താന്‍ കൈകൾ ശുദ്ധമാക്കി വിളക്കുകൊളുത്തിയതുകൊണ്ട് ആര്‍ക്കും ദോഷമില്ലല്ലോ?; വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

താന്‍ കൈകൾ ശുദ്ധമാക്കി വിളക്കുകൊളുത്തിയതുകൊണ്ട് ആര്‍ക്കും ദോഷമില്ലല്ലോ?; വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി
Jul 19, 2025 10:19 PM | By SuvidyaDev

കൊച്ചി:( www.truevisionnews.com ) കേക്ക് മുറിച്ചതിനും നിലവിളക്ക് കൊളുത്തുന്നതിനും മുൻപ് കൈകഴുകിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. താന്‍ ശുദ്ധമാക്കി വിളക്കുകൊളുത്തി എന്നതുകൊണ്ട് ആര്‍ക്കും ഒരു ദോഷവുമില്ലല്ലോ എന്ന് സുരേഷ് ഗോപി ചോദിച്ചു.

കൊവിഡ് കാലത്ത് കൈകൊടുക്കരുത്, ഹഗ്ഗ് ചെയ്യരുത് എന്നാണ് പഠിച്ചത് അങ്ങനെ ബയോളജിക്കല്‍ നീഡാണെങ്കില്‍ നമ്മള്‍ അതിന് വഴങ്ങും. എന്നാല്‍ അതൊരു സ്പിരിച്വല്‍ നീഡാണെങ്കില്‍ അനുവദിക്കില്ല എന്നുപറയുന്നത് ഒരുതരം മുനവെപ്പാണെന്നും അത് തെറ്റാണെന്നും സുരേഷ് ഗോപി പറഞ്ഞു.

പല ക്ഷേത്രങ്ങളിലും താന്‍ ചുറ്റമ്പലത്തിന് അകത്ത് പ്രവേശിക്കാറില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. ക്ഷേത്രങ്ങള്‍ എങ്ങനെയാണ് ശുദ്ധിയോടെവെച്ചിരിക്കുന്നതെന്ന് മുതിര്‍ന്നവര്‍ പഠിപ്പിച്ചിട്ടുണ്ട് എന്നതാണ് അതിന് കാരണം. ചില ക്ഷേത്രങ്ങളില്‍ പ്രവേശിക്കുമ്പോള്‍ താന്‍ എവിടെയൊക്കെയോ സ്പര്‍ശിച്ച് അശുദ്ധമായി എന്ന തോന്നല്‍ തനിക്ക് വരും. അങ്ങനെ ചിന്തിച്ചില്ലെങ്കില്‍ പ്രശ്‌നമല്ല.

കുളിച്ച്, ശുദ്ധമാക്കുന്നതില്‍ കാര്യമുണ്ടോ എന്ന് ചോദിക്കുന്നതില്‍ പ്രൊപ്പഗാണ്ടയുണ്ട്. അതിനൊപ്പം ജീവിക്കാന്‍ കഴിയില്ല. അച്ഛനമ്മമാര്‍ എങ്ങനെയാണോ വളര്‍ത്തിയത് ആ വഴിക്ക് ജീവിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

നേരത്തേ പാപ്പന്റെയും ഗരുഡന്റെയും പ്രൊമോഷന് വന്നപ്പോള്‍ താന്‍ തന്നെയാണ് മുഴുവന്‍ കേക്കും മുറിച്ച് എല്ലാവര്‍ക്കും കൊടുത്തത്. തന്റെ കയ്യുടെ വൃത്തി താന്‍ തീരുമാനിക്കണം. അല്ലെങ്കില്‍ മറ്റുള്ളവരുടെ ആരോഗ്യത്തെ താന്‍ മാനിക്കുന്നില്ലെന്ന് പറയില്ലേ? ആരുടേയും കയ്യിലേക്ക് കൈ കഴുകി ഒഴിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

Union Minister of State Suresh Gopi has responded to the controversy surrounding washing hands before cutting the cake and lighting the lamp

Next TV

Related Stories
കാലാവസ്ഥ മുന്നറിയിപ്പിൽ വീണ്ടും മാറ്റം;സംസ്ഥാനത്ത റെഡ് അലേർട്ട് മൊത്തത്തിൽ പിൻവലിച്ചു

Jul 19, 2025 10:46 PM

കാലാവസ്ഥ മുന്നറിയിപ്പിൽ വീണ്ടും മാറ്റം;സംസ്ഥാനത്ത റെഡ് അലേർട്ട് മൊത്തത്തിൽ പിൻവലിച്ചു

കേരളത്തിന് ആശ്വാസമായി കാലാവസ്ഥ അറിയിപ്പിൽ രാത്രി വീണ്ടും മാറ്റം,റെഡ് അലേർട്ട് മൊത്തത്തിൽ...

Read More >>
മിഥുന്റെ ചിത എരിഞ്ഞടങ്ങും മുൻപ് മരണത്തിനിടയാക്കിയ വൈദ്യുതി ലൈൻ മാറ്റി കെഎസ്ഇബി

Jul 19, 2025 09:57 PM

മിഥുന്റെ ചിത എരിഞ്ഞടങ്ങും മുൻപ് മരണത്തിനിടയാക്കിയ വൈദ്യുതി ലൈൻ മാറ്റി കെഎസ്ഇബി

മിഥുന്റെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈൻ മാറ്റി കെഎസ്ഇബി ...

Read More >>
കോഴിക്കോട് ഇരുവഴിഞ്ഞി പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Jul 19, 2025 09:36 PM

കോഴിക്കോട് ഇരുവഴിഞ്ഞി പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് ഇരുവഴിഞ്ഞി പുഴയിൽ സ്ത്രീയുടെ മൃതദേഹം...

Read More >>
റോഡുകളിലെ കുഴികൾ അടിയന്തരമായി അടക്കാൻ കളക്ടറുടെ നിര്‍ദ്ദേശം; ഇനി എന്തെങ്കിലും അപകടം സംഭവിച്ചാല്‍ കനത്ത നടപടി....

Jul 19, 2025 09:28 PM

റോഡുകളിലെ കുഴികൾ അടിയന്തരമായി അടക്കാൻ കളക്ടറുടെ നിര്‍ദ്ദേശം; ഇനി എന്തെങ്കിലും അപകടം സംഭവിച്ചാല്‍ കനത്ത നടപടി....

തൃശൂർ ജില്ലയിലെ റോഡുകളിലെ കുഴികള്‍ അടിയന്തരമായി അടച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്ന് ജില്ലാ...

Read More >>
പാടശേഖരത്തിലെ മോട്ടറിന്‍റെ ബെൽറ്റിൽ അറിയാതെ മുണ്ട് കുരുങ്ങി, അപകടത്തിൽ പെട്ട ഡ്രൈവർക്ക് ദാരുണാന്ത്യം

Jul 19, 2025 09:19 PM

പാടശേഖരത്തിലെ മോട്ടറിന്‍റെ ബെൽറ്റിൽ അറിയാതെ മുണ്ട് കുരുങ്ങി, അപകടത്തിൽ പെട്ട ഡ്രൈവർക്ക് ദാരുണാന്ത്യം

മങ്കൊമ്പ് പാടശേഖരത്തെ മോട്ടറിന്റെ ബെൽറ്റിൽ മുണ്ട് കുരുങ്ങി അപകടത്തിൽ പെട്ട ഡ്രൈവർ...

Read More >>
Top Stories

//Truevisionall