിനീഷ് പിഎസിനെതിരെയൊണ് കേസ്. വടകര മടപ്പള്ളി കോളേജില്‍ അധ്യാപകനായിരിക്കുമ്പോഴാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്.

മടപ്പള്ളി കോളേജില്‍ വിദ്യാര്‍ത്ഥിനിയായിരിക്കേ അധ്യാപകനില്‍ നിന്നും നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഈയിടെ തുറന്നു പറച്ചില്‍ നടത്തിയ യുവതി തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. എകെജിസിടിയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റ് കൂടിയായിരുന്ന ജീനീഷ് പിഎസിന് അടുത്തകാലത്താണ് മഹാരാജാസിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306139/auto-driver-arrested-for-raping-12-year-old-girl-who-was-leaving-school-in-kannur)