---
title: "അമ്പടി കേമീ ....! എംഡിഎംഎയുമായി തലശ്ശേരി സ്വദേശിനി ന്യൂ മാഹിയിൽ പിടിയിൽ"
english_title: "Thalassery native arrested in New Mahe with MDMA"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306116/thalassery-native-arrested-in-new-mahe-with-mdma"
published_at: "2025-08-02T18:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688e07e270aac_gggg8.jpg"
keywords: []
---

# അമ്പടി കേമീ ....! എംഡിഎംഎയുമായി തലശ്ശേരി സ്വദേശിനി ന്യൂ മാഹിയിൽ പിടിയിൽ

> **Lead Summary:** **തലശ്ശേരി : ( **[www.truevisionnews.com]** ) **എംഡിഎംഎയുമായി തലശേരി സ്വദേശിനി ന്യൂ മാഹിയിൽ പിടിയിൽ. പരിമഠത്തു വെച്ചാണ് 1.389 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിലായത്. ന്യൂ മാഹി ഇൻസ്പെക്ടർ ബിനു മോഹന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് തലശ്ശേരി മട്ടാമ്പ്രം സ്വദേശിനിയായ പി കെ റുബൈദ പിടിയിലായത്.

## Article Content

**തലശ്ശേരി : ( **[www.truevisionnews.com]** ) **എംഡിഎംഎയുമായി തലശേരി സ്വദേശിനി ന്യൂ മാഹിയിൽ പിടിയിൽ. പരിമഠത്തു വെച്ചാണ് 1.389 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിലായത്. ന്യൂ മാഹി ഇൻസ്പെക്ടർ ബിനു മോഹന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് തലശ്ശേരി മട്ടാമ്പ്രം സ്വദേശിനിയായ പി കെ റുബൈദ പിടിയിലായത്.

യുവതിയിൽ നിന്നും 1.389 ഗ്രാം എംഡിഎംഎയാണ് ന്യൂ മാഹി പോലീസും ഡാൻസാഫ് ടീം അംഗങ്ങളും ചേർന്ന് കണ്ടെടുത്തത്.

ന്യൂ മാഹി പോലീസ് സ്റ്റേഷൻ എസ് ഐ എം.പ്രശോഭ്, എഎസ്ഐ ശ്രീജ, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ സ്വപ്നാറാണി, സോജേഷ്, സിവിൽ പോലീസ് ഓഫീസർ മാരായ റിജിൽനാഥ്, ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

അതേസമയം കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട. ഒരാൾ പിടിയിൽ. ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് കണ്ണൂര്‍ ഇ ഐ&ഐ ബി അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) കെ.ഷജിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സര്‍ക്കിള്‍ ഓഫീസ്, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ഷാജിയും സംഘവും കണ്ണൂര്‍, പ്രഭാത്, പയ്യാമ്പലം, കാനത്തൂര്‍, തില്ലേരി എന്നീ ഭാഗങ്ങളില്‍ പട്രോളിംഗ് ശക്തമാക്കി. ഈ സമയത്താണ് മയക്കുമരുന്ന് കൈവശമുണ്ടായ യുവാവിനെ പിടികൂടിയത്.

തില്ലേരിയില്‍ വെച്ചാണ് ബാംഗ്ലൂരില്‍ നിന്നും വന്‍തോതില്‍ മെത്താംഫിറ്റാമിന്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തുന്ന തില്ലേരി സ്വദേശി സി.എച്ച്.ലുക്മാന്‍ മസ്‌റൂര്‍( 24) എന്നയാള്‍ 42 ഗ്രാം മെത്താംഫിറ്റാമിന്‍ സഹിതം അറസ്റ്റിലായത്. ചില്ലറയായി മെത്താംഫിറ്റാമിന്‍ തൂക്കി വില്‍ക്കുന്നതിനായി ഇലക്ട്രോണിക് ത്രാസ് അടക്കം പ്രതിയുടെ കൈവശമുണ്ടായിരുന്നു. പ്രതി തില്ലേരി ഭാഗത്ത് എത്തിയിട്ടുണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്) കെ.ഷജിത്ത്, പി.സി.പ്രഭുനാഥ്, പ്രിവന്റിവ് ഓഫീസര്‍(ഗ്രേഡ്) വി.വി.സനൂപ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.ടി.ശരത്ത്, വി.വി.ശ്രിജിത്ത്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ അശ്വതി എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306116/thalassery-native-arrested-in-new-mahe-with-mdma)