താമരശ്ശേരി: ( www.truevisionnews.com ) കോഴിക്കോട് താമരശ്ശേരി ചുരത്തിന് മുകളിൽ വൈത്തിരി പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ കാറിൽ എത്തിയ യുവാവ് ഓടി ഒൻപതാം വളവിന് മുകളിൽനിന്നു താഴേക്ക് ചാടി. യുവാവിനായി തിരച്ചിൽ തുടരുന്നു.
മലപ്പുറം സ്വദേശിയായ യുവാവ് സഞ്ചരിച്ച കാറിൽനിന്നു മയക്കുമരുന്ന് കണ്ടെത്തിയതായി സൂചന. പോലീസും ഫയർഫോഴ്‌സും സന്നദ്ധ പ്രവർത്തകരും ചേർന്ന് തിരച്ചിൽ തുടരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
.gif)

അതേസമയം ഇടുക്കി വാഗമൺ റോഡിൽ വിനോദ സഞ്ചാരി കൊക്കയിൽ വീണു മരിച്ചു. എറണാകുളം സ്വദേശി തോബിയാസാണ് മരിച്ചത്. വാഗമൺ റോഡിലെ ചാത്തൻപാറയിൽ ഇറങ്ങുന്നതിനിടെ കാൽ വഴുതി കൊക്കയിൽ വീഴുകയായിരുന്നു. ഇന്നലെ രാത്രി 7 മണിക്കാണ് അപകടം സംഭവിച്ചത്. മൂലമറ്റം, തൊടുപുഴ അഗ്നിശമനസേനയെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
A young man jumped into a ditch from the Thamarassery pass in Kozhikode the incident occurred during a police vehicle inspection
