വെള്ള ഡ്രസ്, ടിപ്പ് ടോപ്പ് നടപ്പ്, കണ്ടാല്‍ മാന്യന്മാര്‍; ഡീസല്‍ അടിച്ച് പണം നല്‍കാതെ മുങ്ങി, പൊക്കി പൊലീസ്

വെള്ള ഡ്രസ്, ടിപ്പ് ടോപ്പ് നടപ്പ്, കണ്ടാല്‍ മാന്യന്മാര്‍; ഡീസല്‍ അടിച്ച് പണം നല്‍കാതെ മുങ്ങി, പൊക്കി പൊലീസ്
Jun 18, 2025 08:47 AM | By VIPIN P V

പുനലൂര്‍: (www.truevisionnews.com) കാറില്‍ ഡീസല്‍ നിറച്ചശേഷം പണം നല്‍കാതെ കടക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശി മിനിറ്റുകള്‍ക്കുള്ളില്‍ പോലീസിന്റെ പിടിയിലായി. തിരുനെല്‍വേലി പിള്ളയാര്‍കോവില്‍ സ്വദേശി ചുടലക്കണ്ണന്‍ (43) ആണ് പിടിയിലായത്. പുനലൂര്‍ ചെമ്മന്തൂരിലെ പെട്രോള്‍ പമ്പില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.

കൊട്ടാരക്കരഭാഗത്തുനിന്ന് തമിഴ്നാട് രജിസ്ട്രേഷന്‍ നമ്പരിലുള്ള കാറിലെത്തിയവര്‍ പമ്പില്‍ കയറി ജീവനക്കാരിയായ ഷീബയോട് 3,000 രൂപയ്ക്ക് ഡീസല്‍ നിറയ്ക്കാന്‍ ആവശ്യപ്പെട്ടു. കാറില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഇന്ധനം നിറച്ചശേഷം പണം വാങ്ങാനായി ഷീബ കാറിനു മുന്നിലേക്ക് വരാനൊരുങ്ങുമ്പോള്‍ ഇവര്‍ അതിവേഗം കാറുമായി കടക്കുകയായിരുന്നു.

ഷീബ ബഹളംവെച്ച് പിന്നാലെ ഓടിയെങ്കിലും കാര്‍ നിര്‍ത്തിയില്ല. ഉടന്‍തന്നെ പമ്പ് അധികൃതര്‍ കാറിന്റെ നമ്പര്‍ സഹിതം പുനലൂര്‍ പോലീസില്‍ അറിയിച്ചു. അരക്കിലോമീറ്റര്‍ അകലെ ടിബി ജങ്ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് സംഘം ഇവരെ പിടികൂടി.

പോലീസ് സ്റ്റേഷനില്‍ എത്തിച്ചതിനെത്തുടര്‍ന്ന് ഇവര്‍ പമ്പ് അധികൃതര്‍ക്കുള്ള പണം നല്‍കിയെങ്കിലും മദ്യപിച്ച് അപകടകരമായി വാഹനമോടിച്ചതിന് ഡ്രൈവറുടെ പേരില്‍ കേസെടുത്തു. സമാനമായ തട്ടിപ്പ് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പമ്പ് ഉടമകളും ജീവനക്കാരും ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു.


punalur fuel theft arrest

Next TV

Related Stories
ചില്ലറകളിയൊന്നും അല്ലായിരുന്നല്ലോ.....! വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്രമം സ്‌ത്രീ പി​ടി​യി​ൽ

Jul 8, 2025 10:27 AM

ചില്ലറകളിയൊന്നും അല്ലായിരുന്നല്ലോ.....! വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്രമം സ്‌ത്രീ പി​ടി​യി​ൽ

കൊല്ലം ഓച്ചിറയിൽ വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്ര​മി​ച്ച സ്ത്രീ...

Read More >>
കുരുക്കിൽപ്പെട്ടാശാനെ.... ബസിൽ യാത്ര ചെയ്യവെ വയോധികയുടെ മാല മോഷ്ടിച്ച മൂന്ന് യുവതികൾ പിടിയിൽ

Jul 5, 2025 12:48 PM

കുരുക്കിൽപ്പെട്ടാശാനെ.... ബസിൽ യാത്ര ചെയ്യവെ വയോധികയുടെ മാല മോഷ്ടിച്ച മൂന്ന് യുവതികൾ പിടിയിൽ

കൊട്ടിയത്ത് വയോധികയുടെ മാല മോഷ്ടിച്ച സംഭവത്തിൽ മൂന്ന് യുവതികൾ...

Read More >>
Top Stories










//Truevisionall