കുരുന്ന് നോവിന് വിലയില്ലേ...? സമയത്ത് ഉറങ്ങിയില്ല; അഞ്ച് വയസുകാരിയെ കെട്ടിയിട്ട് സിഗരറ്റുകൊണ്ട് പൊള്ളിച്ച് പിതാവ്

കുരുന്ന് നോവിന് വിലയില്ലേ...? സമയത്ത് ഉറങ്ങിയില്ല; അഞ്ച് വയസുകാരിയെ കെട്ടിയിട്ട് സിഗരറ്റുകൊണ്ട് പൊള്ളിച്ച് പിതാവ്
Jul 2, 2025 01:09 PM | By VIPIN P V

( www.truevisionnews.com ) രാത്രി കൃത്യസമയത്ത് ഉറങ്ങിയില്ലെന്ന് പറ‍ഞ്ഞ് അഞ്ചുവയസുകാരിയെ പിതാവ് കെട്ടിയിട്ട് സിഗരറ്റുകൊണ്ട് പൊള്ളിച്ചതായി പരാതി. മുംബൈയിലാണ് സംഭവം. കുഞ്ഞിന്‍റെ അമ്മ തന്നെയാണ് ക്രൂരതയുടെ വിഡിയോ ചിത്രീകരിച്ച് പരാതി നല്‍കിയ വ്യക്തിക്ക് അയച്ചുകൊടുത്തത്.

പെണ്‍കുഞ്ഞിന്റെ കാലുകള്‍ കെട്ടിയിടുകയും, മര്‍ദ്ദിക്കുകയും പിന്നാലെ കവിളില്‍ സിഗരറ്റുകൊണ്ട് പൊള്ളിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. വിഡിയോ കണ്ടയുടന്‍ തന്നെ മാന്‍കഡ് പൊലീസ് സ്റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്. ഉടന്‍ തന്നെ പരാതിക്കാര്‍ക്കൊപ്പം ഒരു വനിതാപൊലീസ് കൂടി കുട്ടിയുടെ വീട്ടിലെത്തുകയും പിതാവിനെ ചോദ്യം ചെയ്യുകയുമായിരുന്നു. സമയത്ത് ഉറങ്ങിയില്ലെന്ന് പറഞ്ഞ് പിതാവ് തന്നെ ഉപദ്രവിച്ചതായി കുട്ടി മൊഴി നല്‍കി. കുട്ടിയുടെ പിതാവിനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഭാരതീയ ന്യായ് സംഹിത സെക്ഷന്‍ 115(2),118(1) പ്രകാരമുള്ള കുറ്റങ്ങളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇതോടൊപ്പം കുഞ്ഞിന്റെ സുരക്ഷയ്ക്കായുള്ള കാര്യങ്ങളിലും നടപടിയുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കുന്നു.

Father ties up five year old daughter and burns her cigarette for not sleeping on time

Next TV

Related Stories
തിരോധാനക്കേസിൽ വഴിത്തിരിവ് ...? ചേർത്തല പള്ളിപ്പുറത്ത് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി; കാണാതായ ജൈനമ്മയുടെതെന്ന് സംശയം

Jul 28, 2025 08:40 PM

തിരോധാനക്കേസിൽ വഴിത്തിരിവ് ...? ചേർത്തല പള്ളിപ്പുറത്ത് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി; കാണാതായ ജൈനമ്മയുടെതെന്ന് സംശയം

ചേർത്തല പള്ളിപ്പുറത്ത് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി; കാണാതായ ജൈനമ്മയുടെതെന്ന്...

Read More >>
Top Stories










//Truevisionall