---
title: "കാലാവസ്ഥ മുന്നറിയിപ്പിൽ വീണ്ടും മാറ്റം;സംസ്ഥാനത്ത റെഡ് അലേർട്ട് മൊത്തത്തിൽ പിൻവലിച്ചു"
english_title: "Weather warning changes again Red alert withdrawn in the state"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/303552/red-alert-in-kerala-completely-withdrawn"
published_at: "2025-07-19T22:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687bd4baa5e98_m.jpg"
keywords: []
---

# കാലാവസ്ഥ മുന്നറിയിപ്പിൽ വീണ്ടും മാറ്റം;സംസ്ഥാനത്ത റെഡ് അലേർട്ട് മൊത്തത്തിൽ പിൻവലിച്ചു

> **Lead Summary:** കേരളത്തിന് ആശ്വാസമായി കാലാവസ്ഥ അറിയിപ്പിൽ രാത്രി വീണ്ടുംമാറ്റം . കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത അതിതീവ്ര മഴക്ക് ശമനമായെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. തുടർന്ന് സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ടുകളെല്ലാം പിൻവലിച്ചു. ഇന്നത്തെ റെഡ് അലർട്ട് പിൻവലിച്ചിരുന്നെങ്കിലും നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

## Article Content

കേരളത്തിന് ആശ്വാസമായി കാലാവസ്ഥ അറിയിപ്പിൽ രാത്രി വീണ്ടുംമാറ്റം . കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത അതിതീവ്ര മഴക്ക് ശമനമായെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. തുടർന്ന് സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ടുകളെല്ലാം പിൻവലിച്ചു. ഇന്നത്തെ റെഡ് അലർട്ട് പിൻവലിച്ചിരുന്നെങ്കിലും നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

ഈ മുന്നറിയിപ്പിലാണ് ഇപ്പോൾ മാറ്റം വരുത്തിയത് . അടുത്ത അഞ്ച് ദിവസം കേരളത്തിൽ ഒരു ജില്ലയിലും നിലവിൽ റെഡ് അലർട്ട് ഇഇല്ല . എന്നാൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറ‍ഞ്ച് അലർട്ട് വിവിധ ജില്ലകളിൽ തുടരുന്നുണ്ട്. ഇന്നും നാളെയും 9 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്ത മഴ തുടരുമെന്ന് സാരം. മറ്റ് ജില്ലകളിലെല്ലാം ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/303552/red-alert-in-kerala-completely-withdrawn)