'പഠിച്ചിട്ട് പോയാല്‍ മതി നീ ....'; ദിശ തെറ്റിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്ക് നിര്‍ബന്ധിത പരിശീലനത്തിന് ഉത്തരവിട്ട് കോഴിക്കോട്ടെ ആര്‍ടിഒ

'പഠിച്ചിട്ട് പോയാല്‍ മതി നീ ....'; ദിശ തെറ്റിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്ക് നിര്‍ബന്ധിത പരിശീലനത്തിന് ഉത്തരവിട്ട് കോഴിക്കോട്ടെ ആര്‍ടിഒ
Jul 20, 2025 02:35 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com) അപകടകരമായും ദിശ തെറ്റിച്ചും ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യുകയും നിര്‍ബന്ധിത പരിശീലനത്തിന് ഉത്തരവിടുകയും ചെയ്ത് ആര്‍ടിഒ. കോഴിക്കോട്-മഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎല്‍ 10 എബി 6447 നമ്പറിലുള്ള ചിന്നു ബസ് ഡ്രൈവര്‍ മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി എംസി നൗഷാദിനെതിരെയാണ് നടപടി. ഫറോക്ക് ജോയിന്റ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ സിപി സക്കറിയയാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.

കഴിഞ്ഞ 16ാം തിയ്യതിയായിരുന്നു സംഭവം. ഫറോക്ക് ചുങ്കത്ത് വെച്ച് മറ്റ് വാഹനങ്ങളെ മറികടന്ന് എതിര്‍ ദിശയില്‍ കയറിയ ബസ് ഏറെ നേരെ ഗതാഗതം സ്തംഭനം സൃഷ്ടിച്ചു. കൂടുതല്‍ വാഹനത്തിരക്ക് അനുഭവപ്പെടുന്ന വൈകീട്ടുള്ള സമയത്തായിരുന്നു ബസ് ഓടിച്ച നൗഷാദിന്റെ പ്രകോപനമുണ്ടാക്കുന്ന ഡ്രൈവിംഗ്. സംഭവത്തെ തുടര്‍ന്ന് കോഴിക്കോട്-പാലക്കാട്-തൃശൂര്‍ ദേശീയപാതയില്‍ ഏറെ നേരം വാഹനങ്ങള്‍ കുടുങ്ങിക്കിടന്നു.

എയര്‍പോര്‍ട്ട്, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് പോകേണ്ടവരും ഗതാഗത തടസ്സത്തില്‍ കുടുങ്ങിക്കിടക്കേണ്ടി വന്നു. ഇതിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്. എടപ്പാളിലുള്ള കേരള ഡ്രൈവര്‍ ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഞ്ച് ദിവസത്തെ പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ നൗഷാദിന്റെ ഡ്രൈവിംഗ് ലൈസന്‍സ് പുനസ്ഥാപിക്കുകയുള്ളൂ എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Kozhikode RTO orders mandatory training for driver who drove bus in the wrong direction

Next TV

Related Stories
വൈദ്യൂതി ജീവനെടുക്കുന്നു....?  കൊയിലാണ്ടിയിൽ വീടിന് സമീപം പൊട്ടി വീണ ഇലക്ട്രിക് ലൈനിൽ തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Jul 20, 2025 05:27 PM

വൈദ്യൂതി ജീവനെടുക്കുന്നു....? കൊയിലാണ്ടിയിൽ വീടിന് സമീപം പൊട്ടി വീണ ഇലക്ട്രിക് ലൈനിൽ തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊയിലാണ്ടിയിൽ വീടിന് സമീപം പൊട്ടി വീണ ഇലക്ട്രിക് ലൈനിൽ തട്ടി വീട്ടമ്മയ്ക്ക്...

Read More >>
'കോഴിക്കോട്-കുറ്റ്യാടി റൂട്ട് മരണക്കളം; എത്ര മനുഷ്യർ ജീവൻ ത്യജിച്ചാലാണ് അധികൃതർക്ക് നേരം വെളുക്കുക?' ബസ്സപകടത്തിൽ മരിച്ച ജവാദിൻ്റെ അധ്യാപിക

Jul 20, 2025 03:56 PM

'കോഴിക്കോട്-കുറ്റ്യാടി റൂട്ട് മരണക്കളം; എത്ര മനുഷ്യർ ജീവൻ ത്യജിച്ചാലാണ് അധികൃതർക്ക് നേരം വെളുക്കുക?' ബസ്സപകടത്തിൽ മരിച്ച ജവാദിൻ്റെ അധ്യാപിക

'കോഴിക്കോട്-കുറ്റ്യാടി റൂട്ട് മരണക്കളം; എത്ര മനുഷ്യർ ജീവൻ ത്യജിച്ചാലാണ് അധികൃതർക്ക് നേരം വെളുക്കുക? ബസ്സപകടത്തിൽ മരിച്ച ജവാദിൻ്റെ...

Read More >>
ലൈസൻസ് പോയിക്കിട്ടി ....;  പേരാമ്പ്രയിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർത്ഥി മരിച്ച സംഭവം; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

Jul 20, 2025 03:38 PM

ലൈസൻസ് പോയിക്കിട്ടി ....; പേരാമ്പ്രയിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർത്ഥി മരിച്ച സംഭവം; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

പേരാമ്പ്രയിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർത്ഥി മരിച്ച സംഭവം; നടപടിയുമായി മോട്ടോർ വാഹന...

Read More >>
കണ്ണൂരിൽ സ്വകാര്യബസ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Jul 20, 2025 02:44 PM

കണ്ണൂരിൽ സ്വകാര്യബസ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂരിൽ സ്വകാര്യബസ് ഇടിച്ച് വിദ്യാർത്ഥിക്ക്...

Read More >>
Top Stories

//Truevisionall