(truevisionnews.com) നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരളയുടെ സ്ഥാനാര്‍ത്ഥിയായിരുന്ന എന്‍ കെ സുധീര്‍ ബിജെപിയിലേക്ക്. ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയതായി അദ്ദേഹം പ്രതികരിച്ചു. വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനം വൈകുന്ന ഘട്ടത്തിലേക്കാണ് സുധീര്‍ പാര്‍ട്ടി വിടുന്നതെന്നും സൂചനയുണ്ട്. രാജ്യം വെല്ലുവിളി നേരിടുമ്പോൾ ബിജെപിക്കൊപ്പം നിൽക്കണമെന്ന് എൻ കെ സുധീർ പറഞ്ഞു.
പാർട്ടി വിടാനുള്ള സാധ്യത അൻവറിനെ നേരത്തെ അറിയിച്ചിരുന്നു. പി വി അൻവറിന് ഇനി യുഡിഎഫിലേക്ക് വരാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ ദുർബല വിഭാഗങ്ങളെ സഹായിക്കാൻ കഴിയില്ല. അതുകൊണ്ടാണ് അൻവറിന്റെ പാർട്ടിയിൽ നിന്നും പുറത്തു പോകുന്നത്. അൻവർ പാവപ്പെട്ടവരോട് ഏറെ സ്നേഹം പ്രകടിപ്പിക്കുന്ന വ്യക്തിയാണ് എന്നും അദ്ദേഹം പറഞ്ഞു. എഐസിസി മുന്‍ അംഗമായിരുന്നു സുധീര്‍.
.gif)

അതേസമയം, കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് എന്‍ കെ സുധീറിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. മൂന്ന് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ടിഎംസി നേതാവ് പി വി അന്‍വര്‍ അറിയിക്കുകയായിരുന്നു.
ഫേസ്ബുക്കിലൂടെയാണ് അന്‍വര്‍ നടപടിയെക്കുറിച്ച് അറിയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക വന്നപ്പോള്‍ തന്നെ ഒഴിവാക്കിയതോടെയാണ് പി വി അന്‍വറിന്റെ പാര്‍ട്ടിയുടെ ഭാഗമായി മത്സരിക്കാന്‍ എന്‍ കെ സുധീര്‍ തീരുമാനിച്ചത്.
NKSudhir joins BJP
