പൊലീസ് ജീപ്പ് കണ്ട് കുട്ടികൾ ഓടി; സംശയം തോന്നി പെട്ടിക്കടയിൽ കയറി നോക്കി, നിരോധിത ലഹരി ഉൽപ്പന്നങ്ങളടക്കം കടക്കാരൻ പൊലീസ് പിടിയിൽ

പൊലീസ് ജീപ്പ് കണ്ട് കുട്ടികൾ ഓടി;  സംശയം തോന്നി പെട്ടിക്കടയിൽ കയറി നോക്കി, നിരോധിത ലഹരി ഉൽപ്പന്നങ്ങളടക്കം കടക്കാരൻ പൊലീസ് പിടിയിൽ
May 31, 2025 08:33 PM | By Anjali M T

തൃശൂർ:(www.truevisionnews.com) തൃപ്രയാർ നാട്ടിക ജംഗ്ഷനിലെ സ്കൂളിന് സമീപം റോഡരികിലുള്ള മുറുക്കാൻ കടയിലൂടെ പ്രായ പൂർത്തിയാകാത്ത കുട്ടികൾക്ക് പുകയില ഉത്പന്ന വിൽപന നടത്തിയതിന് യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശി രവി (25) യെയാണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസ് ജീപ്പ് കണ്ട് കുട്ടികൾ ഓടിപ്പോകുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് നടത്തിയ പരിശോധനയിലാണ് മുറുക്കാൻ കടയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നതായി കണ്ടെത്തിയത്. തുടർന്ന് പോലീസ് ഇവ പിടിച്ചെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കുട്ടികൾക്ക് നിരോധിത ലഹരി വസ്തുക്കൾ നൽകിയതിന് ജുവനൈൽ ജസ്റ്റിസ് ആക്ടിലെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. രമേഷ്, സബ് ഇൻസ്പെക്ടർ മാരായ സദാശിവൻ, ആന്റണി ജിംമ്പിൾ, എ സി പി ഒ മാരായ ലെനിൻ, ജെസ്ലിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

shopkeeper arrested by police possession banned intoxicants

Next TV

Related Stories
ഗ്യാസ് ലീക്കായത് അറിയാതെ... വീട്ടിലെ ലൈറ്റ് ഓണ്‍ ചെയ്തു, തീപിടുത്തത്തില്‍ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Jul 9, 2025 12:52 PM

ഗ്യാസ് ലീക്കായത് അറിയാതെ... വീട്ടിലെ ലൈറ്റ് ഓണ്‍ ചെയ്തു, തീപിടുത്തത്തില്‍ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

ഗ്യാസ് ലീക്കായതിനെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു....

Read More >>
വയറുവേദനയും, വയറിളക്കവും.....ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴു; പാകം ചെയ്ത് കഴിച്ച രണ്ട് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

Jul 5, 2025 10:08 PM

വയറുവേദനയും, വയറിളക്കവും.....ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴു; പാകം ചെയ്ത് കഴിച്ച രണ്ട് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

തൃശൂർ ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി, രണ്ട് വിദ്യാർത്ഥികൾക്ക്...

Read More >>
യുവ സന്യാസിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 2, 2025 08:38 AM

യുവ സന്യാസിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവ സന്യാസിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ...

Read More >>
Top Stories

GCC News

//Truevisionall