മലപ്പുറം : ( www.truevisionnews.com ) നിലമ്പൂർ ആർ ടി ഓഫീസിൽ വിജിലൻസ് റെയ്ഡ്. പരിശോധനക്കിടെ ജനൽ വഴി പുറത്തേക്ക് വലിച്ചെറിഞ്ഞ 49,500 രൂപ വിജിലൻസ് കണ്ടെടുത്തു. ഒരു ഏജൻ്റിൽ നിന്ന് 5000 രൂപയും വിജിലൻസ് റെയ്‌ഡിൽ നിന്ന് കണ്ടെടുത്തു. ഓഫീസ് സമയം അവസാനിക്കാൻ കുറച്ച് മാത്രം സമയമുള്ളപ്പോഴായിരുന്നു നിലമ്പൂർ ആർ ടി ഓഫീസിൽ റെയ്‌ഡ് നടന്നത്.
ആരാണ് പണം വലിച്ചെറിഞ്ഞതെന്ന കാര്യത്തിൽ ഇതുവരെ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. അത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. മലപ്പുറം വിജിലൻസിന്റെ നേത്യത്വത്തിലായിരുന്നു പരിശോധന നടന്നത്. വണ്ടികളുടെ രജിസ്ട്രഷനുകൾക്കും ലൈസൻസ് ലഭിക്കുന്നതിനും മറ്റുമായി ഉദ്യോഗസ്ഥർ പണം വാങ്ങുന്നുവെന്ന വ്യാപകമായ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസിന്റെ പരിശോധന നടന്നത്. ഉദ്യോഗസ്ഥർ പണം വാങ്ങുന്നത് നേരിട്ടല്ലെന്നാണ് വിജിലസ് കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട്.
.gif)

Vigilance conducts lightning check at Nilambur RT office; Rs 49,500 thrown through window recovered
