കട്ടപ്പന : ( www.truevisionnews.com ) ഒരാൾ ആറ്റിൽ ചാടിയെന്ന വിവരത്തെ തുടർന്ന് പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ശനിയാഴ്ച രാത്രി വട്ടംചുറ്റി. അരിച്ചു പെറുക്കിയുള്ള പരിശോധനയ്ക്കിടെ ക്ലൈമാക്സിൽ വൻ ട്വിസ്റ്റ്. ചാടിയയാൾ ഒഴുക്കുള്ള വെള്ളത്തിൽ നിന്ന് നീന്തി കരയ്ക്കു കയറി ഇന്നു രാവിലെ വീട്ടിലെത്തി രക്ഷാപ്രവർത്തകരെ ഞെട്ടിച്ചു. ശനിയാഴ്ച രാത്രി കട്ടപ്പനയാറ്റിൽ ചാടിയ വ്യക്തിയാണ് നാട്ടുകാരെയും ഉദ്യോഗസ്ഥരെയും വട്ടംചുറ്റിച്ചത്.
രാത്രി 11ഓടെ ഇരുപതേക്കറിനു സമീപത്തു നിന്നാണ് ഇയാൾ കട്ടപ്പനയാറിൽ ചാടിയത്. കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് മദ്യലഹരിയിലാണ് ഇയാൾ ആറ്റിൽ ചാടിയതെന്നാണ് വിവരം. പാറയിലും മരക്കമ്പിലുമൊക്കെ പിടിച്ചുകിടക്കുന്ന രീതിയിൽ ഇയാളെ കണ്ടെങ്കിലും രക്ഷാപ്രവർത്തനത്തിനിടെ കാണാതായതോടെയാണ് വിപുലമായി അന്വേഷണം ആരംഭിച്ചത്. പുലർച്ചെ വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാവിലെ ഇയാൾ നീന്തികയറി വീട്ടിലെത്തിയതോടെയാണ് ഫയർ ഫോഴ്സിനും പൊലീസിനും ആശ്വാസമായത്.
.gif)

അതേസമയം, കുറ്റിക്കാട്ടൂർ മാമ്പുഴയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. കുറ്റിക്കാട്ടൂർ പേര്യ പണ്ടാരപ്പറമ്പ് സ്വദേശി മുഹമ്മദ് നാസിൽ (20) ആണ് മരിച്ചത്. നീന്തുന്നതിനിടെ ശരീരം തളർന്ന് മുങ്ങിപ്പോവുകയായിരുന്നു. കണ്ണൂരിൽ ബിഡിഎസ് വിദ്യാർത്ഥിയും മുങ്ങിമരിച്ചു.കുടുംബാംഗങ്ങൾക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് നാസിൽ അപകടത്തിൽപെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. ബന്ധുക്കൾക്കൊപ്പം മാമ്പുഴയിലെ കീഴ്‌മാട് കടവിൽ കുളിക്കാൻ എത്തിയതായിരുന്നു. ഇവർ സ്ഥിരമായി കുളിക്കുന്ന കടവാണിത്. പെട്ടെന്ന് ശരീരം തളർന്ന് നാസിൽ പുഴയിൽ മുങ്ങിത്താഴുകയായിരുന്നു.
കൂടെയുണ്ടായിരുന്നവർ തിരച്ചിൽ നടത്തിയെങ്കിലും നാസിലിനെ കണ്ടെത്താനായില്ല. ഇവരുടെ നിലവിളി കടവിലേക്ക് ഓടിയെത്തിയ പരിസരവാസിയായ ഒരാൾ പുഴയിൽ ഇറങ്ങി തിരച്ചിൽ നടത്തി. ഇദ്ദേഹം നാസിലിനെ കണ്ടെത്തി കരക്കെത്തിച്ചു. പക്ഷെ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കോഴിക്കോട് ജിഡിടി വിദ്യാലയത്തിൽ മൂന്നാം വർഷ ഐടി വിദ്യാർത്ഥിയാണ് മരിച്ച നാസിൽ.
drunk man jumps into river swims to safety kattappana
