---
title: "'ഹിന്ദു വീടുകളിൽ കയറിയാൽ കാൽ അങ്ങ് വെട്ടിക്കളയും'; വയനാട്ടിൽ ബജ്റംഗ്ദൾ കൊലവിളി, പാസ്റ്റർക്ക് നേരെ ഭീഷണി"
english_title: "If you enter Hindu houses your legs will be cut off Bajrang Dal calls for killing in Wayanad threatens pastor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306117/if-you-enter-hindu-houses-your-legs-will-be-cut-off-bajrang-dal-calls-for-killing-in-wayanad-threatens-pastor"
published_at: "2025-08-02T18:32:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688e0cd2081d7_eerer.jpg"
keywords: []
---

# 'ഹിന്ദു വീടുകളിൽ കയറിയാൽ കാൽ അങ്ങ് വെട്ടിക്കളയും'; വയനാട്ടിൽ ബജ്റംഗ്ദൾ കൊലവിളി, പാസ്റ്റർക്ക് നേരെ ഭീഷണി

> **Lead Summary:** **വയനാട് : ( **[www.truevisionnews.com]** ) ** വയനാട്ടിൽ ബജ്റംഗ്ദൾ കൊലവിളി. ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടുമെന്ന് പാസ്റ്ററെ ഭീഷണിപ്പെടുത്തി. പാസ്റ്ററുടെ വാഹനം തടഞ്ഞ് ബത്തേരി ടൗണിൽ വച്ച് ബജ്റംഗ ദൾ പ്രവർത്തകർ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഏപ്രിലിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്.

## Article Content

**വയനാട് : ( **[www.truevisionnews.com]** ) ** വയനാട്ടിൽ ബജ്റംഗ്ദൾ കൊലവിളി. ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടുമെന്ന് പാസ്റ്ററെ ഭീഷണിപ്പെടുത്തി. പാസ്റ്ററുടെ വാഹനം തടഞ്ഞ് ബത്തേരി ടൗണിൽ വച്ച് ബജ്റംഗ ദൾ പ്രവർത്തകർ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഏപ്രിലിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്.

വെക്കേഷൻ ക്ലാസിലേക്ക് കുട്ടികളെ ക്ഷണിക്കാനാണ് ചെറുകാട് ആദിവാസി ഉന്നതിയിലേക്ക് പാസ്റ്റർ പോയത്. ഹിന്ദു വീടുകളിൽ കയറിയാൽ ഇനി അടി ഉണ്ടാകില്ല. കാൽ അങ്ങ് വെട്ടിക്കളയും. അടി കൊണ്ട് കാര്യമില്ല എന്ന് പാസ്റ്ററെ തടഞ്ഞുവെച്ച് യുവാക്കൾ ഭീഷണി മുഴക്കുന്നത് വീഡിയയോയിൽ കാണാൻ‌ കഴിയും.

പാസ്റ്റരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാൻ കഴിയും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല. പരാതി നൽകാത്തതിനെ തുടർന്നാണ് നടപടികളിലേക്ക് പൊലീസ് കടക്കാത്തതെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306117/if-you-enter-hindu-houses-your-legs-will-be-cut-off-bajrang-dal-calls-for-killing-in-wayanad-threatens-pastor)