സാമ്പത്തിക തർക്കം കൊലപാതകത്തിലേക്ക്; പെട്രൊളൊഴിച്ച് തീ കൊളുത്തി പൊളളലേറ്റ ജ്വല്ലറി ഉടമ ചികിത്സയിലിരിക്കെ മരിച്ചു

സാമ്പത്തിക തർക്കം കൊലപാതകത്തിലേക്ക്;  പെട്രൊളൊഴിച്ച് തീ കൊളുത്തി പൊളളലേറ്റ ജ്വല്ലറി ഉടമ ചികിത്സയിലിരിക്കെ മരിച്ചു
Jul 20, 2025 01:00 PM | By Anjali M T

കോട്ടയം:(truevisionnews.com) കോട്ടയം രാമപുരത്ത് സാമ്പത്തിക തർക്കത്തെ ചൊല്ലിയുള്ള വിദ്വേഷത്തിൽ ജ്വല്ലറി ഉടമയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ പൊള്ളലേറ്റ കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകൻ മരിച്ചു. ഇന്നലെ രാവിലെയാണ് അശോകനെ മറ്റൊരു കടയുടമയായ തുളസീദാസ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. തുളസീദാസിനെ പൊലീസ് പിടികൂടിയിരുന്നു. ഇരുവരും തമ്മിൽ സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.

രാമപുരം ബസ് സ്റ്റാന്‍റിന് സമീപത്തെ കെട്ടിടത്തിലാണ് അശോകന്‍റെ കണ്ണനാട്ട് ജ്വലറി. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് പ്രതിയായ തുളസീദാസ് ജ്വല്ലറിയിൽ എത്തി അശോകന് നേരെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. ആക്രമണത്തിൽ അശോകന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. അശോകനും പ്രതിയായ തുളസീദാസും പരിചയക്കാരാണ്. കരാറുകാരനായ തുളസീദാസിന്റെ സിമന്‍റ് കട അശോകന്‍റെ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്.

ഇതിന്‍റെ വാടകയെ ചൊല്ലി ഇരുവരും തമ്മിൽ ത‍ർക്കമുണ്ടായിരുന്നു. അശോകന്‍റെ കെട്ടിടത്തിലെ ചില നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയ വകയിൽ തുളസീദാസിന് പണം നൽകാനുമുണ്ട്. ഇരുവരും തമ്മിലുളള സാമ്പത്തിക ഇടപാടിനെ ചൊല്ലി മുമ്പും തർക്കം നടന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം അശോകനും തുളസീദാസും തമ്മിൽ കയ്യാങ്കളിയുമുണ്ടായി.

Ashok dies after being burnt in Ramapuram jewellery shop owner's petrol-filled fire incident

Next TV

Related Stories
അരുംകൊല..... ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ കാണാനെത്തി, പിന്നാലെ അരയിലെ കത്തിയെടുത്ത് കുത്തിക്കൊന്ന് ഭർത്താവ്

Jul 20, 2025 01:57 PM

അരുംകൊല..... ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ കാണാനെത്തി, പിന്നാലെ അരയിലെ കത്തിയെടുത്ത് കുത്തിക്കൊന്ന് ഭർത്താവ്

ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ കാണാനെത്തി, പിന്നാലെ അരയിലെ കത്തിയെടുത്ത് കുത്തിക്കൊന്ന്...

Read More >>
'ചികിത്സയ്ക്കിടെ രോഗിയെ പീഡിപ്പിച്ചു,കുറിപ്പടികൾക്ക് പകരമായി ലൈംഗികബന്ധം';  യുഎസിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്കെതിരെ കേസ്

Jul 20, 2025 12:25 PM

'ചികിത്സയ്ക്കിടെ രോഗിയെ പീഡിപ്പിച്ചു,കുറിപ്പടികൾക്ക് പകരമായി ലൈംഗികബന്ധം'; യുഎസിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്കെതിരെ കേസ്

'ചികിത്സയ്ക്കിടെ രോഗിയെ പീഡിപ്പിച്ചു,കുറിപ്പടികൾക്ക് പകരമായി ലൈംഗികബന്ധം'; യുഎസിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്കെതിരെ...

Read More >>
കുട്ടികളുടെ നഗ്‌നവീഡിയോ ടെലഗ്രാമിലൂടെ വിൽപ്പന ചെയ്തു; കോഴിക്കോട് സ്വദേശി പിടിയിൽ

Jul 20, 2025 11:34 AM

കുട്ടികളുടെ നഗ്‌നവീഡിയോ ടെലഗ്രാമിലൂടെ വിൽപ്പന ചെയ്തു; കോഴിക്കോട് സ്വദേശി പിടിയിൽ

കുട്ടികളുടെ നഗ്‌നവീഡിയോ ടെലഗ്രാമിലൂടെ വിൽപ്പന ചെയ്തു; കോഴിക്കോട് സ്വദേശി പിടിയിൽ...

Read More >>
കോഴിക്കോട്ടെ കഞ്ചാവ് വേട്ട; സംഘത്തിലെ മുഖ്യകണ്ണികളായ രണ്ട് പേര്‍ പിടിയില്‍

Jul 20, 2025 11:27 AM

കോഴിക്കോട്ടെ കഞ്ചാവ് വേട്ട; സംഘത്തിലെ മുഖ്യകണ്ണികളായ രണ്ട് പേര്‍ പിടിയില്‍

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും കഞ്ചാവ് പിടിച്ച കേസിലെ കൂട്ടുപ്രതികള്‍...

Read More >>
കോഴിക്കോട് വടകരയിൽ പത്തുവയസുകാരനെ പീഡിപ്പിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ

Jul 20, 2025 12:07 AM

കോഴിക്കോട് വടകരയിൽ പത്തുവയസുകാരനെ പീഡിപ്പിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ

വടകര തോടന്നൂരിൽ പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പീഡിപ്പിച്ച മധ്യവയസ്‌കൻ...

Read More >>
Top Stories

//Truevisionall