---
title: "ഭാര്യയെയും മക്കളെയും കാണാന്‍ വിലക്ക്; പ്രസ്ഥാനവുമായി ബന്ധം ഉപേക്ഷിച്ചതിന് ഭ്രഷ്ട്, ആത്മഹത്യക്ക് ശ്രമിച്ച് വയനാട് സ്വദേശി"
english_title: "Excommunicated for renouncing ties with the movement, family head attempts suicide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/300375/excommunicated-for-renouncing-ties-with-the-movement-family-head-attempts-suicide"
published_at: "2025-07-03T23:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6866c0514ec9d_ambulance.jpg"
keywords: []
---

# ഭാര്യയെയും മക്കളെയും കാണാന്‍ വിലക്ക്; പ്രസ്ഥാനവുമായി ബന്ധം ഉപേക്ഷിച്ചതിന് ഭ്രഷ്ട്, ആത്മഹത്യക്ക് ശ്രമിച്ച് വയനാട് സ്വദേശി

> **Lead Summary:** **കോഴിക്കോട്: ** പ്രസ്ഥാനവുമായി ബന്ധം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഭ്രഷ്ട് കല്‍പ്പിച്ചെന്നാരോപിച്ച് കുടുംബനാഥന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. വയനാട് സ്വദേശി മുജീബ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഭാര്യയെയും മക്കളെയും കാണാന്‍ വിലക്ക് ഏര്‍പ്പെടുത്തി എന്നാരോപിച്ചാണ് ആത്മഹത്യ ശ്രമം.

## Article Content

**കോഴിക്കോട്: ** പ്രസ്ഥാനവുമായി ബന്ധം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഭ്രഷ്ട് കല്‍പ്പിച്ചെന്നാരോപിച്ച് കുടുംബനാഥന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. വയനാട് സ്വദേശി മുജീബ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഭാര്യയെയും മക്കളെയും കാണാന്‍ വിലക്ക് ഏര്‍പ്പെടുത്തി എന്നാരോപിച്ചാണ് ആത്മഹത്യ ശ്രമം.

കൊടുവള്ളികേന്ദ്രീകരിച്ചുള്ള കൊരൂര്‍ ത്വരീഖത്ത് നേതൃത്വത്തിന് എതിരെയാണ് ആരോപണം. ഭാര്യയെയും മക്കളേയും കാണാന്‍ ശ്രമിച്ചെങ്കിലും അനുവദിച്ചില്ലെന്നും മുജീബ് പറയുന്നു. മുജീബിനെ കീഴ്‌ശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത ഡോസില്‍ മരുന്ന് കഴിച്ചായിരുന്നു ആത്മഹത്യ ശ്രമം.

ഒരു കാര്യം ഓർക്കുക, ആത്മഹത്യാ ചിന്തകൾ ഉണ്ടാകുന്നത് ഒരു സാധാരണ വിഷയമല്ല, അതിന് സഹായം തേടേണ്ടത് അത്യാവശ്യമാണ്. സഹായം തേടാൻ മടിക്കരുത്.

**സഹായം ആവശ്യമെങ്കിൽ ബന്ധപ്പെടാവുന്ന നമ്പറുകൾ:**

നിങ്ങൾക്കോ നിങ്ങൾക്കറിയുന്ന മറ്റൊരാൾക്കോ ആത്മഹത്യാ പ്രവണതയുണ്ടെങ്കിൽ, അടിയന്തിരമായി സഹായം തേടുക. ദിശ ഹെൽപ്‌ലൈൻ (കേരള സർക്കാർ): 1056, മൈൻഡ് (Mind) ഹെൽപ്‌ലൈൻ: 94000 24000, അശ്വാരൂഢം ഹെൽപ്‌ലൈൻ: 7902 465 599, സഞ്ജീവനി (കോഴിക്കോട്): 0495-2760003

### Related Links & Sources
- [Original Story Source](https://truevisionnews.com/news/300375/excommunicated-for-renouncing-ties-with-the-movement-family-head-attempts-suicide)