വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; വനത്തിനുള്ളിൽ വിറക് ശേഖരിക്കാനായെത്തിയ യുവാവിന് പരിക്ക്

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; വനത്തിനുള്ളിൽ വിറക് ശേഖരിക്കാനായെത്തിയ യുവാവിന് പരിക്ക്
Mar 15, 2025 04:59 PM | By Athira V

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഗോത്ര യുവാവിന് പരിക്ക്. നൂൽപ്പുഴ മറുകര കാട്ടുനായിക്ക ഉന്നതിയിലെ നാരായണൻ (40) നാണ് പരുക്കേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു സമീപത്തെ വനത്തിനുള്ളിൽ വിറക് ശേഖരിക്കാനായെത്തിയ നാരായണന് ആനയുടെ തുമ്പി കൈകൊണ്ട് പരുക്കേൽക്കുന്നത്.

അമ്മയ്ക്കും ഭാര്യയ്ക്കും ഒപ്പമായിരുന്നു ഇയാൾ വനത്തിനുള്ളിൽ എത്തിയത്. ഇയാളുടെ പുറത്തും കാലിനുമാണ് പരുക്കേറ്റത്. ഇയാളെ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരുക്ക് ഗുരുതരമല്ല.

നാരായണന്റെ അമ്മയ്ക്കും ഭാര്യയ്ക്കും നേരെ കാട്ടാന ആക്രമിക്കാൻ എത്തിയെങ്കിലും സമീപത്തുള്ള ആളുകൾ ബഹളം കൂട്ടിയതിനാൽ ആന പിന്തിരിയുകയായിരുന്നു.

#Another #wildelephant #attack #Wayanad #youngman #injured #while #collecting #firewood #forest

Next TV

Related Stories
ബാറിലേക്ക് വിളിച്ച് മദ്യം കൊടുത്തു, ലിഫ്റ്റ് നൽകി സ്വർണവും പണവും കവർന്നു, 2പേർ പിടിയിൽ

Apr 27, 2025 10:34 PM

ബാറിലേക്ക് വിളിച്ച് മദ്യം കൊടുത്തു, ലിഫ്റ്റ് നൽകി സ്വർണവും പണവും കവർന്നു, 2പേർ പിടിയിൽ

മദ്യം നല്‍കി സ്വര്‍ണമാലയും പണവും കവര്‍ന്ന കേസില്‍ രണ്ട് പേര്‍...

Read More >>
കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്ന് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി

Apr 27, 2025 10:24 PM

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്ന് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി

ജയിലിൽ തടവുകാരിൽ നിന്ന് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും...

Read More >>
ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; 24 മണിക്കൂറിനകം പ്രതിയെ അറസ്റ്റ് ചെയ്ത് തലശ്ശേരി പോലീസ്

Apr 27, 2025 09:42 PM

ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; 24 മണിക്കൂറിനകം പ്രതിയെ അറസ്റ്റ് ചെയ്ത് തലശ്ശേരി പോലീസ്

പിണറായിയിൽ ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച നടത്തിയ പ്രതി...

Read More >>
Top Stories