അഹമ്മദാബാദ്: ( www.truevisionnews.com ) മൂന്നു കുട്ടികളുൾപ്പെടെ അഞ്ചംഗ കുടുംബത്തെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. അഹമ്മദാബാദിനടുത്തുള്ള ബാവ്‌ലയിലുള്ള ഫ്ലാറ്റിനുള്ളിലാണ് വിഷ ദ്രാവകം കഴിച്ച നിലയിൽ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
ഓട്ടോ ഡ്രൈവറായ വിപുല്‍ കാഞ്ചി വാഗേല (34), ഭാര്യ സോണല്‍ വാഗേല (26), പതിനൊന്നും അഞ്ചും വയസ്സുള്ള രണ്ട് പെണ്‍മക്കള്‍, 8 വയസ്സുള്ള ഒരു മകന്‍ എന്നിവരാണ് മരിച്ചത്. അഹമ്മദാബാദ് ജില്ലയിലെ ധോല്‍ക്ക സ്വദേശികളാണ് ഇവർ. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. മരണ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
.gif)

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
family of five, including three children, was found dead in their flat;
