വിഷു വന്നാൽ പിന്നെ മലയാളികൾക്ക് ഉറക്കമില്ലാത്ത ആഘോഷ നാളുകളാണ്. പടക്കവും സദ്യയും മൂന്ന് കൂട്ടം പായസവും....അതൊരു വികാരമാണ്. സദ്യയാണ് വിഷുവിന്റെ പ്രധാന ഘടകം.

ചോറും, സാമ്പാറും, അവിയൽ, തോരൻ, പച്ചടി, കിച്ചടി, പപ്പടം ..അങ്ങനെ നീളുന്നു വിഭവങ്ങൾ. എല്ലാ വിഭവങ്ങൾ ഒന്നും ഉണ്ടാക്കാൻ കഴിയില്ലെങ്കിലും ഇന്ന് നമുക്ക് സദ്യയിലെ രാജാവ് തന്നെയായ സാമ്പാർ ഒന്ന് പരീക്ഷിച്ചു നോക്കിയാലോ?
ചേരുവകൾ
തുവരപരിപ്പ് - 200 ഗ്രാം
സവാള - 2 എണ്ണം
പച്ചമുളക്- 5 എണ്ണം
തക്കാളി- 3 എണ്ണം
ഉരുളക്കിഴങ്ങ് - 2 എണ്ണം
വെളുത്തുള്ളി - 1
ഉലുവ - 2 നുള്ള്
കായം - ഒരു ചെറിയ കഷണം
മല്ലി പൊടി - 1 ടീസ്പൂണ്
മുളക് പൊടി - 2 ടീസ്പൂണ്
മഞ്ഞള് പൊടി -1 ടീസ്പൂണ്
സാമ്പാർ പൊടി - 3 ടീസ്പൂണ്
കാരറ്റ് - 1
മുരിങ്ങക്കായ - 100 ഗ്രാം
വെണ്ടക്ക- 100 ഗ്രാം
വഴുതന- 1
പുളി
കറിവേപ്പില - ആവശ്യത്തിന്
വെളിച്ചെണ്ണ- ആവശ്യത്തിന്
വറ്റല് മുളക്- 3 എണ്ണം
ഉപ്പ്- ആവശ്യത്തിന്
തയാറാക്കും വിധം
പരിപ്പ്, ഉരുളക്കിഴങ്ങ, മൂരിങ്ങക്കായിയി, സവാള അരിഞ്ഞത്, വെളുത്തുള്ളി കാരറ്റ്, വഴുതന എന്നീ കഷ്ണങ്ങൾ നന്നായി കഴുകി എടുക്കുക. ഒരു കുക്കറിലേക്ക് കഴുകിവെച്ച കഷ്ണങ്ങളും ഉപ്പും മഞ്ഞൾപ്പൊടിയും ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിക്കുക.
ശേഷം ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കഴുകി വെച്ച വെണ്ട വഴറ്റിയെടുക്കുക. ഇത് സാമ്പാറിന് കൊഴുപ്പു കിട്ടാൻ സഹായിക്കുന്നു. മാത്രമല്ല , കുക്കറിലിടുമ്പോൾ കൂടുതലയായ് വെന്തു പോകുന്നത് ഒഴിവാക്കാൻ സഹായിക്കുന്നു.
കുക്കറിൽ കഷ്ണങ്ങൾ വെന്തു കഴിയുമ്പോൾ വെണ്ട അതിലേക്ക് വെണ്ട ചേർക്കാവുന്നതാണ്. അടുത്തതായി അരപ്പ് തയ്യാറാക്കുന്നതിനായി പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് ഉലുവ പൊട്ടിക്കുക. അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, സാമ്പാർ പൊടി, കായം, വറ്റൽമുളക്, തുടങ്ങിയ പൊടികളും കറിവേപ്പിലയും ചേർത്ത് നന്നായി വരവിട്ടെടുക്കുക.
ഈ ചേരുവ കുക്കറിൽ വേവിച്ചു വച്ച കഷ്ണങ്ങളിലേക്ക് ചേർക്കുക. കറിക്ക് പുളി കിട്ടുവാൻ ചൂടുവെള്ളത്തിൽ കുറച്ചു നേരം പുളി കുതിർത്ത് വെക്കണം. ശേഷം അത് പിഴിഞ്ഞ് സാമ്പാറിലേക്ക് ഒഴിക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്ന് തിളപ്പിച്ചെടുക്കുക. നല്ല സ്വാദുള്ള സാമ്പാർ റെഡി.
#special #sambar #main #dish #Vishu #this #year #recipe
