---
title: "മൂന്ന് ജീവൻ ....! ഭാര്യയുടെ അവിഹിത ബന്ധത്തിൽ മനം നൊന്തു; രണ്ട് മക്കൾക്കും വിഷം നൽകിയ ശേഷം യുവാവ് ജീവനൊടുക്കി"
english_title: "Man commits suicide after poisoning two children in Surat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306138/man-commits-suicide-after-poisoning-two-children-in-surat"
published_at: "2025-08-02T21:35:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688e389450a13_eds.jpg"
keywords: []
---

# മൂന്ന് ജീവൻ ....! ഭാര്യയുടെ അവിഹിത ബന്ധത്തിൽ മനം നൊന്തു; രണ്ട് മക്കൾക്കും വിഷം നൽകിയ ശേഷം യുവാവ് ജീവനൊടുക്കി

> **Lead Summary:** **സൂറത്ത്: **ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് സൂറത്തിലെ ദിൻഡോലിയിലെ സ്കൂൾ അധ്യാപകനായ അൽപേഷ് ഭായ് എന്ന യുവാവാണ് രണ്ട് മക്കൾക്കും വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. രണ്ട് വയസും, ഏഴ് വയസും പ്രായമുള്ള മക്കളെയാണ് കൊന്നത് ഇദ്ദേഹത്തിന്റെ ഭാര്യ ഫാൽഗുനി ജില്ലാ പഞ്ചായത്ത് ഓഫീസിലെ ക്ലർക്കാണ്.

## Article Content

**സൂറത്ത്: **ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് സൂറത്തിലെ ദിൻഡോലിയിലെ സ്കൂൾ അധ്യാപകനായ അൽപേഷ് ഭായ് എന്ന യുവാവാണ് രണ്ട് മക്കൾക്കും വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. രണ്ട് വയസും, ഏഴ് വയസും പ്രായമുള്ള മക്കളെയാണ് കൊന്നത് ഇദ്ദേഹത്തിന്റെ ഭാര്യ ഫാൽഗുനി ജില്ലാ പഞ്ചായത്ത് ഓഫീസിലെ ക്ലർക്കാണ്.

തന്റെ ഫോൺ കോളുകൾ എടുക്കാത്തതിനെ തുടർന്ന് വീട്ടിലെത്തിയ ഭാര്യ വീടിന്റെ വാതിൽ അകത്ത് നിന്ന് പൂട്ടിയിരിക്കുന്നതായി കണ്ടു. തുടർന്ന് ബന്ധുക്കളെ വിളിക്കുകയും വാതിൽ തകർത്ത് അകത്ത് കടക്കുകയും ചെയ്തു. അകത്ത് ചെന്നപ്പോഴാണ് കുട്ടികൾ കട്ടിലിലും അൽപേഷ് അവർക്ക് അരികിലും മരിച്ച നിലയിൽ കണ്ടെത്തിയത്.

ഒരു ആത്മഹത്യാക്കുറിപ്പും രണ്ട് ഡയറികളും മൊബൈൽ ഫോണിൽ നിന്നും ചില വീഡിയോകളും അൽപേഷിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഫാൽഗുനിക്ക് മറ്റൊരു വ്യക്തിയുമായി ബന്ധമുണ്ടായിരുന്നുവെന്നും അതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കുകയായിരുന്നുവെന്നുമാണ് അൽപേഷിന്റെ സഹോദരൻ പൊലീസിൽ നൽകിയ പരാതി. ഭാര്യയുടെ അവിഹിത ബന്ധത്തെ തുടർന്ന് അൽപേഷ് വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും ഇതാണ് ആത്മഹത്യക്ക് കാരണമെന്നും സഹോദരൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306138/man-commits-suicide-after-poisoning-two-children-in-surat)