കോഴിക്കോട് : ( www.truevisionnews.com) "അത്തിപ്പഴം പഴുക്കുമ്പോള്‍ കാക്കയ്ക്ക് വായ്പുണ്ണ്.." ഈ പഴഞ്ചൊല്ലിൻ്റെ അവസ്ഥയിലാണ് ഇപ്പോൾ നാളീകേര കർഷകരുടെ ദയനീയ സ്ഥിതി. ഒരു തേങ്ങയ്ക്ക് 83 രൂപയിലധികം വില ലഭിക്കുന്ന സ്വപ്ന നേട്ടത്തിലേക്ക് നാളീകേര വില ഉയർന്നു. എന്നാൽ വിപണി കനിഞ്ഞിട്ടും കർഷകരോട് തെങ്ങ് കനിയുന്നില്ല.

എവിടെയും തേങ്ങ കിട്ടാനില്ല. ചിത്രത്തിലെ ഏറ്റവും വലിയ വില തേങ്ങയ്ക്ക് ലഭിക്കുമ്പോഴാണ് ഉല്പാദനം കുത്തനെ കുറഞ്ഞത്. കഴിഞ്ഞ ദിവസം നാദാപുരം ഭൂമിവാതുക്കൽ അങ്ങാടിയിൽ വിൽപ്പനക്കെത്തിയ നാളികേരത്തിനാണ് 83 രൂപ എഴുപത്തി ആറ് പൈസ ലഭിച്ചത്. ഈ റിക്കാർഡ് വില കർഷകനെ ചിരിപ്പിച്ചിട്ടില്ല.
നാളികേര വില ഉയരങ്ങളിലെത്തിയിട്ടും കർഷകന് കാര്യമായ നേട്ടം ലഭിക്കുന്നില്ല എന്നതാണ് വസ്തുത. ഉൽപാദന കുറവും കുരങ്ങു ശല്യവും മൂലം നാളികേര മേഖല വൻ പ്രതിസന്ധിയിലാണ്, കഴിഞ്ഞ ദിവസം കുരങ്ങ് ശല്യം മൂലം കർഷകൻ തെങ്ങുകൾ വെട്ടി മാറ്റിയത് വൻ വിവാദമായിരുന്നു. ഭൂമിവാതുക്കലിന് സമീപ പ്രദേശമായ വിലങ്ങാടായിരുന്നു സംഭവം.
#coconut #costs #Rs.83 #and #weighs #1396 #grams #but #farmers #are #not #getting #coconuts
