പാടശേഖരത്തിലെ മോട്ടറിന്‍റെ ബെൽറ്റിൽ അറിയാതെ മുണ്ട് കുരുങ്ങി, അപകടത്തിൽ പെട്ട ഡ്രൈവർക്ക് ദാരുണാന്ത്യം

പാടശേഖരത്തിലെ മോട്ടറിന്‍റെ ബെൽറ്റിൽ അറിയാതെ മുണ്ട് കുരുങ്ങി, അപകടത്തിൽ പെട്ട ഡ്രൈവർക്ക് ദാരുണാന്ത്യം
Jul 19, 2025 09:19 PM | By SuvidyaDev

കുട്ടനാട്:( www.truevisionnews.com ) മങ്കൊമ്പ് പാടശേഖരത്തെ മോട്ടറിന്റെ ബെൽറ്റിൽ മുണ്ട് കുരുങ്ങി അപകടത്തിൽ പെട്ട് ഡ്രൈവർ മരിച്ചു. ചമ്പക്കുളം പഞ്ചായത്ത് പാറശ്ശേരിച്ചിറ ജോസ്ഫ് ജോർജ് (69) ആണ് മരിച്ചത്. എ സി റോഡിലെ ഒന്നാങ്കര ഫ്ലൈ ഓവറിന് തെക്ക് വശത്ത് ചമ്പക്കുളം കൃഷിഭവന് കീഴിലായ് വരുന്ന മൂല പൊങ്ങമ്പ്ര പാടശേഖരത്തിന്റെ ചേനാവള്ളി മോട്ടോർ തറയിൽ ഇന്ന് രാവിലെ 11.30 ഓടെ ആയിരുന്നു അപകടം. മോട്ടോർ തറയ്ക്ക് സമീപം വലവീശിക്കൊണ്ട് നിന്ന ഒന്നാങ്കര ചിറത്തറ ദീമോനാണ് സംഭവം ആദ്യം അറിഞ്ഞത്‌ .

അപകടത്തിന്റെ വലിയ ശബ്ദം കേട്ടിട്ടുണ്ടെകിലും ജോസഫിന്റെ ജീവൻ രക്ഷിക്കാനായില്ല.കൊയ്ത്ത് കഴിഞ്ഞുള്ള സീസൺ സമയത്ത് താറാവിനെ തീറ്റാൻ പോകുന്ന ജോസഫ് ഇടയ്ക്ക് പമ്പിംഗിനും മറ്റും പോകാറുണ്ട്. മോട്ടർ പമ്പിംഗിന് എത്തിയതിനിടെ അപകടത്തിൽപെട്ട് ജീവൻ പൊലിയുകയായിരുന്നു. പുളിങ്കുന്ന് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്ഥികരീച്ചു. ഭാര്യ: കഞ്ഞുമോൾ. മക്കൾ: മറിയാമ്മ ജോസഫ്, ജാൻസി ജോസഫ്.മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

Driver dies in motorcycle accident after getting his head caught in belt

Next TV

Related Stories
കാലാവസ്ഥ മുന്നറിയിപ്പിൽ വീണ്ടും മാറ്റം;സംസ്ഥാനത്ത റെഡ് അലേർട്ട് മൊത്തത്തിൽ പിൻവലിച്ചു

Jul 19, 2025 10:46 PM

കാലാവസ്ഥ മുന്നറിയിപ്പിൽ വീണ്ടും മാറ്റം;സംസ്ഥാനത്ത റെഡ് അലേർട്ട് മൊത്തത്തിൽ പിൻവലിച്ചു

കേരളത്തിന് ആശ്വാസമായി കാലാവസ്ഥ അറിയിപ്പിൽ രാത്രി വീണ്ടും മാറ്റം,റെഡ് അലേർട്ട് മൊത്തത്തിൽ...

Read More >>
താന്‍ കൈകൾ ശുദ്ധമാക്കി വിളക്കുകൊളുത്തിയതുകൊണ്ട് ആര്‍ക്കും ദോഷമില്ലല്ലോ?; വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

Jul 19, 2025 10:19 PM

താന്‍ കൈകൾ ശുദ്ധമാക്കി വിളക്കുകൊളുത്തിയതുകൊണ്ട് ആര്‍ക്കും ദോഷമില്ലല്ലോ?; വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

കേക്ക് മുറിച്ചതിനും നിലവിളക്ക് കൊളുത്തുന്നതിനും മുൻപ് കൈകഴുകിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്രസഹമന്ത്രി സുരേഷ്...

Read More >>
മിഥുന്റെ ചിത എരിഞ്ഞടങ്ങും മുൻപ് മരണത്തിനിടയാക്കിയ വൈദ്യുതി ലൈൻ മാറ്റി കെഎസ്ഇബി

Jul 19, 2025 09:57 PM

മിഥുന്റെ ചിത എരിഞ്ഞടങ്ങും മുൻപ് മരണത്തിനിടയാക്കിയ വൈദ്യുതി ലൈൻ മാറ്റി കെഎസ്ഇബി

മിഥുന്റെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈൻ മാറ്റി കെഎസ്ഇബി ...

Read More >>
കോഴിക്കോട് ഇരുവഴിഞ്ഞി പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Jul 19, 2025 09:36 PM

കോഴിക്കോട് ഇരുവഴിഞ്ഞി പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് ഇരുവഴിഞ്ഞി പുഴയിൽ സ്ത്രീയുടെ മൃതദേഹം...

Read More >>
റോഡുകളിലെ കുഴികൾ അടിയന്തരമായി അടക്കാൻ കളക്ടറുടെ നിര്‍ദ്ദേശം; ഇനി എന്തെങ്കിലും അപകടം സംഭവിച്ചാല്‍ കനത്ത നടപടി....

Jul 19, 2025 09:28 PM

റോഡുകളിലെ കുഴികൾ അടിയന്തരമായി അടക്കാൻ കളക്ടറുടെ നിര്‍ദ്ദേശം; ഇനി എന്തെങ്കിലും അപകടം സംഭവിച്ചാല്‍ കനത്ത നടപടി....

തൃശൂർ ജില്ലയിലെ റോഡുകളിലെ കുഴികള്‍ അടിയന്തരമായി അടച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്ന് ജില്ലാ...

Read More >>
Top Stories

//Truevisionall