മദ്യപിച്ചെത്തി വഴക്കിട്ടു , യുവാവിനെ ചപ്പാത്തിക്കോലുകൊണ്ട് അടിച്ചുകൊന്ന് ഭാര്യ

മദ്യപിച്ചെത്തി വഴക്കിട്ടു , യുവാവിനെ ചപ്പാത്തിക്കോലുകൊണ്ട് അടിച്ചുകൊന്ന് ഭാര്യ
Jul 6, 2025 10:04 PM | By Athira V

ബെംഗളൂരു: ( www.truevisionnews.com ) യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍. ബെംഗളൂരു സുദ്ദഗുണ്ടെ പാളയയില്‍ താമസിക്കുന്ന ഭാസ്‌കറിന്റെ(42) മരണത്തിലാണ് ഭാര്യ ശ്രുതി(32)യെ പോലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ചെത്തി വഴക്കിട്ടതിന് പിന്നാലെയാണ് ഭര്‍ത്താവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയതെന്ന് പ്രതി ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.

ഭാസ്‌കറും ശ്രുതിയും 12 വര്‍ഷം മുമ്പ് വിവാഹിതരായവരാണ്. ദമ്പതിമാര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. ഭാസ്‌കറിനെ മര്‍ദിച്ച് കൊലപ്പെടുത്തിയശേഷം സംഭവം സ്വാഭാവിക മരണമായി ചിത്രീകരിക്കാനായിരുന്നു പ്രതിയുടെ ശ്രമം. തങ്ങള്‍ ഉറങ്ങുകയായിരുന്നെന്നും ഇതിനിടെയാണ് മരണം സംഭവിച്ചതെന്നുമായിരുന്നു പ്രതിയുടെ മൊഴി. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഭാസ്‌കറിന് മര്‍ദനമേറ്റതായി കണ്ടെത്തി. ഇതോടെ ഭാര്യയെ വിശദമായി ചോദ്യംചെയ്യുകയും ഇവര്‍ കുറ്റംസമ്മതിക്കുകയുമായിരുന്നു.

മദ്യപിച്ചെത്തിയ ഭര്‍ത്താവ് വഴക്കുണ്ടാക്കിയെന്നും തുടര്‍ന്ന് തടി ഉപയോഗിച്ച് നിര്‍മിച്ച ചപ്പാത്തികോല്‍ കൊണ്ട് ഭര്‍ത്താവിനെ മര്‍ദിക്കുകയാണുണ്ടായതെന്നും യുവതി മൊഴിനല്‍കി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ്‌ചെയ്തു.

Wife beats young man to death with chapati stick after drunken fight

Next TV

Related Stories
വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ നീളും; തിങ്കളാഴ്ചയോടെ പൂർത്തിയാക്കാൻ ശ്രമം

Jul 12, 2025 06:29 AM

വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ നീളും; തിങ്കളാഴ്ചയോടെ പൂർത്തിയാക്കാൻ ശ്രമം

ഷാർജയിൽ മരിച്ച വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തുടർനടപടികൾ നീളും. നടപടികൾ തിങ്കളാഴ്ച്ചയോടെ പൂർത്തിയാക്കാനാണ്...

Read More >>
വായ്പ തിരിച്ചടവ് മുടങ്ങി, ജാമ്യംനിന്നത് ഭർത്താവ്; വഴക്കിനിടെ ഭാര്യയുടെ മൂക്ക് കടിച്ചെടുത്ത് യുവാവ്

Jul 11, 2025 09:09 PM

വായ്പ തിരിച്ചടവ് മുടങ്ങി, ജാമ്യംനിന്നത് ഭർത്താവ്; വഴക്കിനിടെ ഭാര്യയുടെ മൂക്ക് കടിച്ചെടുത്ത് യുവാവ്

കർണാടകയിൽ വായ്പ തിരിച്ചടക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഭർത്താവ് ഭാര്യയുടെ മൂക്ക് കടിച്ചെടുത്തു....

Read More >>
പാലക്കാട് സ്വകാര്യ ബസ് ഡ്രൈവര്‍ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Jul 11, 2025 07:28 PM

പാലക്കാട് സ്വകാര്യ ബസ് ഡ്രൈവര്‍ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ

പാലക്കാട് സ്വകാര്യ ബസ് ഡ്രൈവറെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
ക്രൂരമർദ്ദനം..... ഓട്ടോ വിളിച്ച് വീട്ടിലെത്തിച്ച ശേഷം കൂലി ചോദിച്ചപ്പോൾ ഓട്ടോ ഡ്രൈവ‍ർക്കുനേരെ മർദ്ദനമെന്ന് പരാതി

Jul 11, 2025 06:56 PM

ക്രൂരമർദ്ദനം..... ഓട്ടോ വിളിച്ച് വീട്ടിലെത്തിച്ച ശേഷം കൂലി ചോദിച്ചപ്പോൾ ഓട്ടോ ഡ്രൈവ‍ർക്കുനേരെ മർദ്ദനമെന്ന് പരാതി

തൃശൂർ പെരുമ്പിലാവിൽ ഓട്ടോ വിളിച്ച വാടക ചോദിച്ചതിന് ഡ്രൈവർക്ക് ക്രൂരമായി മർദ്ദിച്ചതായി...

Read More >>
മുങ്ങി നടപ്പാണ്.... പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസ്; വൈദികനെതിരേ ലുക്കൗട്ട് നോട്ടീസ്

Jul 11, 2025 05:38 PM

മുങ്ങി നടപ്പാണ്.... പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസ്; വൈദികനെതിരേ ലുക്കൗട്ട് നോട്ടീസ്

കാസർകോട് ജില്ലയിലെ ചിറ്റാരിക്കലിനടുത്ത് പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസ്; വൈദികനെതിരേ ലുക്കൗട്ട്...

Read More >>
Top Stories

//Truevisionall