തൃശൂർ : ( www.truevisionnews.com ) തൃശ്ശൂരിൽ ഞാവൽ പഴം ഇട്ട് വാറ്റിയ മദ്യവുമായി ഒരാൾ പിടിയിൽ. വരന്തരപ്പള്ളി സ്വദേശി രമേശ് ആണ് ഓട്ടോറിക്ഷയിൽ മദ്യം എത്തിച്ചു വിൽപ്പന നടത്തുന്നതിനിടെ പിടിയിലായത്. എക്സൈസിന് ലഭിച്ച രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ എക്സൈസ് റേഞ്ച് നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്. അഞ്ചു ലിറ്റർ ചാരായം പിടിച്ചെടുത്തിട്ടുണ്ട്.
തൃശൂർ മാർക്കറ്റിൽ നിന്ന് പഴുപ്പേറിയ ഞാവൽ പഴം ഒരാൾ കൂടുതലായി വാങ്ങുന്നതായി ഒരു വിവരം ലഭിച്ചിരുന്നു. തുടർന്നാണ് രമേശനെ എക്‌സൈസ് നിരീക്ഷിച്ച് തുടങ്ങിയത്. വീട് വാടകയ്ക്ക് എടുത്ത് ഞാവൽ പഴം ഉപയോഗിച്ച് രമേശൻ വാറ്റുകയായിരുന്നു. ഓട്ടോറിക്ഷയിൽ സാധനം വേണ്ടവർക്ക് സ്ഥലത്ത് എത്തിച്ച് കൊടുത്താണ് മദ്യ വില്പന നടത്തിയിരുന്നത്.
.gif)

ഒരു ലിറ്ററിന് ആയിരം രൂപ വെച്ചാണ് രമേശ് മേടിച്ചിരുന്നത്. ഞാവൽ പഴമയതുകൊണ്ട് സ്വാദ് വ്യത്യസ്തമാണെന്നാണ് എക്സൈസ് പറയുന്നത്. ഇതിനാൽ ആവശ്യക്കാർ ഏറെയുണ്ടായിരുന്നുവെന്ന് എക്സൈസ് വ്യക്തമാക്കി.
അബ്കാരി നിയമ ലംഘനങ്ങൾ, പ്രധാന വശങ്ങൾ: കേരള അബ്കാരി നിയമപ്രകാരം ഒരു വ്യക്തിക്ക് കൈവശം വെക്കാവുന്ന മദ്യത്തിന്റെ അളവിന് പരിമിതികളുണ്ട്. ഈ പരിധി ലംഘിക്കുകയോ, അനുമതിയില്ലാതെ മദ്യം നിർമ്മിക്കുകയോ, വിൽക്കുകയോ, കടത്തുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യങ്ങളാണ്.
പ്രധാന നിയമലംഘനങ്ങൾ:
അനധികൃതമായി മദ്യം കൈവശം വെക്കുക: നിയമം അനുവദിക്കുന്ന അളവിൽ കൂടുതൽ മദ്യം കൈവശം വെക്കുന്നത് കുറ്റകരമാണ്. ഒരു വ്യക്തിക്ക് സാധാരണയായി 3 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം, 3 ലിറ്റർ വൈൻ, 3 ലിറ്റർ ബിയർ, 1.5 ലിറ്റർ കള്ള് എന്നിവയാണ് ഒരു സമയം കൈവശം വെക്കാൻ അനുമതിയുള്ളത്. അനധികൃതമായി മദ്യം നിർമ്മിക്കുക: വാറ്റ് ചാരായം ഉൾപ്പെടെയുള്ള മദ്യം അനുമതിയില്ലാതെ നിർമ്മിക്കുന്നത്. അനധികൃതമായി മദ്യം വിൽക്കുക/വിതരണം ചെയ്യുക: ലൈസൻസില്ലാതെ മദ്യം വിൽക്കുന്നതും വിതരണം ചെയ്യുന്നതും. മദ്യം കടത്തുക: അനധികൃതമായി മദ്യം ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കടത്തുന്നത്.
Man arrested in Thrissur for distilling liquor made with yam fruit
