നെറ്റ് പനീർ ദോശ ഉണ്ടാക്കാം എളുപ്പത്തിൽ

നെറ്റ് പനീർ ദോശ ഉണ്ടാക്കാം എളുപ്പത്തിൽ
Advertisement
Feb 24, 2022 08:43 PM | By Susmitha Surendran

ബ്രേക്ക് ഫാസ്റ്റായോ നാലുമണി ചായയുടെ കൂടെയോ കഴിക്കാവുന്ന ഒരു വിഭവം പരിചയപ്പെടാം.  കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണിത് .

ചേരുവകൾ:

 • പുതിയിനയില - 1/4 കപ്പ്
 • മല്ലിയില - 1/4 കപ്പ്
 • നാളികേരം - 2 കപ്പ്
 • പച്ചമുളക് - 2 എണ്ണം
 • വെള്ളം - 1 കപ്പ്

ഈ ചേരുവകൾ അരച്ച ശേഷം അരിച്ച് എടുക്കണം.

ഒരു പാത്രത്തിൽ 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു അതിലേക്ക് 1/2 ടീ സ്പൂൺ ഉപ്പ്, 1 ടീ സ്പൂൺ പഞ്ചസാര എന്നിവചേർത്ത് അലിയിക്കുക. 1 1/2 കപ്പ് ഗോതമ്പുപൊടി കൂടി ചേർത്ത്, അരച്ചെടുത്ത മിശ്രിതവും ആവശ്യാനുസരണം വെള്ളവും ചേർത്ത് ദോശമാവ് തയാറാക്കുക.

പനീർ കറി തയാറാക്കാൻ വേണ്ട ചേരുവകൾ:

 • വെണ്ണ - 2 ടേബിൾ സ്പൂൺ
 • ജീരകം - 1 ടേബിൾ സ്പൂൺ
 • ചെറിയ ഉള്ളി - 12 എണ്ണം
 • വെളുത്തുള്ളി - 2 എണ്ണം
 • അണ്ടിപ്പരിപ്പ് - 12- 14 എണ്ണം
 • തക്കാളി- 4 എണ്ണം (കഷ്ണങ്ങളാക്കിയത്)
 • മുളകുപൊടി - 2 ടീ സ്പൂൺ
 • മല്ലിപ്പൊടി - 1 1/2 ടീ സ്പൂൺ

തയാറാക്കുന്ന വിധം

 • ചട്ടിയിൽ വെണ്ണ തിളപ്പിച്ച് ബാക്കി ചേരുവകൾ ചേർത്തിളക്കി വറുത്തെടുക്കുക. ഇത് മിക്സിയിൽ അരച്ചെടുക്കുക.
 • മറ്റൊരു ചട്ടിയിൽ 1 ടേബിൾ സ്പൂൺ വെണ്ണ ഒഴിച്ച് ചൂടാക്കി പനീർ കഷ്ണങ്ങളാക്കിയത് (400 ഗ്രാം ) കൂടി ചേർക്കുക.
 • 1/4 കപ്പ് വെള്ളത്തിൽ 3/4 ടീ സ്പൂൺ ഉപ്പ് ചേർത്ത് തിളപ്പിക്കുക.
 • ഒരു പ്ളാസ്റ്റിക് വെള്ളക്കുപ്പിയുടെ മൂടിയിൽ സുഷിരങ്ങൾ ഉണ്ടാക്കി, ദോശമാവതിൽ നിറച്ച് ദോശചട്ടിയിൽ വെണ്ണ പുരട്ടി ചുട്ടെടുക്കുക. ചുട്ടെടുത്ത ദോശ വശങ്ങൾ മടക്കി ,പനീർ കറി നിറച്ച് ചുരുട്ടിയെടുക്കുക.
 • വ്യത്യസ്തമായ ഒരു സ്പെഷൽ വിഭവം ഇതാ തയാറായി കഴിഞ്ഞു!.Net paneer dosha can make easly

Next TV

Related Stories
ഏത്തപ്പഴം കൊണ്ടൊരു നാലുമണി പലഹാരം തയ്യാറാക്കിയാലോ? റെസിപ്പി

Jun 27, 2022 05:24 PM

ഏത്തപ്പഴം കൊണ്ടൊരു നാലുമണി പലഹാരം തയ്യാറാക്കിയാലോ? റെസിപ്പി

ആവിയിൽ വേവിച്ച് എടുക്കാവുന്ന നാടൻ ഏത്തപ്പഴം കൊഴുക്കട്ട തയ്യാറാക്കുന്നത് എങ്ങനെയെന്ന്...

Read More >>
രുചികരമായ ചന്ന കെബാബ് തയ്യാറാക്കാം എളുപ്പത്തിൽ

Jun 19, 2022 02:40 PM

രുചികരമായ ചന്ന കെബാബ് തയ്യാറാക്കാം എളുപ്പത്തിൽ

രുചികരമായ ചന്ന കെബാബ് തയ്യാറാക്കാം എളുപ്പത്തിൽ...

Read More >>
ചീസ് ബ്രഡ് ഓംലെറ്റ് എളുപ്പത്തിൽ തയ്യാറാക്കിയാലോ, റെസിപ്പി

May 25, 2022 09:01 PM

ചീസ് ബ്രഡ് ഓംലെറ്റ് എളുപ്പത്തിൽ തയ്യാറാക്കിയാലോ, റെസിപ്പി

കുട്ടികൾക്ക് വെെകുന്നേരങ്ങളിൽ ഉണ്ടാക്കി കൊടുക്കാൻ പറ്റിയ മികച്ചൊരു ഭക്ഷണം കൂടിയാണിത്. രുചികരമായ ചീസ് ബ്രഡ് ഓംലെറ്റ് തയ്യാറാക്കേണ്ടത്...

Read More >>
ഉരുളക്കിഴങ്ങ് വെച്ച് എളുപ്പത്തില്‍ തയ്യാറാക്കുന്ന 'ഈവനിംഗ് സ്‌നാക്ക്' ആയാലോ ...

May 3, 2022 03:52 PM

ഉരുളക്കിഴങ്ങ് വെച്ച് എളുപ്പത്തില്‍ തയ്യാറാക്കുന്ന 'ഈവനിംഗ് സ്‌നാക്ക്' ആയാലോ ...

വൈകുന്നേരങ്ങളിൽ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് വെച്ചുള്ള സ്‌നാക്ക്. എങ്ങനെയാണ് എളുപ്പത്തിൽ വളരെ രുചികരമായി തയ്യാറാക്കുക...

Read More >>
കൊതിയൂറും ഇ‍ഞ്ചി ചമ്മന്തി; റെസിപ്പി

Apr 14, 2022 03:14 PM

കൊതിയൂറും ഇ‍ഞ്ചി ചമ്മന്തി; റെസിപ്പി

ഉച്ച ഊണിന് അൽപം ചമ്മന്തി ഉണ്ടെങ്കിൽ പിന്നെ ഒന്നും...

Read More >>
മാമ്പഴ രുചിയിലൊരു ഹെൽത്തി ലെമണൈഡ് തയ്യാറാക്കാം

Apr 4, 2022 01:38 PM

മാമ്പഴ രുചിയിലൊരു ഹെൽത്തി ലെമണൈഡ് തയ്യാറാക്കാം

പഞ്ചസാര ചേർക്കാതെ മാമ്പഴവും നാരങ്ങയും മറ്റു രുചിക്കൂട്ടുകളും ചേർത്തൊരു സൂപ്പർ കൂൾ...

Read More >>
Top Stories