---
title: "അമ്മയുമായി സ്കൂട്ടറിൽ പോകവേ കഴുത്തിൽ കേബിൾ കുരുങ്ങി; വാഹനം മറിഞ്ഞ്  യുവതിക്കും അമ്മയ്ക്കും പരിക്ക്"
english_title: "Woman and mother injured after vehicle overturns after cable gets tangled around neck in Pathanamthitta"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/303681/while-riding-a-scooter-with-her-mother-a-cable-got-tangled-around-her-neck-the-vehicle-overturned-injuring-the-young-woman-and-her-mother"
published_at: "2025-07-20T19:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687cf7aa6125c_APAKADAM.jpg"
keywords: []
---

# അമ്മയുമായി സ്കൂട്ടറിൽ പോകവേ കഴുത്തിൽ കേബിൾ കുരുങ്ങി; വാഹനം മറിഞ്ഞ്  യുവതിക്കും അമ്മയ്ക്കും പരിക്ക്

> **Lead Summary:** കേബിൾ കഴുത്തിൽ കുരുങ്ങി വീണ്ടും അപകടം. പത്തനംതിട്ട കീഴ്വായ്പ്പൂര് സമരമുക്കിലാണ് സംഭവം. കങ്ങഴ സ്വദേശികളായ അഖില , അമ്മ ശ്രീലേഖ എന്നിവരാണ് അപകടത്തിൽപെട്ടത്. ശ്രീലേഖയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്.

## Article Content

കേബിൾ കഴുത്തിൽ കുരുങ്ങി വീണ്ടും അപകടം. പത്തനംതിട്ട കീഴ്വായ്പ്പൂര് സമരമുക്കിലാണ് സംഭവം. കങ്ങഴ സ്വദേശികളായ അഖില , അമ്മ ശ്രീലേഖ എന്നിവരാണ് അപകടത്തിൽപെട്ടത്. ശ്രീലേഖയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്.

മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ഇരുവരും ചികിത്സ തേടി. ഇലക്ട്രിക് പോസ്റ്റിൽ കെട്ടിവെച്ചിരുന്ന കേബിൾ താഴേക്ക് വീണതിനെ തുടർന്ന് അഖിലയുടെ കഴുത്തിൽ കുരുങ്ങുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/303681/while-riding-a-scooter-with-her-mother-a-cable-got-tangled-around-her-neck-the-vehicle-overturned-injuring-the-young-woman-and-her-mother)