മൂന്ന് മക്കളെ കൊന്നു, ഭാര്യയെ വെടിവെച്ച് വീ‍ഴത്തി; യുപിയില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍, കൂട്ടക്കൊല സംശയരോഗത്തെത്തുടര്‍ന്ന്

മൂന്ന് മക്കളെ കൊന്നു, ഭാര്യയെ വെടിവെച്ച് വീ‍ഴത്തി; യുപിയില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍, കൂട്ടക്കൊല സംശയരോഗത്തെത്തുടര്‍ന്ന്
Mar 24, 2025 03:02 PM | By Athira V

ഉത്തർപ്രദേശില്‍ കൊലപാതകക്കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ പിടിയിലായി. സഹാറൻപൂരിൽ നിന്നുള്ള ബിജെപി പ്രവർത്തകനായ യോഗേഷ് രോഹില്ലയാണ് വെടിവെപ്പ് കേസില്‍ അറസ്റ്റിലായത്. ഇയാ‍ളുടെ ആക്രമണത്തില്‍ മൂന്ന് കുട്ടികള്‍ക്ക് ജീവൻ നഷ്ടമായി. വെടിയേറ്റ ഭാര്യ ഗുരുതരാവസ്ഥയിലാണ്. സംശയരോഗത്തെ തുടര്‍ന്നായിരുന്നു ആക്രമണം.

ശനിയാഴ്ച സഗത്തേഡ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഭാര്യയക്ക് മറ്റൊരാ‍ളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഇയാള്‍ വെടിയുതിര്‍ത്തത്. ലൈസന്‍സുള്ള തോക്കില്‍ നിന്നാണ് ഇയാള്‍ വെടിവെച്ചത് എന്നത് ശ്രദ്ധേയമാണ്.

വെടിയുതുര്‍ത്ത ഉടൻ തന്നെ ഇയാ‍‍ളെുടെ രണ്ട് മക്കളായ ശ്രദ്ധ (12), ദേവാൻഷ് (5) മരണപ്പെട്ടിരുന്നു. ഭാര്യ നേഹയെയും മകൻ ശിവാൻഷിനെയും (7) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണ് ഉണ്ടായത്. ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് ശിവാൻഷി മരണത്തിന് കീ‍ഴടങ്ങിയത്.

സംഭവത്തില്‍ പ്രതിയായ രോഹില്ലയെ ഞായറാഴ്ച വീട്ടിലെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.നേഹയുടെ സഹോദരൻ രജനീഷ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) (റൂറൽ) സാഗർ ജെയിൻ പറഞ്ഞു. പ്രതിയുടെ പക്കല്‍ നിന്ന് പിസ്റ്റൾ, നാല് ഷെല്ലുകൾ, 10 ലൈവ് കാട്രിഡ്ജുകൾ, ബാരലിൽ കുടുങ്ങിയ ഒരു കാട്രിഡ്ജ്, രണ്ട് മൊബൈൽ ഫോണുകൾ എന്നിവയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

#BJP #worker #arrested #UP #killing #three #children #shooting #wife #death #suspected #mass #murder

Next TV

Related Stories
20കാരിയെ തട്ടിക്കൊണ്ട് പോയി കൂട്ട ബലാത്സംഗത്തിനിരയാക്കി; പിന്നാലെ നിരവധി തവണ കുത്തിപ്പരിക്കേല്‍പ്പിച്ചു

Apr 28, 2025 09:43 AM

20കാരിയെ തട്ടിക്കൊണ്ട് പോയി കൂട്ട ബലാത്സംഗത്തിനിരയാക്കി; പിന്നാലെ നിരവധി തവണ കുത്തിപ്പരിക്കേല്‍പ്പിച്ചു

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ 20കാരിയെ തട്ടിക്കൊണ്ട് പോയി കൂട്ട...

Read More >>
ഡേറ്റിങ് ആപ്പ് വഴി പരിചയം; വനിത ഡോക്ടറെ പീഡിപ്പിച്ചു, പൊലീസുകാരൻ അറസ്റ്റിൽ

Apr 28, 2025 06:09 AM

ഡേറ്റിങ് ആപ്പ് വഴി പരിചയം; വനിത ഡോക്ടറെ പീഡിപ്പിച്ചു, പൊലീസുകാരൻ അറസ്റ്റിൽ

തിരുവനന്തപുരം വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ...

Read More >>
Top Stories