തകർന്നുവീണ സ്കൂൾ കെട്ടിടം പ്രവർത്തിക്കുന്നതായിരുന്നില്ല; പ്രധാന അധ്യാപകന്റെ വാദം തള്ളി വിദ്യാർത്ഥികൾ

തകർന്നുവീണ സ്കൂൾ കെട്ടിടം പ്രവർത്തിക്കുന്നതായിരുന്നില്ല; പ്രധാന അധ്യാപകന്റെ വാദം തള്ളി വിദ്യാർത്ഥികൾ
Jul 20, 2025 06:14 PM | By Anjali M T

ആലപ്പുഴ :(truevisionnews.com) കാര്‍ത്തിക പള്ളിയിൽ തകര്‍ന്നു വീണ സ്കൂൾ കെട്ടിടം പ്രവര്‍ത്തിക്കുന്നതായിരുന്നില്ലെന്ന പ്രധാന അധ്യാപകൻ ബിജുവിന്റെ വാദം തള്ളി വിദ്യാര്‍ത്ഥികളും നാട്ടുകാരും. ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടത്തിന്റെ വരാന്തയുടെ ഭാഗമാണ് തകര്‍ന്നതെന്നും ഈ കെ‌ട്ടിടത്തിൽ ഒരു വര്‍ഷമായി ക്ലാസുകൾ നടക്കുകയോ ഓഫീസ് പ്രവർത്തിക്കുകയോ ചെയ്യുന്നില്ലെന്നുമായിരുന്നു പ്രധാന അധ്യാപകൻ പറഞ്ഞത്. കെട്ടിടം ഈ അവസ്ഥയിലായിട്ട് ചുരുക്കം നാളുകളേ ആയിട്ടുള്ളു. ഇത് പൊളിച്ചു മാറ്റുന്നത് സംബന്ധിച്ച് പഞ്ചായത്ത് നടപടികൾ ന‌ടന്നുവരികയാണെന്നും അധ്യാപകൻ വിശദീകരിച്ചിരുന്നു.

എന്നാൽ പ്രധാന അധ്യാപകനെ പൂര്‍ണമായും തള്ളുകയാണ് വിദ്യാര്‍ത്ഥികളും നാട്ടുകാരും. ക്ലാസുകൾ കഴിഞ്ഞ ആഴ്ച വരെ പ്രവ‍ര്‍ത്തിച്ചിരുന്നതായാണ് കുട്ടികളും നാട്ടുകാരും ചില രക്ഷിതാക്കളും പ്രതികരിച്ചു. അപകടം നടന്നതിന് പിന്നാലെ ക്ലാസ് റൂമുകളിലെ ബെഞ്ചും ഡെസ്ക്കും എടുത്ത് മാറ്റിയെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. സ്ഥലത്ത് പ്രതിഷേധം ശക്തമാണ്.

കാർത്തികപ്പള്ളി യുപി സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയാണ് ശക്തമായ മഴയിൽ ഇന്ന് രാവിലെ തകര്‍ന്ന് വീണത്. അവധി ദിവസമായതിനാൽ കുട്ടികളില്ലാത്തതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. സ്കൂളിലെ പഴയ കെട്ടിടത്തിന്റെ ഓടിട്ട മേൽക്കൂരയാണ് തകർന്നത്. കെട്ടിടം പ്രവര്‍ത്തിച്ചിരുന്നോ എന്നതിൽ ഇതുവരെയും വ്യക്തതയായിട്ടില്ല.

കാർത്തികപ്പള്ളി യു പി സ്കൂളിലെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്ന് വീണ കെട്ടിടം അപകടാവസ്ഥയിലായിരുന്നതിനാൽ ഈ വർഷം ഫിറ്റ്നസ് നൽകിയിരുന്നില്ലെന്ന് ചിങ്ങോലി പഞ്ചായത്ത് പ്രസിഡന്റ് പത്മശ്രീ ശിവദാസൻ വ്യക്തമാക്കിയിട്ടുണ്ട്. ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടത്തിൽ ക്ലാസ് മുറികൾ പ്രവർത്തിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്നും പഞ്ചായത്ത്‌ പ്രസിഡന്റ് അറിയിച്ചു.

Karthikappalli collapsed school building was not functional; Students reject the headmaster's claim

Next TV

Related Stories
കോഴിക്കോട് മേപ്പയ്യൂരിൽ നിയന്ത്രണം വിട്ട കാർ വീട്ടുമതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Jul 20, 2025 09:05 PM

കോഴിക്കോട് മേപ്പയ്യൂരിൽ നിയന്ത്രണം വിട്ട കാർ വീട്ടുമതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് മേപ്പയ്യൂരിൽ നിയന്ത്രണം വിട്ട കാർ വീട്ടുമതിലിൽ ഇടിച്ച് യുവാവിന്...

Read More >>
മാഹി എക്സൽ പബ്ലിക്ക് സ്കൂൾ പരിസരഞ്ഞ് മണ്ണിടിച്ചൽ ശക്തം; കുന്നിടിച്ചുള്ള കെട്ടിട നിർമ്മാണത്തിലും അധികാരികൾക്ക് മൗനമെന്ന് നാട്ടുകാർ

Jul 20, 2025 07:44 PM

മാഹി എക്സൽ പബ്ലിക്ക് സ്കൂൾ പരിസരഞ്ഞ് മണ്ണിടിച്ചൽ ശക്തം; കുന്നിടിച്ചുള്ള കെട്ടിട നിർമ്മാണത്തിലും അധികാരികൾക്ക് മൗനമെന്ന് നാട്ടുകാർ

മാഹി എക്സൽ പബ്ലിക്ക് സ്കൂൾ പരിസരത്ത് മണ്ണിടിച്ചൽ ശക്തമായിട്ടും അധികാരികൾക്ക് മിണ്ടാട്ടമില്ലെന്ന്...

Read More >>
കില്ലാടി തന്നെ....; മദ്യലഹരിയിൽ യുവാവ് ആറ്റിൽചാടി, പുലിവാല് പിടിച്ച തിരച്ചിലിനൊടുവിൽ ട്വിസ്റ്റ്

Jul 20, 2025 07:39 PM

കില്ലാടി തന്നെ....; മദ്യലഹരിയിൽ യുവാവ് ആറ്റിൽചാടി, പുലിവാല് പിടിച്ച തിരച്ചിലിനൊടുവിൽ ട്വിസ്റ്റ്

മദ്യലഹരിയിൽ യുവാവ് ആറ്റിൽചാടി, പുലിവാല് പിടിച്ച തിരച്ചിലിനൊടുവിൽ...

Read More >>
യാത്രയ്ക്കാരെ.... അറിഞ്ഞില്ലേ.. ? ജുലൈ 22 മുതൽ സംസ്ഥാനത്ത് അനിശ്ചിതക്കാല സ്വകാര്യ ബസ്സ് സമരം

Jul 20, 2025 07:33 PM

യാത്രയ്ക്കാരെ.... അറിഞ്ഞില്ലേ.. ? ജുലൈ 22 മുതൽ സംസ്ഥാനത്ത് അനിശ്ചിതക്കാല സ്വകാര്യ ബസ്സ് സമരം

ജുലൈ 22 മുതൽ സംസ്ഥാനത്ത് അനിശ്ചിതക്കാല സ്വകാര്യ ബസ്സ്...

Read More >>
അമ്മയുമായി സ്കൂട്ടറിൽ പോകവേ കഴുത്തിൽ കേബിൾ കുരുങ്ങി; വാഹനം മറിഞ്ഞ്  യുവതിക്കും അമ്മയ്ക്കും പരിക്ക്

Jul 20, 2025 07:27 PM

അമ്മയുമായി സ്കൂട്ടറിൽ പോകവേ കഴുത്തിൽ കേബിൾ കുരുങ്ങി; വാഹനം മറിഞ്ഞ് യുവതിക്കും അമ്മയ്ക്കും പരിക്ക്

പത്തനംതിട്ടയിൽ കഴുത്തിൽ കേബിൾ കുരുങ്ങി വാഹനം മറിഞ്ഞ് യുവതിക്കും അമ്മയ്ക്കും...

Read More >>
അയൽവാസിയുടെ ക്രൂരത; പെട്രോളൊഴിച്ച് തീ കൊളുത്തി പൊള്ളലേറ്റ് ചികിത്സയിൽ ആയിരുന്ന ക്രിസ്റ്റഫർ മരിച്ചു

Jul 20, 2025 07:09 PM

അയൽവാസിയുടെ ക്രൂരത; പെട്രോളൊഴിച്ച് തീ കൊളുത്തി പൊള്ളലേറ്റ് ചികിത്സയിൽ ആയിരുന്ന ക്രിസ്റ്റഫർ മരിച്ചു

വടുതലയിൽ‌ അയൽവാസി തീ കൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ക്രിസ്റ്റഫർ...

Read More >>
Top Stories

//Truevisionall