---
title: "ഒരു പാഴ് മോഹം ...!  ആഗ്രഹം സഫലമാക്കാൻ ട്രെയിനിൽ പൊലീസ് വേഷത്തിൽ യാത്ര, വ്യാജ 'എസ്ഐ' പിടിയിൽ"
english_title: "Fake SI arrested for travelling in train dressed as police officer"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306130/fake-si-arrested-for-travelling-in-train-dressed-as-police-officer"
published_at: "2025-08-02T20:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688e2f97e1526_Untitled-2.jpg"
keywords: []
---

# ഒരു പാഴ് മോഹം ...!  ആഗ്രഹം സഫലമാക്കാൻ ട്രെയിനിൽ പൊലീസ് വേഷത്തിൽ യാത്ര, വ്യാജ 'എസ്ഐ' പിടിയിൽ

> **Lead Summary:** **ആലപ്പുഴ: ** തിരുവനന്തപുരം - ഗുരുവായൂർ ചെന്നൈ എഗ്മോർ ട്രെയിനിൽ ഇന്നലെ പുലർച്ച ട്രെയിനിൽ എസ്ഐ വേഷത്തിൽ യാത്ര നടത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി അഖിലേഷിനെ ആണ് റെയിൽവെ പൊലീസ് പിടികൂടിയത്. ട്രെയിനിൽ പരിശോധന നടത്തിയ റെയിൽവേ പൊലീസ് സംഘം യൂണിഫോമിൽ കണ്ടയാളെ സല്യൂട്ട് ചെയ്തപ്പോൾ യുവാവിന്റെ പ്രതികരണത്തിൽ സംശയം തോന്നിയതാണ് പിടികൂടാൻ കാരണം.

## Article Content

**ആലപ്പുഴ: ** തിരുവനന്തപുരം - ഗുരുവായൂർ ചെന്നൈ എഗ്മോർ ട്രെയിനിൽ ഇന്നലെ പുലർച്ച ട്രെയിനിൽ എസ്ഐ വേഷത്തിൽ യാത്ര നടത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി അഖിലേഷിനെ ആണ് റെയിൽവെ പൊലീസ് പിടികൂടിയത്. ട്രെയിനിൽ പരിശോധന നടത്തിയ റെയിൽവേ പൊലീസ് സംഘം യൂണിഫോമിൽ കണ്ടയാളെ സല്യൂട്ട് ചെയ്തപ്പോൾ യുവാവിന്റെ പ്രതികരണത്തിൽ സംശയം തോന്നിയതാണ് പിടികൂടാൻ കാരണം.

ട്രെയിൻ കായംകുളം സ്റ്റേഷൻ വിട്ടപ്പോൾ ആയിരുന്നു റെയിൽവേ പോലീസ് സംഘം പരിശോധന നടത്തിയത്. തൃശൂരിലേക്ക് പോകുകയാണെന്നും ഇരിങ്ങാലക്കുട സ്റ്റേഷനിലെ എസ് ഐയാണെന്നും ആയിരുന്നു മറുപടി. യൂണിഫോമിൽ പേരും ഔദ്യോഗിക ചിഹ്നവുമുണ്ടായിരുന്നു.

തുടർന്നുള്ള അന്വേഷണത്തിൽ യുവാവിന്റെ കള്ളം പൊളിഞ്ഞു. ആലപ്പുഴ റെയിൽവേ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു വിശദമായി ചോദ്യം ചെയ്തതോടെ തൃശൂരിൽ പിഎസ്‍സി പരീക്ഷയെഴുതാൻ പോയതാണെന്നും ചെറുപ്പം മുതൽ പൊലീസിൽ ചേരാനുള്ള ആഗ്രഹമുണ്ടായിരുന്നുവെന്നും ഇതിനായി ടെസ്റ്റ് എഴുതിയെങ്കിലും പാസായില്ല. അത് സഫലമാക്കാനാണ് പൊലീസ് വേഷം ധരിച്ച് ട്രെയിനിൽ യാത്ര ചെയ്തതെന്നുമാണ് യുവാവ് പറഞ്ഞത്. അതേസമയം യൂണിഫോം ദുരുപയോഗം നടത്തിയോ എന്നതടക്കമുള്ള കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് റെയിൽവേ പൊലീസ് പറഞ്ഞു. പൊലീസിന്റെ ഔദ്യോഗിക ചിഹ്നവും വേഷവും ധരിച്ച് മറ്റ് കാര്യങ്ങൾക്ക് ഉപയോഗിച്ചുവെന്ന കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306130/fake-si-arrested-for-travelling-in-train-dressed-as-police-officer)