മലപ്പുറം: ( www.truevisionnews.com ) പി.വി അന്‍വര്‍ അദ്ദേഹത്തിന്‍റെ ഭാഗം പറഞ്ഞെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. അൻവർ പറഞ്ഞ വിഷയങ്ങളിൽ കോൺഗ്രസ് നേതാക്കന്മാരുമായി ചർച്ച ചെയ്യുമെന്നും കൂടിയാലോചനകൾ നടക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
'അൻവർ ഇപ്പോഴുള്ള വിഷയങ്ങൾ സംസാരിച്ചിട്ടുണ്ട്.എല്ലാ ഘടകകക്ഷികളെയും കാണുന്ന കൂട്ടത്തിൽ ഞങ്ങളെയും കണ്ടു.അൻവർ വിഷയത്തിൽ ലീഗ് മധ്യസ്ഥതക്ക് ശ്രമിക്കുന്നില്ല.എന്നാല്‍ യുഡിഎഫിന് പ്രശ്നങ്ങള്‍ വരികയാണെങ്കില്‍ തങ്ങളുടെ തായ രീതിയിൽ കാര്യങ്ങളിൽ ഇടപെടും'. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
.gif)

ഇന്ന് രാവിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അന്‍വര്‍ മുസ്‍ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോൺഗ്രസിൽ നിന്നും ഉത്തരവാദിത്തപ്പെട്ടവരാരും ഇതുവരെ കാര്യങ്ങൾ അന്വേഷിച്ച് വിളിച്ചില്ലെന്നും താൻ ഇപ്പോഴും സ്വന്തം കാലിലാണ് നിൽക്കുന്നതെന്നും ഇനിയും അങ്ങനെ തന്നെ നിൽക്കുമെന്നും അന്‍വര്‍ കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചിരുന്നു. നിലമ്പൂരിൽ മത്സരിക്കുന്നതിലും പിന്തുണയുടെ കാര്യത്തിലും പിന്നീട് പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
PK Kunhalikutty P V Anwar by-election Nilambur
