---
title: "കട്ടൻ കാപ്പി കുടിച്ച് വ്യായാമം ആരംഭിച്ചു; ജിമ്മിൽ വർക്കൗട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ മുപ്പത്തഞ്ചുകാരൻ കുഴഞ്ഞുവീണ് മരിച്ചു"
english_title: "A 35 year old man collapsed and died while working out at the gym after drinking black coffee"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/300311/a-35-year-old-man-collapsed-and-died-while-working-out-at-the-gym-after-drinking-black-coffee"
published_at: "2025-07-03T17:34:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686671f1dc0fb_dd.jpg"
keywords: []
---

# കട്ടൻ കാപ്പി കുടിച്ച് വ്യായാമം ആരംഭിച്ചു; ജിമ്മിൽ വർക്കൗട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ മുപ്പത്തഞ്ചുകാരൻ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **ന്യൂഡൽഹി: [**[ ] ജിമ്മിൽ വർക്കൗട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ 35കാരനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഫദീരാബാദിലെ സ്രൗത ജിം ആന്റ് വെൽനെസ് ക്ലബ്ബിൽ ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. പങ്കജ് എന്ന യുവാവ് വർക്കൗട്ട് ചെയ്യുന്നതിനിടെ ജിമ്മിലെ ഫ്ലോറിൽ കുഴഞ്ഞുവീഴുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്.

## Article Content

**ന്യൂഡൽഹി: [**[ ] ജിമ്മിൽ വർക്കൗട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ 35കാരനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഫദീരാബാദിലെ സ്രൗത ജിം ആന്റ് വെൽനെസ് ക്ലബ്ബിൽ ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. പങ്കജ് എന്ന യുവാവ് വർക്കൗട്ട് ചെയ്യുന്നതിനിടെ ജിമ്മിലെ ഫ്ലോറിൽ കുഴഞ്ഞുവീഴുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്.

ഫരീദാബാദ് സെക്ടർ -8ലെ ജിമ്മിലേക്ക് രാവിലെ പത്ത് മണിയോടെയാണ് യുവാവ് എത്തിയത്. ആദ്യം ഒരു കപ്പ് കട്ടൻ കാപ്പി കുടിച്ച ശേഷം വർക്കൗട്ട് ആരംഭിച്ചു. ഏതാനും മിനിറ്റുകൾക്ക് ശേഷം ട്രൈസെപ്സ് എക്സ്റ്റെൻഷൻ ചെയ്യാൻ തുടങ്ങി. രണ്ട് മിനിറ്റിനകം യുവാവ് കുഴഞ്ഞ് നിലത്തുവീഴുകയായിരുന്നു.

ഈ സമയം അൽപം അകലെ നിൽക്കുകയായിരുന്ന മറ്റൊരാൾ ശബ്ദം കേട്ട് അടുത്തേക്ക് വന്നു. യുവാവ് വീണുകിടക്കുന്നത് കണ്ട് പുറത്തേക്ക് ഓടി മറ്റുള്ളവരെ വിളിച്ചുകൊണ്ടു വന്നു. മിനിറ്റുകൾക്കം നിരവധിപ്പേർ ഓടിയെത്തി. മുഖത്ത് വെള്ളം തളിക്കുകയും ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ നിന്ന് ആംബുലൻസും ഡോക്ടർമാരെയും എത്തിച്ചെങ്കിലും അവ‍ർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

പങ്കജ് കഠിനമായ വർക്കൗട്ട് ഒന്നും ചെയ്തിരുന്നില്ലെന്ന് ട്രെയിനറായ പുനീത് പറഞ്ഞു. 175 കിലോ ഭാരമുണ്ടായിരുന്നതിനാൽ പങ്കജിനെ എടുത്തുയർത്താൻ തങ്ങൾക്ക് കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ പെട്ടെന്ന് ഡോക്ടർമാരെ വിളിച്ചുവരുത്തിയെന്നും അദ്ദേഹം പറഞ്ഞു. പങ്കജിന്റെ മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.

പൊലീസിൽ വിവരം അറിയിച്ചു. മൃതദേഹം ബന്ധുക്കൾക്ക് കൈമാറുന്നതിന് മുമ്പ് ബികെ ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം ചെയ്തു. ബിസിനസുകാരനായ പങ്കജ് അഞ്ച് മാസം കൊണ്ട് ഈ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നയാളാണ്.

നെഞ്ചിന്റെ മധ്യഭാഗത്തോ ഇടതുഭാഗത്തോ കടുത്ത വേദന അനുഭവപ്പെടുന്നത് ഏറ്റവും സാധാരണമായ ലക്ഷ്ണമാണ്. ഈ വേദന അമർത്തിപ്പിടിക്കുന്നതുപോലെയോ, ഭാരം കയറ്റിവെച്ചതുപോലെയോ, അല്ലെങ്കിൽ നെഞ്ചെരിയുന്നതുപോലെയോ ആകാം. ഇത് കൈകളിലേക്കും (പ്രത്യേകിച്ച് ഇടത് കൈ), കഴുത്തിലേക്കും, താടിയിലേക്കും, വയറിലേക്കും, പുറത്തേക്കും വ്യാപിക്കാം.

ശ്വാസതടസ്സം: ശ്വാസം കിട്ടാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക.

ഓക്കാനം അല്ലെങ്കിൽ ഛർദ്ദി: വയറുവേദനയോടൊപ്പം ഓക്കാനം അല്ലെങ്കിൽ ഛർദ്ദി വരാം.

വിയർപ്പ്: തണുത്ത വിയർപ്പ്.

തലകറക്കം അല്ലെങ്കിൽ തലയ്ക്ക് ഭാരം തോന്നുക.

ക്ഷീണം: അസാധാരണമായ ക്ഷീണം, പ്രത്യേകിച്ച് സ്ത്രീകളിൽ.

പെട്ടെന്നുള്ള നെഞ്ചിടിപ്പ്.

ഉയർന്ന രക്തസമ്മർദ്ദം (High Blood Pressure): നിയന്ത്രിക്കാത്ത രക്തസമ്മർദ്ദം ധമനികൾക്ക് കേടുവരുത്തുന്നു.

ഉയർന്ന കൊളസ്ട്രോൾ (High Cholesterol): രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് ധമനികളിൽ കൊഴുപ്പടിയാൻ കാരണമാകുന്നു.

പ്രമേഹം (Diabetes): പ്രമേഹം രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്താൻ സാധ്യതയുണ്ട്.

പുകവലി (Smoking): പുകവലി ധമനികളെ ചുരുക്കുകയും രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

അമിതവണ്ണം (Obesity): അമിതവണ്ണം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്ന പല അവസ്ഥകൾക്കും കാരണമാകും.

വ്യായാമമില്ലായ്മ (Lack of Physical Activity): ചിട്ടയായ വ്യായാമമില്ലാത്ത ജീവിതശൈലി.

തെറ്റായ ഭക്ഷണരീതി (Unhealthy Diet): പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളും കൂടുതലുള്ള ഭക്ഷണം.

മാനസിക സമ്മർദ്ദം (Stress): വിട്ടുമാറാത്ത സമ്മർദ്ദം ഹൃദയാരോഗ്യത്തെ ബാധിക്കാം.

കുടുംബ പാരമ്പര്യം (Family History): കുടുംബത്തിൽ ഹൃദയരോഗങ്ങൾ ഉണ്ടായിട്ടുള്ളവർക്ക് സാധ്യത കൂടുതലാണ്.

പ്രായം (Age): പുരുഷന്മാരിൽ 45 വയസ്സിനു ശേഷവും സ്ത്രീകളിൽ 55 വയസ്സിനു ശേഷവും സാധ്യത കൂടുന്നു.

ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്.

ഉടൻതന്നെ ആംബുലൻസ് വിളിക്കുക (108).

രോഗിയെ വിശ്രമിക്കാൻ അനുവദിക്കുക.

എന്തെങ്കിലും മരുന്ന് കഴിക്കുന്ന വ്യക്തിയാണെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം അത് നൽകുക (ഉദാഹരണത്തിന്, ആസ്പിരിൻ).

ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ഹൃദയാഘാതം ഒരു പരിധി വരെ തടയാൻ കഴിയും:

പതിവായ വ്യായാമം.

ആരോഗ്യകരമായ ഭക്ഷണം (പഴങ്ങൾ, പച്ചക്കറികൾ, നാരുകളടങ്ങിയ ഭക്ഷണം).

പുകവലി ഉപേക്ഷിക്കുക.

മദ്യപാനം നിയന്ത്രിക്കുക.

രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പ്രമേഹം എന്നിവ നിയന്ത്രിക്കുക.

മാനസിക സമ്മർദ്ദം കുറയ്ക്കുക.

വേണ്ടത്ര ഉറങ്ങുക.

ഹൃദയാഘാതം ഒരു ജീവൻ അപകടപ്പെടുത്തുന്ന അവസ്ഥയാണെങ്കിലും, കൃത്യസമയത്തുള്ള ചികിത്സയും ജീവിതശൈലിയിലെ മാറ്റങ്ങളും വഴി ഇത് നിയന്ത്രിക്കാനും സാധാരണ ജീവിതം നയിക്കാനും സാധിക്കും. ഹൃദയാരോഗ്യത്തെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും ആശങ്കകളുണ്ടെങ്കിൽ ഒരു ഡോക്ടറെ സമീപിക്കുന്നത് വളരെ പ്രധാനമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/300311/a-35-year-old-man-collapsed-and-died-while-working-out-at-the-gym-after-drinking-black-coffee)