---
title: "മുഹറം അവധി നാളെ, പൊതുജനങ്ങൾക്ക് അറിയിപ്പ്; തിങ്കളാഴ്ച അവധിയുണ്ടാകില്ല"
english_title: "Muharram holiday on 6th notice to the public there will be no holiday on Monday"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/300731/muharram-holiday-on-6th-notice-to-the-public-there-will-be-no-holiday-on-monday"
published_at: "2025-07-05T17:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686913eb7591c_GHFGF.jpg"
keywords: []
---

# മുഹറം അവധി നാളെ, പൊതുജനങ്ങൾക്ക് അറിയിപ്പ്; തിങ്കളാഴ്ച അവധിയുണ്ടാകില്ല

> **Lead Summary:** **തിരുവനന്തപുരം: [ **സംസ്ഥാനത്തെ മുഹറം അവധിയിൽ മാറ്റമില്ല. നേരത്തെ തയാറാക്കിയ കലണ്ടർ പ്രകാരം ഞായറാഴ്ചയാണ് അവധി. ആ സ്ഥിതി തുടരും. ചന്ദ്രമാസപ്പിറവി പ്രകാരം ഈ വർഷം മുഹറം പത്ത് വരുന്നത് ജൂലൈ ഏഴ് തിങ്കളാഴ്ചയാണ്. അതിനാൽ തിങ്കളാഴ്ച അവധി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ടി.വി. ഇബ്രാഹീം എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്ത് കൈമാറിയിരുന്നു. 'ചന്ദ്ര മാസ പ്പിറവിയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കുന്ന മുഹറം 10 തിങ്കളാഴ്ചയാണ് കേരളത്തിൽ ആചരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: [ **സംസ്ഥാനത്തെ മുഹറം അവധിയിൽ മാറ്റമില്ല. നേരത്തെ തയാറാക്കിയ കലണ്ടർ പ്രകാരം ഞായറാഴ്ചയാണ് അവധി. ആ സ്ഥിതി തുടരും. ചന്ദ്രമാസപ്പിറവി പ്രകാരം ഈ വർഷം മുഹറം പത്ത് വരുന്നത് ജൂലൈ ഏഴ് തിങ്കളാഴ്ചയാണ്. അതിനാൽ തിങ്കളാഴ്ച അവധി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ടി.വി. ഇബ്രാഹീം എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്ത് കൈമാറിയിരുന്നു. 'ചന്ദ്ര മാസ പ്പിറവിയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കുന്ന മുഹറം 10 തിങ്കളാഴ്ചയാണ് കേരളത്തിൽ ആചരിക്കുന്നത്.

സർക്കാർ കലണ്ടർ പ്രകാരം ജൂലൈ ആറ് ഞായറാഴ്ച ആണ് നിലവിൽ അവധി ഉള്ളത്. എന്നാൽ മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. ഫയൽ ജനറൽ അഡ്മിസ്‌ട്രേഷൻ വിഭാഗത്തിന്റെ പരിഗണനയിലാണ്' -എന്നാണ് ടി.വി. ഇബ്രാഹീം എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചത്.

**മുഹറത്തിന്റെ പ്രാധാന്യം**

**ഇസ്ലാമിക പുതുവർഷാരംഭം: **ഹിജ്‌റ കലണ്ടറിലെ ആദ്യ മാസമായതിനാൽ മുഹറം ഇസ്ലാമിക പുതുവർഷത്തിന്റെ ആരംഭം കുറിക്കുന്നു.

** വ്രതാനുഷ്ഠാനം**: റമദാൻ മാസത്തിലെ നോമ്പിന് ശേഷം ഏറ്റവും പ്രാധാന്യമുള്ള നോമ്പായി മുഹറം മാസത്തിലെ നോമ്പിനെ കണക്കാക്കുന്നു. പ്രത്യേകിച്ച്, മുഹറം 9, 10 തീയതികളിലെ നോമ്പിന് വലിയ പുണ്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസങ്ങളെ താസൂആ (9), ആശൂറാ (10) എന്ന് വിളിക്കുന്നു. ജൂതന്മാർ മൂസാ നബിയുടെ അനുസ്മരണാർത്ഥം ഈ ദിവസം നോമ്പെടുത്തിരുന്നതിനാൽ, അവരിൽ നിന്ന് വ്യത്യസ്തമാകാൻ വേണ്ടിയാണ് 9-ഉം 10-ഉം നോമ്പെടുക്കുന്നത്.

> **അല്ലാഹുവിന്റെ മാസം:** മുഹമ്മദ് നബി (സ) മുഹറം മാസത്തെ "അല്ലാഹുവിന്റെ പുണ്യ മാസം" എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

**ആദരണീയ മാസം:** യുദ്ധം, അക്രമം എന്നിവ നിഷിദ്ധമാക്കിയ നാല് ആദരണീയ മാസങ്ങളിൽ ഒന്നാണ് മുഹറം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/300731/muharram-holiday-on-6th-notice-to-the-public-there-will-be-no-holiday-on-monday)