ഇടുക്കി: ( www.truevisionnews.com ) 12 വയസുള്ള പെണ്‍കുട്ടിയെ കുളിമുറിയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ 51കാരന്‍ അറസ്റ്റില്‍. ഇടുക്കി ജില്ലയിലെ കരിമണ്ണൂരാണ് സംഭവം. പന്നൂർ കാവാട്ടുകുന്നേൽ വീട്ടിൽ ജിജി ചാക്കോയെയാണ് ( 51) കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. രാവിലെ കുളിച്ച് കൊണ്ടിരുന്ന പെൺകുട്ടിയെ കുളിമുറിയിൽ കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു 51 വയസുള്ള ജിജി ചാക്കോ. പെണ്‍കുട്ടി ഉച്ചത്തില്‍ ബഹളം വെച്ചതോടെ ഓടി. സംഭവ ശേഷം ഒളിവിൽ പോയ ഇയാളെ കോട്ടയം പുതുപ്പള്ളി ആനക്കോട്ടയിൽ നിന്നാണ് കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
.gif)

കരിമണ്ണൂർ എസ്.എച്ച്.ഒ വി.സി വിഷ്ണുകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജനിൽ, രാജേഷ് പി.ടി, സിവിൽ പൊലീസ് ഓഫീസർ നഹാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി ഹാജരാക്കി റിമാൻഡ് ചെയ്തു.
അതേസമയം വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുറ്റിപ്പുറം നരിപ്പറമ്പ് സ്വദേശി കരുമാൻ കുഴിയിൽ വീട്ടിൽ കെ.കെ. മുഹമ്മദ് സാലിയെയാണ് (26) പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തത്. പന്നിയങ്കര സ്വദേശിയായ യുവതിയെ ഈ വർഷം ജനുവരിയിൽ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രതി വിവാഹ വാഗ്ദാനം നൽകി കോഴിക്കോട് അത്തോളിയിൽ എത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.
പീഡനത്തിന് ശേഷം യുവതിയുടെ ഫോട്ടോ, വിഡിയോ തുടങ്ങിയവ പകർത്തുകയും ബന്ധുക്കൾക്ക് അയച്ചുകൊടുക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയുമായിരുന്നു. യുവതിയുടെ പരാതിയിൽ പന്നിയങ്കര പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും സ്റ്റേഷൻ ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ജയാനന്ദൻ, സിപിഒ രജീഷ് എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
Fifty one year-old man arrested for trying to rape a girl who was taking a bath
