സീമയുടെ അക്കൗണ്ടിലേക്ക് പണമയച്ചെന്ന് കോഴിക്കോട് സ്വദേശി, വെളിപ്പെടുത്തലിൽ കണ്ടെത്തിയത് ലഹരി ഇടപാട്; യുവതി അറസ്റ്റിൽ

സീമയുടെ അക്കൗണ്ടിലേക്ക് പണമയച്ചെന്ന് കോഴിക്കോട് സ്വദേശി, വെളിപ്പെടുത്തലിൽ കണ്ടെത്തിയത് ലഹരി ഇടപാട്; യുവതി അറസ്റ്റിൽ
Jul 19, 2025 04:15 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) ലഹരിമരുന്ന് വിപണനത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയ ഉത്തരേന്ത്യൻ സ്വദേശിനിയെ എക്സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഹരിയാനയിൽ താമസിക്കുകയായിരുന്ന ബിഹാർ സ്വദേശി സീമ സിൻഹയാണ് പിടിയിലായത്. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വച്ച് യുവാവിൽ നിന്ന് 98 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലാണ് അറസ്റ്റ്. ലഹരിമരുന്നിന്റെ വിലയായ ഒരു ലക്ഷത്തിലധികം രൂപ സീമ സ്വന്തം ബാങ്ക് അക്കൗണ്ടിലൂടെ കൈപ്പറ്റിയിരുന്നു.

എം‍ഡിഎംഎയുമായി കോഴിക്കോട് രാമനാട്ടുകര ഫറൂഖ് കോളേജ് സ്വദേശി ഫാസിർ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടിയിലായതിന് പിന്നാലെയാണ് കേസന്വേഷണം എക്സൈസ് ക്രൈം‌ബ്രാഞ്ച് ഏറ്റെടുത്തത്. ഫാസിറിൽനിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരുവിൽനിന്ന് എംഡിഎംഎ സംഘടിപ്പിച്ചു നൽകിയ കോഴിക്കോട് പന്തീരാങ്കാവ് പുത്തൂർമഠം സ്വദേശി അബ്ദുൽ ഗഫൂറിനെയും അന്വേഷണ സംഘം അറസ്റ്റുചെയ്തിരുന്നു. ഇയാളാണ് ലഹരിമരുന്നിനുള്ള പണം സീമയുടെ അക്കൗണ്ടിലേക്കാണ് അയച്ചതെന്ന് എക്സൈസ് ക്രൈംബ്രാഞ്ചിനോടു വെളിപ്പെടുത്തിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഹരിയാനയിലെ ഗുരുഗ്രാമിൽ താമസിച്ചിരുന്ന സീമയെ പിടികൂടിയത്. താൽക്കാലിക മേൽവിലാസം വച്ച് രേഖകളുണ്ടാക്കി ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയ ശേഷം ലഹരിമരുന്നുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുന്നതായിരുന്നു ഇവരുടെ രീതി. നൈജീരിയൻ സ്വദേശികളും സീമയെ സഹായിച്ചിരുന്നു.

Kozhikode native claims to have sent money to Seema's account, but drug dealing revealed; Woman arrested

Next TV

Related Stories
 പേരൂർക്കട വ്യാജ മാല മോഷണ കേസിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം

Jul 19, 2025 09:08 PM

പേരൂർക്കട വ്യാജ മാല മോഷണ കേസിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം

പേരൂർക്കട വ്യാജ മാല മോഷണ കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം...

Read More >>
ജാഗ്രത പാലിക്കണം;  29 പേര്‍ നിപ ഹൈയസ്റ്റ് റിസ്‌ക് പട്ടികയിൽ, കോഴിക്കോട് തൊണ്ണൂറ്റി ആറ് പേർ സമ്പർക്കപ്പട്ടികയിൽ

Jul 19, 2025 07:41 PM

ജാഗ്രത പാലിക്കണം; 29 പേര്‍ നിപ ഹൈയസ്റ്റ് റിസ്‌ക് പട്ടികയിൽ, കോഴിക്കോട് തൊണ്ണൂറ്റി ആറ് പേർ സമ്പർക്കപ്പട്ടികയിൽ

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ആകെ 581 പേ‍ർ നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളതായി ആരോഗ്യവകുപ്പ്...

Read More >>
കണ്ണൂർ കൊട്ടിയൂരിൽ കെഎസ്ആർടിസി ബസ്സിനു പുറകിൽ പിക്കപ്പ് ജീപ്പിടിച്ച് അപകടം; ഡ്രൈവർക്ക് ഗുരുതര പരിക്ക്

Jul 19, 2025 07:05 PM

കണ്ണൂർ കൊട്ടിയൂരിൽ കെഎസ്ആർടിസി ബസ്സിനു പുറകിൽ പിക്കപ്പ് ജീപ്പിടിച്ച് അപകടം; ഡ്രൈവർക്ക് ഗുരുതര പരിക്ക്

കണ്ണൂർ കൊട്ടിയൂരിൽ കെഎസ്ആർടിസി ബസ്സിനു പുറകിൽ പിക്കപ്പ് ജീപ്പിടിച്ച് അപകടം; ഡ്രൈവർക്ക് ഗുരുതര...

Read More >>
നാളെ ബസുകൾ തടയും; കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ സ്വകാര്യ ബസിന്റെ അമിതവേഗതയ്ക്ക് ഒരു ഇര കൂടി, പ്രതിഷേധത്തിനിറങ്ങി നാട്ടുകാർ

Jul 19, 2025 06:37 PM

നാളെ ബസുകൾ തടയും; കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ സ്വകാര്യ ബസിന്റെ അമിതവേഗതയ്ക്ക് ഒരു ഇര കൂടി, പ്രതിഷേധത്തിനിറങ്ങി നാട്ടുകാർ

കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ സ്വകാര്യ ബസിന്റെ അമിതവേഗതയ്ക്ക് ഒരു ഇര കൂടി, പ്രതിഷേധത്തിനിറങ്ങി...

Read More >>
Top Stories

//Truevisionall