---
title: "നരഭോജി കടുവ കുടുങ്ങി; മലപ്പുറം കരുവാരക്കുണ്ടിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ, മാറ്റാൻ സമ്മതിക്കില്ലെന്ന് നാട്ടുകാർ, പ്രതിഷേധം"
english_title: "Tiger trapped in cage set up by Forest Department in Karuvarakundu, Malappuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/300848/tiger-trapped-in-cage-set-up-by-forest-department-in-karuvarakundu-malappuram"
published_at: "2025-07-06T11:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686a1225ea0f0_malappuram.jpg"
keywords: []
---

# നരഭോജി കടുവ കുടുങ്ങി; മലപ്പുറം കരുവാരക്കുണ്ടിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ, മാറ്റാൻ സമ്മതിക്കില്ലെന്ന് നാട്ടുകാർ, പ്രതിഷേധം

> **Lead Summary:** **മലപ്പുറം: ** മലപ്പുറം കരുവാരക്കുണ്ടിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങി.പ്രദേശത്തുകൂടി നടന്നുപോകുകയായിരുന്ന തൊഴിലാളികളാണ് കൂട്ടിലായ നിലയിൽ കടുവയെ കണ്ടെത്തിയത്. ഉടൻതന്നെ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിക്കും. കാളികാവിൽ ഷാപ്പിംഗ് തൊഴിലാളി ഗഫൂറിനെ കൊന്ന നരഭോജി കടുവയാണോ ഇതെന്ന് സംശയിക്കുന്നുണ്ട്.

## Article Content

**മലപ്പുറം: ** മലപ്പുറം കരുവാരക്കുണ്ടിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങി.പ്രദേശത്തുകൂടി നടന്നുപോകുകയായിരുന്ന തൊഴിലാളികളാണ് കൂട്ടിലായ നിലയിൽ കടുവയെ കണ്ടെത്തിയത്. ഉടൻതന്നെ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിക്കും. കാളികാവിൽ ഷാപ്പിംഗ് തൊഴിലാളി ഗഫൂറിനെ കൊന്ന നരഭോജി കടുവയാണോ ഇതെന്ന് സംശയിക്കുന്നുണ്ട്.

സ്ഥലത്ത് വൻ ജനക്കൂട്ടവും നാട്ടുകാരുടെ പ്രതിഷേധവും നടക്കുന്നുണ്ട്. കടുവയെ മാറ്റാൻ സമ്മതിക്കാതെ നാട്ടുകാർ കൂടിന് ചുറ്റും വളഞ്ഞിരിക്കുകയാണ് . കാട്ടിലേക്ക് തുറന്നു വിട്ടാൽ ഇനിയും ആളുകളെ ഉപദ്രവിക്കുമെന്നതുൾപ്പെടെ ആശങ്കളാണ് നാട്ടുകാർ പങ്കുവക്കുന്നത്.

അതേ സമയം കരുവാരക്കുണ്ടിൽ പിടിയിലായ നരഭോജി കടുവയെ ഉടൻ കാട്ടിലേക്ക് വിടില്ലെന്നും വനം വകുപ്പ് സംരക്ഷണയിൽ സൂക്ഷിക്കുമെന്നും വിദഗ്ധാഭിപ്രായത്തിനുശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി എകെ ശശീന്ദ്രൻ .കേന്ദ്ര വന്യജീവി സംരക്ഷണ നിയമ ഭേദഗതി സംസ്ഥാനം തയ്യാറാക്കിയ കരട് പരിശോധനയ്ക്കായി അയച്ചു. അതിന്റെ മറുപടി എജിയിൽ നിന്നും ലഭിച്ചു. മറുപടി പരിശോധിച്ച് തുടർ നീക്കം. ഇപ്പോഴത്തെ പരിമിതിയിൽ നിന്നുകൊണ്ട് സംസ്ഥാന സർക്കാരിന് ചെയ്യാൻ സാധിക്കുന്ന നിയമ നിർമാണത്തെ കുറിച്ചാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മെയ് 15നാണ് ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ കടുവ ആക്രമിച്ച് കൊന്നത്. റബ്ബര്‍ ടാപ്പിംഗിനെത്തിയ രണ്ടുപേര്‍ക്കു നേരെ കടുവ പാഞ്ഞടുക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിനെ കടുവ കടിച്ചുവലിക്കുകയായിരുന്നു. ഗഫൂറിന്റെ മൃതദേഹവുമായി നാട്ടുകാര്‍ വനംവകുപ്പിനെതിരെ പ്രതിഷേധിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/300848/tiger-trapped-in-cage-set-up-by-forest-department-in-karuvarakundu-malappuram)