---
title: "ഇടിഞ്ഞുവീണത് ഉപേക്ഷിച്ച വാർഡ്; കോട്ടയം മെഡിക്കൽ കോളേജിലെ അപകടം, ഒരു കുട്ടിക്ക് പരിക്ക് "
english_title: "Accident Kottayam Medical College one child injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/300212/accident-kottayam-medical-college-one-child-injured"
published_at: "2025-07-03T11:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68661a225a329_kottayam.jpg"
keywords: []
---

# ഇടിഞ്ഞുവീണത് ഉപേക്ഷിച്ച വാർഡ്; കോട്ടയം മെഡിക്കൽ കോളേജിലെ അപകടം, ഒരു കുട്ടിക്ക് പരിക്ക് 

> **Lead Summary:** **കോട്ടയം : ** കോട്ടയം മെഡിക്കൽ കോളേജിലെ വാർഡ് ഇടിഞ്ഞു വീണ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ഒരു കുട്ടിയെ രക്ഷപെടുത്തി. ആരുടേയും പരിക്ക് ഗുരുതരമല്ല.

## Article Content

**കോട്ടയം : ** കോട്ടയം മെഡിക്കൽ കോളേജിലെ വാർഡ് ഇടിഞ്ഞു വീണ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ഒരു കുട്ടിയെ രക്ഷപെടുത്തി. ആരുടേയും പരിക്ക് ഗുരുതരമല്ല.

ആശുപത്രിയിലെ പതിനാലാം വാർഡിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞു വീണത്. ഉപേക്ഷിച്ച വാർഡിന്റെ ഭാഗമാണ് ഇടിഞ്ഞുവീണതെന്നും ശൗചാലയം മാത്രമാണ് ഈ കെട്ടിടത്തിൽ ഉപയോഗിക്കാറുള്ളൂവെന്നുമാണ് ജീവനക്കാർ പറയുന്നത്. ഉപയോഗത്തിലുള്ള കെട്ടിടമല്ല തകര്‍ന്ന് വീണതെന്ന് മന്ത്രി വാസവന്‍ പറഞ്ഞു. പോലീസും രക്ഷാപ്രവർത്തകരും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്

ഗവണ്മെന്റ് ആശുപത്രികൾക്കെതിരെയുള്ള ആരോപണങ്ങൾ ഉയർന്നു വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു അപകടം കൂടി വരുന്നത്. ഓർത്തോ വിഭാഗത്തിന്റെ ഒരു ഭാഗം മൊത്തമായാണ് ഇടിഞ്ഞുവീണത്. കെട്ടിടത്തിന്റെ കാലപ്പഴക്കം കൊണ്ടാണ് അപകടം എന്നാണ് വിവരം. വാർഡിനുള്ളിൽ ആളുകൾ ഉള്ളതായാണ് സൂചന .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/300212/accident-kottayam-medical-college-one-child-injured)