കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ സ്വകാര്യബസ് അപകടത്തിൽ മരിച്ചത് കുറ്റ്യാടി സ്വദേശി. പേരാമ്പ്രയിലെ സ്വകാര്യബസ് സ്‌കൂട്ടറിൽ ഇടിച്ച അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കക്കാട് ടിവിഎസ് ഷോറൂമിനു മുൻവശം വൈകീട്ട് 3.55 ഓടെയായിരുന്നു അപകടം. തെറ്റായ ദിശയിൽ അമിതവേഗതയിൽ വന്ന ബസ് ബൈക്ക് യാത്രികനെ ഇടിച്ച ശേഷം പിൻചക്രം തലയിലൂടെ കയറി ഇറങ്ങുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
കുറ്റ്യാടി മരുതോങ്കര സ്വദേശി മൊയിലോത്തറ താഴത്തെ വളപ്പിൽ അബ്ദുൽ ജലീലിന്റെ മകൻ അബ്ദുൽ ജവാദ് (19)ആണ് മരിച്ചത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാലിക്കര റീജിയണൽ സെന്ററിൽ പിജി വിദ്യാർഥിയാണ് മരിച്ച ജവാദ്. പേരാമ്പ്ര-കുറ്റ്യാടി റൂട്ടിൽ നിരന്തരം അപകട മേഖലയായിരിക്കുകയാണ്.
.gif)

മെയ് പതിനഞ്ചിന് കുറ്റ്യാടി-കോഴിക്കോട് സംസ്ഥാന പാതയില്‍ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഇരുപതോളം പേർക്ക് പരുക്കേറ്റിരുന്നു. ചെറിയ കുമ്പളത്ത് വച്ച് കുറ്റ്യാടിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന വൈറ്റ് റോസ് ബസ് എതിർദിശയിൽ നിന്ന് വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
നിഷ അമ്പലക്കുളങ്ങര (45), അഷ്രഫ് ബാലുശ്ശേരി (48), ശാലു പനിക്കീഴിൽ (23), നാണു പുതിയോട്ടിൽ (79), സുമ ഏരൻതോട്ടം (50), കുഞ്ഞിക്കേളപ്പൻ നായർ (65), രമ്യ (37), സീമ (40), നദീറ (45), അബ്ദുസ്സലാം കൂത്താളി (50), ചന്ദ്രൻ (60), അബ്ദുസ്സലാം (60) തുടങ്ങി പരുക്കേറ്റവരെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഗതാഗത തടസ്സം ഉണ്ടായി.
Private bus accident on Kozhikode Kuttyady route Youth dies after rear wheel hits head
