'അവൾ ആത്മഹത്യ ചെയ്യില്ല, അവളെ കൊന്നതാണ്'; വിവാഹം കഴിഞ്ഞ് അടുത്ത ദിവസം തന്നെ സ്വർണം തൂക്കിനോക്കി, സൈക്കോ ആണ് അവൻ- അമ്മ

'അവൾ ആത്മഹത്യ ചെയ്യില്ല, അവളെ കൊന്നതാണ്'; വിവാഹം കഴിഞ്ഞ് അടുത്ത ദിവസം തന്നെ സ്വർണം തൂക്കിനോക്കി, സൈക്കോ ആണ് അവൻ- അമ്മ
Jul 20, 2025 08:48 AM | By Anjali M T

കൊല്ലം:(truevisionnews.com) ഷാര്‍ജയില്‍ ഫ്‌ളാറ്റില്‍ ജീവനൊടുക്കിയ അതുല്യയുടേത് കൊലപാതകമെന്ന് അമ്മ. ജീവനൊടുക്കില്ലെന്ന് മകള്‍ പലകുറി ആവര്‍ത്തിച്ചിട്ടുണ്ടെന്നും ഭര്‍ത്താവ് സതീഷ് മകളെ കൊലപ്പെടുത്തിയതാണെന്നും അമ്മ പറഞ്ഞു. വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം മകള്‍ക്ക് വിവാഹ സമ്മാനമായി നല്‍കിയ സ്വര്‍ണ്ണം സതീഷും അമ്മയും തൂക്കിനോക്കിയിരുന്നു. അൻപത് പവന്‍ ഉണ്ടായിരുന്നില്ല. അന്ന് തുടങ്ങിയതാണ് മകള്‍ക്കെതിരായ ഉപദ്രവം എന്നും അമ്മ പറയുന്നു.

'അതുല്യ ശനിയാഴ്ച്ച ഉച്ചയ്ക്കാണ് വീട്ടിലേക്ക് അവസാനമായി വിളിച്ചത്. ഇന്ന് ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നുവെന്ന് പറഞ്ഞിരുന്നു. മകള്‍ക്ക് ഒന്നര വയസ്സുള്ള സമയത്ത് സതീഷിനെതിരെ മകള്‍ കേസ് കൊടുത്തിരുന്നു. രണ്ടാമത്തെ കൗണ്‍സിലിംഗ് കഴിഞ്ഞപ്പോള്‍ തന്നെ അറിയിക്കാതെ അവള്‍ ഒപ്പിടുകയും അവനൊപ്പം തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

ബ്രെയിന്‍വാഷ് ചെയ്തതാണ്. അന്ന് രാത്രിയില്‍ കൂട്ടുകാരുമായി വന്ന് മതില്‍ചാടി അവളെ വിളിച്ചിറക്കിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. കുഞ്ഞ് കരഞ്ഞാണ് അന്നുപിടിച്ചുനിര്‍ത്തിയത്. തൊട്ടടുത്ത ദിവസം സഹോദരങ്ങളെയും അമ്മയെയും വിട്ടപ്പോഴാണ് ഒപ്പം വിട്ടത്. കുട്ടിക്ക് ഒന്നരവയസ്സുള്ള സമയത്താണ് അത്', അമ്മ ഓര്‍ത്തെടുത്തു.പിന്നീടും പലവട്ടം ഉപദ്രവിച്ചു. മദ്യപിച്ചാല്‍ മാത്രമല്ല. സൈക്കോപോലെയാണ് അവന്റെ പെരുമാറ്റം. അതുല്യ കൂട്ടുകാരോട് സംസാരിക്കുന്നത് ഇഷ്ടമല്ല. അവര്‍ ഫോണ്‍ വിളിക്കുന്നതില്‍ താല്‍പര്യമില്ല. കൂടെ പഠിച്ച കൂട്ടുകാര്‍ വഴിയില്‍വെച്ച് ഹായ് പറഞ്ഞാല്‍ അത് ഇഷ്ടപ്പെടില്ല. അങ്ങനെ വലിയ പ്രശ്‌നങ്ങളാണെന്നും അമ്മ പറഞ്ഞു.

മകളെ നാട്ടിലേക്ക് വിളിച്ചപ്പോഴെല്ലാം കുഞ്ഞിന്റെ പേരുപറഞ്ഞ് അവനൊപ്പം തുടരുകയായിരുന്നു. മിനിയാന്ന് ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ ഇട്ടിരുന്നു. ബന്ധം ഒഴിഞ്ഞാല്‍ അവളെ കൊന്ന് അവനും ചാവുമെന്നായിരുന്നു ഭീഷണി. സ്ത്രീധന പീഡനവും ഉണ്ടായിരുന്നു. ഞങ്ങള്‍ കൊടുത്ത സ്വര്‍ണ്ണം വിവാഹപിറ്റേന്ന് അമ്മയും അവനും തൂക്കിനോക്കി. അന്ന് മുതല്‍ പ്രശ്‌നം തുടങ്ങിയതാണ്. അവന് ബൈക്ക് വാങ്ങാന്‍ പൈസയുമായി അവന്റെ വീട്ടില്‍പ്പോയിരുന്നു. ഇഷ്ടപ്പെട്ട ബൈക്കാണ് വാങ്ങിക്കൊടുത്തത്. അവരുടെ ബന്ധുക്കള്‍ക്കെല്ലാം അവരുടെ ഭാര്യയുടെ വീട്ടുകാര്‍ കാറ് സ്ത്രീധനമായി നല്‍കി. അവനും കാര്‍ നല്‍കണമെന്ന് പറയുന്നുണ്ടായിരുന്നുവെന്നും അമ്മ പറഞ്ഞു.

Mother says Atulya's suicide in Sharjah flat was a murder

Next TV

Related Stories
'അതു പോയി ഞാനും പോകുന്നു'; അതുല്യയുടെ മരണത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഭര്‍ത്താവ് സതീഷ്

Jul 20, 2025 12:15 PM

'അതു പോയി ഞാനും പോകുന്നു'; അതുല്യയുടെ മരണത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഭര്‍ത്താവ് സതീഷ്

'അതു പോയി ഞാനും പോകുന്നു'; അതുല്യയുടെ മരണത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഭര്‍ത്താവ്...

Read More >>
ഇനി നിർണായകമാകുക യുഎഇയിലെ നടപടിക്രമങ്ങൾ; അതുല്യയുടെ മരണ വിവരം ദുബൈ കോൺസുലേറ്റിൽ അറിയിച്ചു

Jul 20, 2025 11:54 AM

ഇനി നിർണായകമാകുക യുഎഇയിലെ നടപടിക്രമങ്ങൾ; അതുല്യയുടെ മരണ വിവരം ദുബൈ കോൺസുലേറ്റിൽ അറിയിച്ചു

ഇനി നിർണായകമാകുക യുഎഇയിലെ നടപടിക്രമങ്ങൾ; അതുല്യയുടെ മരണ വിവരം ദുബൈ കോൺസുലേറ്റിൽ...

Read More >>
കോഴിക്കോട്- കുറ്റ്യാടി റൂട്ടിലെ ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവം; പേരാമ്പ്രയിൽ ബസുകള്‍ തടഞ്ഞ് നാട്ടുകാര്‍, പോലീസുമായി സംഘർഷം

Jul 20, 2025 10:57 AM

കോഴിക്കോട്- കുറ്റ്യാടി റൂട്ടിലെ ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവം; പേരാമ്പ്രയിൽ ബസുകള്‍ തടഞ്ഞ് നാട്ടുകാര്‍, പോലീസുമായി സംഘർഷം

കോഴിക്കോട്- കുറ്റ്യാടി റൂട്ടിലെ ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവം; പേരാമ്പ്രയിൽ ബസുകള്‍ തടഞ്ഞ്...

Read More >>
'ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, പാർട്ടിക്ക് പോയിവന്നപ്പോഴാണ് അതുല്യയെ മരിച്ചനിലയിൽ കണ്ടത്'; സതീഷ്  വിളിച്ചതിനെപ്പറ്റി അയൽവാസി

Jul 20, 2025 10:46 AM

'ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, പാർട്ടിക്ക് പോയിവന്നപ്പോഴാണ് അതുല്യയെ മരിച്ചനിലയിൽ കണ്ടത്'; സതീഷ് വിളിച്ചതിനെപ്പറ്റി അയൽവാസി

'ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, പാർട്ടിക്ക് പോയിവന്നപ്പോഴാണ് അതുല്യയെ മരിച്ചനിലയിൽ കണ്ടത്'; സതീഷ് വിളിച്ചതിനെപ്പറ്റി...

Read More >>
 ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പിൽ നഷ്ടം ഒന്നേമുക്കാൽ ലക്ഷം രൂപ; യുവാവ് ആത്മഹത്യ ചെയ്തു

Jul 20, 2025 10:40 AM

ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പിൽ നഷ്ടം ഒന്നേമുക്കാൽ ലക്ഷം രൂപ; യുവാവ് ആത്മഹത്യ ചെയ്തു

ആലുവയിൽ യുവാവ് ആത്മഹത്യ ചെയ്തതിന് പിന്നിൽ ഓൺലൈൻ ഷെയർ ട്രേഡിങ്...

Read More >>
Top Stories

//Truevisionall