സുല്‍ത്താന്‍ബത്തേരി: ( www.truevisionnews.com) ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി സ്‌കൂളില്‍ ക്ലാസെടുക്കുന്നതിനിടെ വിദ്യാര്‍ഥിനികള്‍ നല്‍കിയ കൂട്ട പരാതിയില്‍ തമിഴ്‌നാട് നീലഗിരി ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകന്‍ പിടിയിലായി. സ്കൂളിലെ 21 പെണ്‍കുട്ടികള്‍ പരാതി നല്‍കിയതോടെയാണ് ശാസ്ത്ര അധ്യാപകനായ സെന്തില്‍കുമാര്‍ അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി കുട്ടികള്‍ക്ക് ക്ലാസ് എടുക്കാന്‍ പൊലീസുകാര്‍ എത്തിയതാണ് വഴിത്തിരിവായത്. സ്‌കൂളില്‍ ക്ലാസെടുക്കാനെത്തുമ്പോള്‍ അതേ സ്‌കൂളിലെ അധ്യാപകനെ തന്നെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് പൊലീസുകാര്‍ വെറുതെയെങ്കിലും ചിന്തിച്ചുകാണില്ല.
.gif)

എന്നാല്‍, ഗുഡ് ടച്ചും ബാഡ് ടച്ചും എന്താണെന്ന് വിശദമായി പറഞ്ഞുകൊടുത്ത പൊലീസുകാര്‍ ലൈംഗികാതിക്രമം നടന്നാല്‍ ഉടന്‍ അധികൃതരെ അറിയിക്കണമെന്ന് നിര്‍ദേശിച്ചതോടെ ഒരു വിദ്യാര്‍ത്ഥിനിക്ക് ധൈര്യമായി. ആറ് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ ശാസ്ത്ര അധ്യാപകനായ സെന്തില്‍ കുമാര്‍ പലപ്പോഴും മോശമായ രീതിയില്‍ തന്നെ സ്പര്‍ശിച്ചിട്ടുണ്ടെന്നും ആളില്ലാത്ത സ്ഥലങ്ങളില്‍ വെച്ച് ബലമായി ചുംബിച്ചിട്ടുണ്ടന്നും കുട്ടി പൊലീസുകാരോട് പറഞ്ഞു.
teacher arrested in pocso case while police takes sex education for students
