തർക്കത്തിൽ വിട്ടുവീഴ്‌ച്ചക്കൊരുങ്ങി കെ.എസ്.യു; കാലിക്കറ്റ് സര്‍വകലാശാലയിലെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി എംഎസ്എഫില്‍ നിന്ന്

തർക്കത്തിൽ വിട്ടുവീഴ്‌ച്ചക്കൊരുങ്ങി കെ.എസ്.യു; കാലിക്കറ്റ് സര്‍വകലാശാലയിലെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി എംഎസ്എഫില്‍ നിന്ന്
Jul 19, 2025 09:42 PM | By Anjali M T

തിരുവനന്തപുരം:(truevisionnews.com) കാലിക്കറ്റ് സര്‍വകലാശാലയിലെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങി കെഎസ്‌യു. ചെയര്‍മാന്‍ സീറ്റ് എംഎസ്എഫിന് വിട്ടു നല്‍കാനാണ് തീരുമാനം. പകരം ജോയിന്റ് സെക്രട്ടറി സീറ്റിലേക്ക് കെഎസ്‌യു മത്സരിക്കും.

ഇന്ന് ചേര്‍ന്ന അടിയന്തര സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. യോഗത്തില്‍ ഷാഫി പറമ്പിലിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സംസ്ഥാന നേതൃത്വം അറിയാതെ എംഎസ്എഫിന് വാക്ക് നല്‍കിയതിനെതിരെയാണ് വിമർശനം.

ചെയര്‍മാന്‍ സ്ഥാനം ഇത്തവണ തങ്ങള്‍ക്ക് നല്‍കാമെന്ന മുന്‍ധാരണ കെഎസ്‌യു നേതൃത്വം ലംഘിച്ചെന്നായിരുന്നു എംഎസ്എഫ് ആരോപണം. എന്നാല്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ചെയര്‍മാന്‍ പദവി കെഎസ്‌യുവിനെന്ന പതിവ് രീതി നിലനിര്‍ത്തണമെന്നാണ് കെഎസ്‌യു നേതാക്കൾ പറഞ്ഞത്. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ യുഡിഎസ്എഫ് യൂണിയന്‍ തിരിച്ചുപിടിച്ചപ്പോള്‍ ഇരുന്നൂറ്റി അറുപത്തി രണ്ട് യുയുസിമാരില്‍ നാൽപത്തിയൊന്ന് യുയുസിമാര്‍ മാത്രമാണ് കെഎസ്‌യുവിന് ഉണ്ടായിരുന്നതെന്നും കഴിഞ്ഞ തവണയുണ്ടാക്കിയ ധാരണപ്രകാരം ഇത്തവണ ചെയര്‍മാന്‍ സ്ഥാനം എംഎസ്എഫിനാണ് ലഭിക്കേണ്ടതെന്നുമാണ് എംഎസ്എഫ് നേതാക്കള്‍ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ചെയർമാൻ സ്ഥാനത്തെ ചൊല്ലി ഇരു സംഘടനകളും തർക്കത്തിലേക്ക് കടന്നത്.

Candidate for Chairman of Calicut University from MSF

Next TV

Related Stories
'മിഥുന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ തുടർ പ്രതിഷേധങ്ങൾ ഉണ്ടാകും' - എസ്എഫ്ഐ

Jul 19, 2025 06:59 PM

'മിഥുന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ തുടർ പ്രതിഷേധങ്ങൾ ഉണ്ടാകും' - എസ്എഫ്ഐ

മിഥുന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ് എഫ്...

Read More >>
അടിയന്തര സിൻഡിക്കേറ്റ് വിളിക്കും; വിസിക്ക് പിടി വാശിയൊന്നുമില്ല, തർക്കം പരിഹരിക്കാൻ ശ്രമം- മന്ത്രി ആർ ബിന്ദു

Jul 18, 2025 10:12 PM

അടിയന്തര സിൻഡിക്കേറ്റ് വിളിക്കും; വിസിക്ക് പിടി വാശിയൊന്നുമില്ല, തർക്കം പരിഹരിക്കാൻ ശ്രമം- മന്ത്രി ആർ ബിന്ദു

കേരള സര്‍വകലാശാലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര സിന്‍ഡിക്കേറ്റ് യോഗം വിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്...

Read More >>
മിഥുന്റെ മരണം വളരെയധികം വേദനിപ്പിക്കുന്നു; ദുരന്തത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് രാഹുൽഗാന്ധി

Jul 18, 2025 07:20 PM

മിഥുന്റെ മരണം വളരെയധികം വേദനിപ്പിക്കുന്നു; ദുരന്തത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് രാഹുൽഗാന്ധി

തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരിച്ച് രാഹുല്‍...

Read More >>
സിപിഎമ്മിന് അർഹതയുള്ള പരിഗണന ലഭിക്കുന്നില്ല; എൻഡിഎയിലേക്ക് ക്ഷണവുമായി എടപ്പാടി കെ. പളനിസാമി

Jul 17, 2025 08:55 AM

സിപിഎമ്മിന് അർഹതയുള്ള പരിഗണന ലഭിക്കുന്നില്ല; എൻഡിഎയിലേക്ക് ക്ഷണവുമായി എടപ്പാടി കെ. പളനിസാമി

ഡിഎംകെ സഖ്യത്തിൽ തുടരുന്ന സിപിഎമ്മിനെ എൻഡിഎയിലേക്ക് ക്ഷണിച്ച് തമിഴ്നാട് മുൻ മുഖ്യമന്ത്രി എടപ്പാടി കെ....

Read More >>
വിഭാഗീയതയ്ക്ക് ചികിത്സ; പി കെ ദിവാകരനെ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു

Jul 16, 2025 11:25 PM

വിഭാഗീയതയ്ക്ക് ചികിത്സ; പി കെ ദിവാകരനെ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു

പി കെ ദിവാകരനെ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയിലേക്ക്...

Read More >>
Top Stories

//Truevisionall