---
title: "സൂംബ ഡാൻസ് വിമര്‍ശനം; ടി കെ അഷ്‌റഫിനെതിരെ സ്കൂൾ മാനേജ്മെൻ്റിന് നടപടിയെടുക്കാം - വി ശിവൻകുട്ടി"
english_title: "Zumba dance criticism School management may take action against TK Ashraf  V Sivankutty"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/300111/zumba-dance-criticism-school-management-may-take-action-against-tk-ashraf-v-sivankutty"
published_at: "2025-07-02T19:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68653b224ca01_jjj.jpg"
keywords: []
---

# സൂംബ ഡാൻസ് വിമര്‍ശനം; ടി കെ അഷ്‌റഫിനെതിരെ സ്കൂൾ മാനേജ്മെൻ്റിന് നടപടിയെടുക്കാം - വി ശിവൻകുട്ടി

> **Lead Summary:** **തിരുവനന്തപുരം: [ **പൊതു വിദ്യാലയങ്ങളില്‍ സൂംബ പരിശീലിപ്പിക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയും അധ്യാപകനുമായ ടി കെ അഷ്‌റഫിനെതിരെ സ്കൂൾ മാനേജ്മെൻ്റിന് നടപടിയെടുക്കാമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ടികെ അഷ്റഫ് ഒരു എയ്ഡഡ് സ്കൂൾ അധ്യാപകനാണെന്നും വിദ്യാഭ്യാസ വകുപ്പിനോ വിദ്യാർത്ഥികൾക്കോ എതിരെ എന്തെങ്കിലും പറഞ്ഞാൽ അതിൽ അച്ചടക്ക നടപടി എടുക്കേണ്ടത് സ്കൂൾ മാനേജ്മെൻറ് ആണെന്നും ശിവൻകുട്ടി വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: [ **പൊതു വിദ്യാലയങ്ങളില്‍ സൂംബ പരിശീലിപ്പിക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയും അധ്യാപകനുമായ ടി കെ അഷ്‌റഫിനെതിരെ സ്കൂൾ മാനേജ്മെൻ്റിന് നടപടിയെടുക്കാമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ടികെ അഷ്റഫ് ഒരു എയ്ഡഡ് സ്കൂൾ അധ്യാപകനാണെന്നും വിദ്യാഭ്യാസ വകുപ്പിനോ വിദ്യാർത്ഥികൾക്കോ എതിരെ എന്തെങ്കിലും പറഞ്ഞാൽ അതിൽ അച്ചടക്ക നടപടി എടുക്കേണ്ടത് സ്കൂൾ മാനേജ്മെൻറ് ആണെന്നും ശിവൻകുട്ടി വ്യക്തമാക്കി.

കേരളത്തിലെ വിദ്യാലയങ്ങളിൽ സൂംബ നടപ്പിലാക്കിയത് ലോകശ്രദ്ധ നേടിയെന്നും ബിബിസി ലേഖകർ തന്നോട് സംസാരിച്ചുവെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ വര്‍ഷം നടത്തിയ ദേശീയ പഠനനേട്ട സര്‍വേയിൽ ദേശീയ തലത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് കേരളമെന്നും വി ശിവൻകുട്ടി പറഞ്ഞു. ഇത് നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയുടെ മികവിനും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അര്‍പ്പണബോധത്തിനും തെളിവാണെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

കേന്ദ്രസർക്കാരിൽ നിന്ന് ഒരു രൂപ പോലും കിട്ടാതിരിക്കെയാണ് ഈ നേട്ടം. പ്രഖ്യാപിച്ചപ്പോൾ അവ‌‍ർക്ക് കുറ്റബോധം ഉണ്ടായിക്കാണുമെന്നും ശിവൻകുട്ടി പറഞ്ഞു. ഹയർസെക്കൻഡറി പാഠ്യപദ്ധതിയുടെ കാര്യത്തിൽ എല്ലാവരോടും കൂടി ആലോചന നടത്തും. അതിൽ പങ്കെടുത്ത് അഭിപ്രായം പറയാതെ പാഠപുസ്തകം ഇറങ്ങുമ്പോൾ അഭിപ്രായം പറയരുതെന്നും മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/300111/zumba-dance-criticism-school-management-may-take-action-against-tk-ashraf-v-sivankutty)