---
title: "വിഷു സദ്യയ്ക്ക് പുളിയിഞ്ചി ഇങ്ങനെ തയ്യാറാക്കൂ ...."
english_title: "#prepare #puliyinji #VishuSadya..."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/282996/prepare-puliyinji-vishusadya"
published_at: "2025-04-12T13:05:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fa180e46b2f_fd.jpg"
keywords: []
---

# വിഷു സദ്യയ്ക്ക് പുളിയിഞ്ചി ഇങ്ങനെ തയ്യാറാക്കൂ ....

> **Lead Summary:** നമ്മൾ മലയാളികൾക്ക് പുളിയിഞ്ചി ഇല്ലാതെ എന്ത് സദ്യ . ഊണിനൊപ്പം പുളിയിഞ്ചി കൂട്ടുന്നത് ഒരു പ്രത്യേക സ്വാദ് തന്നെയാണ് . ഇത്തവണത്തെ വിഷുവിന് ഒരടിപൊളി പുളിയിഞ്ചി തയ്യാറാക്കാം .

## Article Content

നമ്മൾ മലയാളികൾക്ക് പുളിയിഞ്ചി ഇല്ലാതെ എന്ത് സദ്യ . ഊണിനൊപ്പം പുളിയിഞ്ചി കൂട്ടുന്നത് ഒരു പ്രത്യേക സ്വാദ് തന്നെയാണ് . ഇത്തവണത്തെ വിഷുവിന് ഒരടിപൊളി പുളിയിഞ്ചി തയ്യാറാക്കാം .

**ചേരുവകൾ**

*ഇഞ്ചി– 100 ഗ്രാം*

*പുളി– 100 ഗ്രാം*

*പച്ചമുളക്– 3 എണ്ണം*

*കടുക് – 1 ടി സ്പൂൺ*

*ഉലുവ– 1/2 ടി സ്പൂണ്‍*

*കറിവേപ്പില*

*ശർക്കര– 1 കഷ്ണം*

*വെളിച്ചെണ്ണ *

*ഉപ്പ് *

**തയാറാക്കുന്ന വിധം**

ആദ്യം തന്നെ ഇഞ്ചി കഴുകി വൃത്തിയാക്കി ചെറുതായി അരിയുക. 300 എംഎല്‍ ചുടുവെള്ളത്തിൽ പുളി കുതിര്‍ക്കുക. വെള്ളം കുറഞ്ഞു പോകരുത്. കുറഞ്ഞാല്‍ പുളിയിഞ്ചിയുടെ യഥാര്‍ഥ കറുത്ത നിറം കിട്ടില്ല.

ശേഷം വെളിച്ചെണ്ണയിൽ കടുക്, ഉലുവ, കറിവേപ്പില എന്നിവ പൊട്ടിച്ച് ഇഞ്ചി ചേർത്ത് നന്നായി വഴറ്റുക. പച്ചമുളക് വട്ടത്തിൽ മുറിച്ചതു ചേർത്തു കൊടുക്കാം. തുടർന്ന് പുളിവെള്ളം ചേർക്കാം.

തിളയ്ക്കുമ്പോൾ ശർക്കര ചേർത്ത് കൊടുക്കുക. ആവശ്യത്തിനു ഉപ്പ് ചേർത്തു കൊടുത്തു നന്നായി തിളപ്പിക്കുക. വെള്ളം വറ്റി പുളി കുറുകുന്നതു വരെ കാത്തിരിക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/282996/prepare-puliyinji-vishusadya)