കൊല്ലം:(truevisionnews.com) ഷാര്‍ജയിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ ശേഖരന്‍റെ മരണത്തില്‍ ഭര്‍ത്താവ് സതീഷ് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിക്കുകയാണ് സതീഷ്. ഒറ്റ ചാവിയാണ് റൂമിനുള്ളതെന്നും ആത്മഹത്യ നടക്കുന്ന സമയം താന്‍ അജ്മാനില്‍ സുഹൃത്തിന്റെ പാര്‍ട്ടിയിലായിരുന്നുവെന്നും സതീഷ് പറയുന്നുണ്ട്.
'റൂമിന് ഒറ്റ ചാവിയാണ്. അജ്മാനിലെ സുഹൃത്ത് വിളിച്ചപ്പോള്‍ ഞാന്‍ അങ്ങോട്ട് പോയി. റൂം അവള്‍ ലോക്ക് ചെയ്തു. പോകുന്നതിനിടെ കുറെ വിളിച്ചു. ഇത് സ്ഥിരമുള്ളതാണ്. ഫോണെടുത്താല്‍ എടുത്താല്‍ വേഗം വരണമെന്ന് പറയും. അതിനിടെ വിഡിയോ ഓണാക്കി ആത്മഹത്യ ചെയ്യാന്‍ പോകുകായമെന്ന് പറഞ്ഞു. ഞാന്‍ ഓടി വന്നപ്പോള്‍ ലോക്ക് ചെയ്ത ഡോര്‍ ഓപ്പണായിരുന്നു. വന്നപ്പോ ഫാനില്‍ ഹാങ് ചെയ്ത് കാല്‍കുത്തി നില്‍ക്കുകയായിരുന്നു അതുല്യയെന്ന് സതീഷ് മാധ്യമങ്ങളോട് പറഞ്ഞു.
.gif)

'ഞാന്‍ നോക്കുമ്പോള്‍ ദേഹം മുഴുവൻ തണുത്തിരുന്നു. 999 ല്‍ വിളിച്ചു, അവര്‍ പറഞ്ഞപോലെ ചെയ്തപ്പോള്‍ ഒരു ഞെരക്കം കേട്ടു. പൊലീസ് വന്ന് പരിശോധിച്ചപ്പോള്‍ ആളു പോയെന്ന് പറഞ്ഞത്. ഇന്നലെ മൊഴി കൊടുക്കലും മറ്റുമായി പൊലീസ് സ്റ്റേഷനിലായിരുന്നു. ഇന്ന് രാവിലെ റൂം ചെക്ക് ചെയ്തപ്പോഴാണ് പലതും കണ്ടത്'.
'മൂന്ന് പേര് പിടിച്ചാല്‍ കുലുങ്ങാത്ത് ബെഡ് പൊസിഷൻ മാറിയിട്ടുണ്ട്. ഒരു കത്തി അവിടെ കിടപ്പുണ്ട്. ഫ്രിഡിജിന് മുകളില്‍ 7,8 മാസ്ക് ഉപയോഗിക്കാത്തതും കിടപ്പുണ്ട്. ഞാന്‍ മാസ്ക് ഉപയോഗിക്കാറില്ല. റൂമില്‍ നിന്ന് ഇറങ്ങുന്നത് വരെ മാസ്ക് അവിടെ ഉണ്ടായിരുന്നില്ല. അവളുടെ ലാപ്ടോപ്പ് ഫ്രിഡ്ജിന് മുകളിലുണ്ട്. അവള്‍ക്ക് അവിടെ എത്തില്ല. മരണത്തില്‍ ദുരൂഹതയുണ്ട്' എന്നിങ്ങനെയായിരുന്നു സതീഷിന്‍റെ വാക്കുകള്‍.
'അതുല്യയോട് മാറി താമസിക്കാം എന്ന് പറഞ്ഞത് ഞാനാണ്. ഒറ്റയ്ക്ക് റൂമിലിരിക്കുന്നു, എന്നും സംസാരിക്കാന്‍ ആളില്ല എന്നതൊക്കെയായിരുന്നു അവളുടെ പരാതി. അവള്‍ക്ക് വേണ്ടിയാണ് ദുബായില്‍ നിന്ന് ഷാര്‍ജയിലേക്ക് മാറിയത്. അവളുടെ അനുജത്തി തൊട്ടടുത്ത് ഉണ്ട്. അതാണ് മാറിയത്. ഇങ്ങോട്ട് മാറിയത് എനിക്ക് ബുദ്ധമുട്ടാണ് 5.30 എഴുന്നേല്‍ക്കണം. 2 മണിക്കൂറോളം ജോലി സ്ഥലത്തേക്ക് യാത്ര ചെയ്യണമെന്നും സതീഷ് മാധ്യമങ്ങളോട് വ്യക്തമാക്കി.
Athulya's death, found hanging in Sharjah flat, is mysterious, says husband Sateesh
