---
title: "വറുത്ത് അരച്ച് കൂട്ടണ്ട... വെളിച്ചെണ്ണയ്ക്കും, തേങ്ങയ്ക്കും തീ വില; പ്രതിസന്ധിയിലായി ഹോട്ടല്‍മേഖല"
english_title: "High prices for coconut oil and coconut Hotel sector in crisis 07 06 2025"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/300807/high-prices-for-coconut-oil-and-coconut-hotel-sector-in-crisis-07-06-2025"
published_at: "2025-07-06T07:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6869d99276421_55.jpg"
keywords: []
---

# വറുത്ത് അരച്ച് കൂട്ടണ്ട... വെളിച്ചെണ്ണയ്ക്കും, തേങ്ങയ്ക്കും തീ വില; പ്രതിസന്ധിയിലായി ഹോട്ടല്‍മേഖല

> **Lead Summary:** **കോഴിക്കോട്: [ **ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ വിവിഐപി സ്ഥാനമാണിപ്പോള്‍ തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും. ആറുമാസംമുന്‍പ് കിലോയ്ക്ക് 33 രൂപ വിലയുണ്ടായിരുന്ന തേങ്ങയ്ക്ക് ഇപ്പോള്‍ വില 80-85 രൂപ. വെളിച്ചെണ്ണവില 220 ആയിരുന്നത് 410 രൂപയായി. 2020-ല്‍ ഇത് യഥാക്രമം 20 രൂപയും 120 രൂപയുമായിരുന്നു. ഈ വര്‍ധന ചെറുകിട-വന്‍കിട ഹോട്ടലുകളെയും കാറ്ററിങ് സ്ഥാപനങ്ങളെയും ബുദ്ധിമുട്ടിലാക്കി.

## Article Content

**കോഴിക്കോട്: [ **ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ വിവിഐപി സ്ഥാനമാണിപ്പോള്‍ തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും. ആറുമാസംമുന്‍പ് കിലോയ്ക്ക് 33 രൂപ വിലയുണ്ടായിരുന്ന തേങ്ങയ്ക്ക് ഇപ്പോള്‍ വില 80-85 രൂപ. വെളിച്ചെണ്ണവില 220 ആയിരുന്നത് 410 രൂപയായി. 2020-ല്‍ ഇത് യഥാക്രമം 20 രൂപയും 120 രൂപയുമായിരുന്നു. ഈ വര്‍ധന ചെറുകിട-വന്‍കിട ഹോട്ടലുകളെയും കാറ്ററിങ് സ്ഥാപനങ്ങളെയും ബുദ്ധിമുട്ടിലാക്കി.

വെളിച്ചെണ്ണവില ഉയര്‍ന്നതനുസരിച്ച് ഭക്ഷണസാധനങ്ങളുടെയും പലഹാരങ്ങളുടെയും വില വര്‍ധിപ്പിക്കാനാവാത്ത സ്ഥിതിയിലാണ് ഹോട്ടലുകാര്‍. മലബാറില്‍ മീന്‍കറിയ്ക്കുവരെ തേങ്ങവേണം. ചെറുകിടഹോട്ടലുകാര്‍ പലരും ഈ രംഗം വിടാന്‍ ആലോചിക്കുകയാണ്. ചിലര്‍ ഹോട്ടല്‍ പൂട്ടി. ചെറുകിടഹോട്ടലുകള്‍ ധാരാളമുണ്ടെങ്കിലും പലയിടത്തും ഉടമയ്ക്ക് കാര്യമായ വരുമാനംകിട്ടുന്നില്ല.

''വെളിച്ചെണ്ണയ്ക്കുപകരം മറ്റെണ്ണകള്‍ ഉപയോഗിച്ചാല്‍ രുചിവ്യത്യാസംവരും. ഇത് ഉപയോക്താക്കളെ അകറ്റും. ഒരു കറിക്ക് ചെറിയഹോട്ടലില്‍പ്പോലും നാലുതേങ്ങയെങ്കിലും വേണം. നാലുമണിപ്പലഹാരങ്ങള്‍ വെളിച്ചെണ്ണയില്‍ത്തന്നെ തയ്യാറാക്കണം. ചെറുകിടഹോട്ടല്‍ നടത്തിപ്പ് വളരെയേറെ പ്രയാസകരമാണ്'' -കോഴിക്കോട് അശോക ഹോട്ടല്‍ ഉടമ എം.എസ്. രാജേഷ് പറഞ്ഞു.

വെളിച്ചെണ്ണവില ഇനിയും കൂടുമോയെന്ന ആശങ്കയും ചെറുകിട ഹോട്ടലുടമകള്‍ക്കുണ്ട്. സര്‍ക്കാര്‍ സംഭരിക്കുന്ന തേങ്ങയുപയോഗിച്ച് കേരഫെഡ് മിതമായനിരക്കില്‍ ഗുണനിലവാരമുള്ള വെളിച്ചെണ്ണ നല്‍കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. കോഴിക്കോട്ടെ വന്‍കിട ഹോട്ടല്‍ശൃംഖലകളുടെ ഉടമകള്‍ക്ക് പലര്‍ക്കും തെങ്ങിന്‍തോപ്പ് സ്വന്തമായുണ്ട്. അതിനാല്‍ അവര്‍ക്ക് ഒരു പരിധിവരെ വിലവര്‍ധന പ്രശ്‌നമില്ലാതെ തരണംചെയ്യാനാവുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/300807/high-prices-for-coconut-oil-and-coconut-hotel-sector-in-crisis-07-06-2025)