കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചു
Jul 19, 2025 04:23 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് നെല്ലാങ്കണ്ടിയിൽ രോഗിയുമായി പോയ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗിയുമായി പോയ 108 ആംബുലൻസ് ആണ്‌ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല. രോഗിയെ മറ്റൊരു ആംബുലൻസിൽ മെഡിക്കൽ കോളേജിൽ എത്തിച്ചു.

മറ്റൊരു സംഭവത്തിൽ തൃശൂരിലെ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ച യുവാവ് സ്വകാര്യ ബസിടിച്ച് മരിച്ചു .ബസിനിടയിൽപ്പെട്ട് തൃശൂര്‍ അയ്യന്തോളിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ലാലൂര്‍ എൽത്തുരുത്ത് സ്വദേശി ആബേൽ ചാക്കോയാണ് മരിച്ചത്. യുവാവ് ബൈക്കിൽ ജോലിക്ക് പോകുന്നതിനിടെ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിക്കുകയായിരുന്നു. ബാങ്ക് ജീവനക്കാരനാണ് മരിച്ച ആബേൽ.

ബൈക്ക് വെട്ടിച്ചപ്പോൾ ബസിടിച്ചു കയറിയാണ് മരിച്ചത് . അമിതവേഗതയിലായിരുന്നു ബസ് എന്ന് നാട്ടുകാര്‍ ആരോപിച്ചു. ബസുകളുടെ അമിത വേഗതയും റോഡിലെ കുഴിയുമാണ് അപകടത്തിനുകാരണമെന്ന് നാട്ടുകാര്‍ പ്രതിഷേധിച്ച് റോഡ് തടഞ്ഞു . കൗണ്‍സിലര്‍ മെഫി ഡെന്‍സന്‍റെ നേതൃത്വത്തിലാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്.കഴിഞ്ഞ മാസം മുമ്പ് അമ്മയുമായി ക്ഷേത്രത്തിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന യുവാവും അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു. കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടര്‍ വെട്ടിച്ചപ്പോള്‍ പിന്നാലെയെത്തിയ ബസ് ഇടിച്ചുകയറുകയായിരുന്നു. പുങ്കുന്നം സ്വദേശി വിഷ്ണുദത്താണ് മരിച്ചത്.

ആബേൽ ചാക്കോ പുഴക്കൽ ഭാഗത്തേക്കുള്ള യാത്രയിലായിരുന്നു. മുന്നിലുണ്ടായിരുന്ന ബസിനെ മറികടന്ന് മുന്നോട്ടു പോകുന്നതിനിടെയാണ് അപകടമുണ്ടായത് .തൃശൂരിലെ എംജി റോഡിലാണ് ഇന്നത്തെ അപകടവും ഉണ്ടായത്. റോഡിലെ കുഴിയിൽ വീണ്ടും ജീവൻ പൊലിഞ്ഞിട്ടും കോര്‍പ്പറേഷൻ മേയറടക്കമുള്ളവര്‍ ഒന്നും ചെയ്യുന്നില്ലെന്നാരോപിച്ചാണ് പ്രതിഷേധം.ബിജെപി പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. ബിജെപി മണ്ഡലം പ്രസിഡന്‍റ് രഘുനാഥിന്‍റെ നേതൃത്വത്തിലാണ് ബിജെപി പ്രതിഷേധം. പ്രതിപക്ഷ നേതാവ് രാജൻ പല്ലന്‍റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.അപകടമുണ്ടാക്കിയ സ്വകാര്യ ബസും തടഞ്ഞിട്ടു.

ഇതേ തുടര്‍ന്ന് പുഴക്കൽ അയ്യന്തോള്‍ ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. കോണ്‍ഗ്രസും ബിജെപിയും റോഡ് ഉപരോധിച്ചു . എംജി റോഡിൽ ബൈക്ക് യാത്രക്കാരനായ യുവാവിന്‍റെ മരണം ഉണ്ടായിട്ടും റോഡിലെ കുഴികൾ മൂടാൻ മേയർ തയ്യാറായില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. രണ്ടാമത്തെ മരണത്തിനും മേയർ ഉത്തരവാദിയാണെന്നും രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.പൊതുമരാമത്തിന് കീഴിലുള്ള റോഡാണിത്. കെഎസ്ആര്‍ടിസി ബസ് തടഞ്ഞതിനെതുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി.

An ambulance carrying a patient and a lorry collided in Nellankandy, Kozhikode

Next TV

Related Stories
പാടശേഖരത്തിലെ മോട്ടറിന്‍റെ ബെൽറ്റിൽ അറിയാതെ മുണ്ട് കുരുങ്ങി, അപകടത്തിൽ പെട്ട ഡ്രൈവർക്ക് ദാരുണാന്ത്യം

Jul 19, 2025 09:19 PM

പാടശേഖരത്തിലെ മോട്ടറിന്‍റെ ബെൽറ്റിൽ അറിയാതെ മുണ്ട് കുരുങ്ങി, അപകടത്തിൽ പെട്ട ഡ്രൈവർക്ക് ദാരുണാന്ത്യം

മങ്കൊമ്പ് പാടശേഖരത്തെ മോട്ടറിന്റെ ബെൽറ്റിൽ മുണ്ട് കുരുങ്ങി അപകടത്തിൽ പെട്ട ഡ്രൈവർ...

Read More >>
 പേരൂർക്കട വ്യാജ മാല മോഷണ കേസിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം

Jul 19, 2025 09:08 PM

പേരൂർക്കട വ്യാജ മാല മോഷണ കേസിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം

പേരൂർക്കട വ്യാജ മാല മോഷണ കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം...

Read More >>
ജാഗ്രത പാലിക്കണം;  29 പേര്‍ നിപ ഹൈയസ്റ്റ് റിസ്‌ക് പട്ടികയിൽ, കോഴിക്കോട് തൊണ്ണൂറ്റി ആറ് പേർ സമ്പർക്കപ്പട്ടികയിൽ

Jul 19, 2025 07:41 PM

ജാഗ്രത പാലിക്കണം; 29 പേര്‍ നിപ ഹൈയസ്റ്റ് റിസ്‌ക് പട്ടികയിൽ, കോഴിക്കോട് തൊണ്ണൂറ്റി ആറ് പേർ സമ്പർക്കപ്പട്ടികയിൽ

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ആകെ 581 പേ‍ർ നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളതായി ആരോഗ്യവകുപ്പ്...

Read More >>
കണ്ണൂർ കൊട്ടിയൂരിൽ കെഎസ്ആർടിസി ബസ്സിനു പുറകിൽ പിക്കപ്പ് ജീപ്പിടിച്ച് അപകടം; ഡ്രൈവർക്ക് ഗുരുതര പരിക്ക്

Jul 19, 2025 07:05 PM

കണ്ണൂർ കൊട്ടിയൂരിൽ കെഎസ്ആർടിസി ബസ്സിനു പുറകിൽ പിക്കപ്പ് ജീപ്പിടിച്ച് അപകടം; ഡ്രൈവർക്ക് ഗുരുതര പരിക്ക്

കണ്ണൂർ കൊട്ടിയൂരിൽ കെഎസ്ആർടിസി ബസ്സിനു പുറകിൽ പിക്കപ്പ് ജീപ്പിടിച്ച് അപകടം; ഡ്രൈവർക്ക് ഗുരുതര...

Read More >>
Top Stories










//Truevisionall