---
title: "കോഴിക്കോട് പട്ടാപ്പകൽ മോഷണം, ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോയ തക്കം നോക്കി കടയിൽ നിന്നും പണം കവർന്നു"
english_title: "Shop robbed in broad daylight at Mukkam, Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/305748/shop-robbed-in-broad-daylight-at-mukkam-kozhikode"
published_at: "2025-07-31T21:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688b906e8059c_JEEP.jpg"
keywords: []
---

# കോഴിക്കോട് പട്ടാപ്പകൽ മോഷണം, ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോയ തക്കം നോക്കി കടയിൽ നിന്നും പണം കവർന്നു

> **Lead Summary:** **കോഴിക്കോട്:** കോഴിക്കോട് മുക്കത്ത് പട്ടാപ്പകൽ കടയിൽ കയറി മോഷണം. മുക്കം മാർക്കറ്റിലെ എൻപിഎം കടയിലാണ് മോഷണം നടന്നത്. കടയിലെ ക്യാഷ് കൗണ്ടറിൽ നിന്നും പണം കവരുകയായിരുന്നു. കടയിലെ ഷട്ടർ പകുതി താഴ്ത്തി ജീവനക്കാർ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് മോഷണം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കട ഉടമ മുക്കം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

## Article Content

**കോഴിക്കോട്:** കോഴിക്കോട് മുക്കത്ത് പട്ടാപ്പകൽ കടയിൽ കയറി മോഷണം. മുക്കം മാർക്കറ്റിലെ എൻപിഎം കടയിലാണ് മോഷണം നടന്നത്. കടയിലെ ക്യാഷ് കൗണ്ടറിൽ നിന്നും പണം കവരുകയായിരുന്നു. കടയിലെ ഷട്ടർ പകുതി താഴ്ത്തി ജീവനക്കാർ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് മോഷണം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കട ഉടമ മുക്കം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

മറ്റൊരു സംഭവത്തിൽ നാദാപുരം വാണിമേലിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയുടെ സ്വർണമാല കവർന്നു. വാണിമേൽ കന്നുകുളം സ്വദേശിനി അനുപ്രിയയുടെ രണ്ടര പവൻ സ്വർണമാലയാണ് ബലമായി പിടിച്ച് പറിച്ചെടുത്തത്. ഇന്നല രാത്രി 10.45ന് വീടിന്റെ വരാന്തയിൽ ഇരിക്കുന്നതിനിടെയാണ് സംഭവം. വളയം പോലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

അതേസമയം, പാനൂരിൽ കളഞ്ഞ് കിട്ടിയ സ്വർണാഭരണം തിരിച്ച് നൽകി ബസ് കണ്ടക്ടറുടെ സത്യസന്ധത. പാനൂർ - തലശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന അക്ഷയ് ബസിലെ കണ്ടക്ടർ മുരളിക്കാണ് സ്വർണ ബ്രേസ്ലറ്റ് ലഭിച്ചത്. ബസിൽ സ്വർണാഭരണം കളഞ്ഞു പോയെന്ന് സംശയമുണ്ടെന്ന് രക്ഷിതാവ് ഫോണിൽ വിളിച്ചതോടെയാണ് മുരളി ബസ് മുഴുവൻ അരിച്ചു പെറുക്കിയത്.

തലശ്ശേരിയിൽ നിന്നും പാനൂരേക്കുള്ള യാത്രാമധ്യേയാണ് വിദ്യാർത്ഥിനിയുടെ ആഭരണം കളഞ്ഞു പോയത്. മുരളി വിവരമറിയിച്ചതിനെ തുടർന്ന് പിതാവ് സഞ്ജിത്ത്‌ തലശ്ശേരിയിലെത്തി സ്വർണാഭരണം ഏറ്റുവാങ്ങി. മുരളിയുടെ സത്യസന്ധതയെ തലശ്ശേരി പൊലീസും, ബസ് ജീവനക്കാരും അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/305748/shop-robbed-in-broad-daylight-at-mukkam-kozhikode)