കൽപ്പറ്റ: (truevisionnews.com) ബാണാസുര സാഗർ ഡാമിലെ മൂന്നാം നമ്പർ സ്പിൽവെ ഷട്ടർ ഇന്ന് രാവിലെ ഉയർത്തുമെന്ന് ജില്ല കളക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു. ഡാമിന്റെ ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി സെക്കൻ്റിൽ 50 ക്യുബിക് വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടും.
നിലവിൽ ഒരു ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തിയിട്ടുണ്ട്. ഡാമിൽ വെള്ളത്തിന്റെ അളവ് കൂടിയതിനാലാണ് മൂന്നാമത്തെ ഷട്ടർ ഉയർത്തുന്നത്. അതിനാൽ പുഴയുടെ തീരങ്ങളിലുള്ളവരും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.
.gif)

പുഴയിലെ വെള്ളം 5 സെൻ്റീമീറ്റർ മുതൽ 10 സെന്റീമീറ്റർ വരെ ഉയരാനുള്ള സാധ്യതയുള്ളതിനാൽ കരമാൻ തോട്, പനമരം പുഴ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്ന ജനങ്ങൾ പ്രത്യേക ജാഗ്രത പുലർത്തണം.
മുൻകൂട്ടി അറിയിക്കാതെയോ വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെയുള്ള സമയത്തോ യാതൊരു കാരണവശാലും അണക്കെട്ടിൽ നിന്നും വെള്ളം തുറന്ന് വിടുന്നതിന്റെ അളവ് വർധിപ്പിക്കുകയില്ലായെന്നും കളക്ടർ പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി ജില്ല എമർജൻസി ഓപറേറ്റിങ് സെന്റർ ടോൾഫ്രീ നമ്പറായ 1077 ബന്ധപെടാമെന്നും കളക്ടർ അറിയിച്ചു.
Banasura Sagar Dam's third spillway shutter raised today caution advised
